ഗണേഷിനെ പ്രശംസിച്ച് കൊടിക്കുന്നില്‍: വിമർശനം ഉയർത്തി യൂത്ത് കോണ്ഗ്രസ്, എന്തെങ്കിലും വിധേയത്തമുണ്ടോ
കൊല്ലം: ഗണേഷ് കുമാർ എംഎല്‍യെ പുകഴ്ത്തി സംസാരിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ്. തലവൂർ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് ഗണേഷ് കുമാറിനെ കൊടിക്കുന്നിൽ പുകഴ്ത്തിയത്. മണ്ഡലത്തിന്റെ വികസനത്തിനായി എംഎല്‍എ നടത്തുന്ന ഇടപെടലിനെ ആർക്കും വിലകുറച്ച് കാണാന്‍ കഴിയില്ലെന്നായിരുന്നു കൊടിക്കുന്നില്‍ സുരഷിന്റെ വാക്കുകള്‍. ഇതിന് പിന്നാലെ എംപിക്കെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്ത് എത്തുകയായിരുന്നു. ഗണേഷ് കുമാറും കൊടിക്കുന്നിൽ സുരേഷും തമ്മിൽ പല അഡ്ജസ്റ്റ്മെന്റുകളും ഉണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ ആരോപണം. യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കിം എസ് പത്തനാപുരമാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബഹുമാനപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം.പി.യോട് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിക്ക് പറയുവാനുള്ളത് താങ്കൾക്ക് ഏതെങ്കിലും തരത്തിൽ വ്യക്തിപരമായി ഗണേഷ് കുമാറിനോട് എന്തെങ്കിലും വിധേയത്തം ഉണ്ടെങ്കിൽ സംഘടനാ ചുമതല വഹിച്ചു കൊണ്ട് പ്രചരിപ്പിക്കരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ഞാനും പത്തനാപുരം നിവാസിയാണ് താങ്കൾ പറയുന്ന ഒരു പൗരുഷവും ഒരു വികസന പ്രവർത്തനവും വ്യക്തിപരമായി ഞാനും പത്തനാപുരത്തെ ജനങ്ങളും കാണുന്നില്ല കൊട്ടാരക്കരയിലെ താങ്കളുടെ ഏതെങ്കിലും തരത്തിലുള്ള സെറ്റിൽമെന്റ്മായൊ മറ്റ് സൗഹൃദമായോ ബന്ധപ്പെട്ടാണ് നിങ്ങൾ അദ്ദേഹത്തെ ഉയർത്തിക്കാട്ടുന്നത് എങ്കിൽ യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിക് ശക്തമായ പ്രതിഷേധമുണ്ട് .

കഴിഞ്ഞ ഒരുപാട് കാലമായി പത്തനാപുരത്തിന്റെ എം.എൽ.എ. ആയിരിക്കുന്ന ഗണേഷ് കുമാറിന് അദ്ദേഹം വഹിച്ച കാലഘട്ടത്തിന് അനുസൃതമായ രീതിയിലുള്ള ഒരുതരത്തിലുമുള്ള വികസന പ്രവർത്തനവും നടത്തുവാൻ സാധിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയുവാൻ എനിക്ക് സാധിക്കും കാരണം ഞാനും പത്തനാപുരം നിയോജക മണ്ഡലത്തിൽ ജീവിച്ചു വരുന്ന ആളാണ് തിരഞ്ഞെടുപ്പുകൾ വരുമ്പോൾ വാഗ്ദാനങ്ങൾ നൽകിയും പരിചിതമായ തും എപ്പോഴും കണ്ടുവരുന്നുമായ ചില വിഷയങ്ങളെ മാത്രം ഉയർത്തിപ്പിടിച്ചുകൊണ്ട് കാലാകാലങ്ങളായി ജനങ്ങളെ പറ്റിക്കുന്ന സിനിമാറ്റിക് സിസ്റ്റത്തെ ഉപയോഗിച്ച് വിജയിക്കുന്ന വ്യക്തിയാണ് എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് താങ്കളോട് ബാക്കിയായി പറഞ്ഞുകൊള്ളട്ടെ അചഛനും, മകനും പത്തനാപുരത്ത് നിന്ന് ചിറ്റയത്തിന് 15000 വോട്ടിന്റെ ഭൂരിപക്ഷം വാങ്ങി നൽകാൻ ശ്രമിച്ചപ്പോൾ താങ്കൾക്ക് വേണ്ടി പണി എടുത്ത ഇവിടുത്തെ ഓരോ കോൺഗ്രസ് പ്രവർത്തകനും ഇന്ന് ലജ്ജിക്കുന്നു. ഞങ്ങളുടെ അഭിമാന ബോധം താങ്കൾ എത്ര ഉന്നതനാണെങ്കിലും അതിനെ ചോദ്യം ചെയ്യാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കുന്നത്.
'എന്റെ ആത്മാവ് ഇങ്ങനെയാണ്': കിടിലന്‍ ചിത്രങ്ങളുമായി അഹാന.. ഏറ്റെടുത്ത് ആരാധാകർ
താങ്കൾക്ക് വേണ്ടി വീടു വീടാന്തരം കയറിയിറങ്ങി വോട്ട് തെണ്ടി വിജയിപ്പിക്കാൻ പണിയെടുക്കുന്നത് ഇവിടുത്തെ സാധാരണ കോൺഗ്രസ്കാരാണ് അല്ലാതെ പത്തനാപുരത്തെ എം എല്‍ എ യും അയാളുടെ പാർട്ടിയും അല്ല എന്ന് നിങ്ങൾ ഓർക്കുക.നിങ്ങൾക് താല്പര്യം തോന്നുമ്പോൾ പ്രതിഷേധിക്കാനും, നിങ്ങൾ പ്രകീർത്തിക്കുമ്പോ കയ്യടിക്കാനും വ്യക്തികളുടെ അടിമകളല്ല പാർട്ടിയുടെ പ്രവർത്തകരാണ് ഞങ്ങൾ എന്ന് വിനീതമായി ഓർമ്മപ്പെടുത്തുന്നു.എന്ന്
ഷക്കിം എസ്സ് പത്തനാപുരം യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്.
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍












Click it and Unblock the Notifications