സാമൂഹിക അകലം പാലിക്കാത്തതിന് പിഴ ചുമത്തിയയാൾ മോഷണക്കേസിൽ അറസ്റ്റിൽ
കൊല്ലം: ചടയമംഗലത്ത് സാമൂഹിക അകലം പാലിക്കാത്ത സംഭവത്തിൽ നോട്ടീസ് നൽകിയതിന് പോലീസിനെതിരെ പ്രതികരിച്ചയാൾ മോഷണക്കേസിൽ പിടിയിലായി. ചടയമംഗലം സ്വദേശി കോരംകോട് മേലതിൽ വീട്ടിൽ ശിഹാബാണ് അറസ്റ്റിലായിട്ടുള്ളത്. ചടയമംഗലം പോലീസ് ശിഹാബിന് പിഴയിട്ടത് ചോദ്യം ചെയ്ത് പ്ലസ്ടു വിദ്യാർത്ഥിനിയായ ഗൌരി നന്ദ രംഗത്തെത്തിയതോടെയാണ് സംഭവം വൈറലായത്.
ഇന്ത്യൻ ബാങ്കിന് സമീപത്ത് നിന്നിരുന്നവർ കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്നതിന്‍റെ പേരിൽ പിഴ ചുമത്തിയ പോലീസ് നടപടി ചെയ്ത ഗൗരി നന്ദയ്ക്കൊപ്പം ഇതേ സംഭവം ചോദ്യം ചെയ്തുകൊണ്ട് ശിഹാബും രംഗത്തെത്തിയിരുന്നു. സഹോദരന്റെ വീട്ടിലെ ടെറസ്സിന് മുകളിൽ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും, ഒരു ചാക്ക് നെല്ലും ഇതിനിടെ മോക്ഷണം പോയിരുന്നു. തുടർന്ന് പ്രതിയുടെ ജ്യേഷ്ഠൻ അബ്ദുൾ സലാം കടക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ ഷിഹാബിനെ സംശയമുണ്ടെന്ന് സഹോദരൻ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടക്കൽ പോലീസ് സ്ഥലത്തെത്തി ശിഹാബിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതോടെ സഹോദരന്റെ വീട്ടിൽ നിന്ന് മോഷണം പോയ ഒരു ചാക്ക് നെല്ല് കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

കുരുമുളക് ഓട്ടോറിക്ഷയിൽ എത്തിച്ച് ശിഹാബ് നിലമേൽ മുരുക്കുമണ്ണിൽ ഉള്ള കടയിൽ 14,000 ത്തോളം രൂപയ്ക്കു വിറ്റതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ കടയിൽ ശിഹാബിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതോടെയാണ് കുരുമുളക് കണ്ടെടുക്കുന്നത്. നേരത്തെയും ഇത്തരത്തിലുള്ള കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. പോലീസ് പിഴയിട്ടതോടെ ഗൌരി നന്ദ ഈ വിവാദത്തിൽ ഇടപെട്ട് സംസാരിച്ചത് ശിഹാബിന് വേണ്ടിയായിരുന്നു. ഇതോടെ ഗൌരി നന്ദയ്ക്കൊപ്പം ചേർന്ന് ശിഹാബും പോലീസ് നടപടിയെ ചോദ്യം ചെയ്യുന്നത്. 500 രൂപയാണ് പോലീസ് ശിഹാബിന് പെറ്റിയടിച്ചത്.
ഈ സംഭവത്തിന് പിന്നാലെ ബിജെപി എംപി സുരേഷ് ഗോപി എംപി അടക്കമുള്ളവർ പെൺകുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് പോലീസ് കേസെടുത്തതിന് പിന്നാലെ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും പിഴ അടക്കില്ലെന്നുമുള്ള നിലപാടായിരുന്നു ഗൗരി നന്ദ സ്വീകരിച്ചിരുന്നത്.
താൻ നിന്നത് സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നുവെന്ന് ശിഹാബുദ്ദീൻ വാദം ഉന്നയിച്ചെങ്കിലും പൊലീസ് സമ്മതിച്ച് കൊടുത്തിരുന്നില്ല. ഇതോടെയാണ് പോലീസും ശിഹാബുദ്ദീനും തമ്മിലുള്ള സംസാരം വാക്ക് തർക്കമായിട്ടുള്ളത്. ഇതിനിടെ അവിടെയെത്തിയ ഗൗരി ഷിഹാബുദീനോട് കാര്യം തിരക്കുന്നതിനിടെ പോലീസ് ഗൌരിയ്ക്കും പെറ്റി ചുമത്താൻ ശ്രമിച്ചു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഇതോടെ പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരിനന്ദയ്ക്ക് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ പോലീസ് കേസ് തിരുത്തുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥൻ തന്നെ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയ ശേഷം എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയപ്പോഴാണ് പോലീസുകാരുമായി തർക്കമുണ്ടായത്. എടിഎമ്മിൽ നിന്നിറങ്ങിയപ്പോൾ പോലീസ് ആളുകൾക്ക് മഞ്ഞക്കടലാസിൽ എഴുതി നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പെൺകുട്ടി ഇത് ചോദ്യം ചെയ്ത് സ്ഥലത്തെത്തുന്നത്. വിവരം ചോദിച്ചറിഞ്ഞപ്പോൾ സാമൂഹിക അകലം പാലിക്കാത്തതിനുള്ള പിഴയാണെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസ് പെൺകുട്ടിയ്ക്കെതിരെ രംഗത്തെത്തിയത്.












Click it and Unblock the Notifications