പരവൂര്‍ നഗരസഭയില്‍ ട്വിസ്റ്റ്, ഭരണം പിടിച്ച് യുഡിഎഫ്, എല്‍ഡിഎഫിനെതിരെ ജയം നേടിയത് നറുക്കെടുപ്പിലൂടെ
പരവൂര്‍: നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ പരവൂര്‍ നഗരസഭയില്‍ ഭരണം പിടിച്ച് യുഡിഎഫ്. നറുക്കെടുപ്പിലൂടെയാണ് ഇവിടെ യുഡിഎഫ് നേടിയത്. ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും 14 സീറ്റ് വീതമായിരുന്നു ഉണ്ടായിരുന്നത്. തുല്യനിലയിലേക്ക് കാര്യങ്ങള്‍ വന്നതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. കോട്ടമൂല വാര്‍ഡിലെ പി ശ്രീജയാണ് ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്.

ഒന്നാം റൗണ്ട് വോട്ടെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ സീറ്റ് നിലനിര്‍ത്തി. ബിജെപിക്ക് നാല് സീറ്റുമുണ്ടായിരുന്നു. രണ്ടാം റൗണ്ട് വോട്ടെടുപ്പിലേക്ക് കടന്നതോടെ ബിജെപി വിട്ടുനിന്നു. ഇതോടെ ഇരുമുന്നണികളും തുല്യ നിലയിലേക്ക് വീണ്ടുമെത്തി. തുടര്‍ന്നാണ് നറുക്കെടുപ്പിലേക്ക് എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പുതിയിടം വാര്‍ഡില്‍ നിന്നും വിജയിച്ച ഒ ശൈലജയും ബിജെപി പ്രതിനിധിയായി മണിയംകുളം വാര്‍ഡില്‍ വിജയിച്ച ഷീലയുമായിരുന്നു ആദ്യ ഘട്ടത്തില്‍ മത്സരിച്ചത്.
കൊല്ലം ജില്ലയില്‍ ഒരു മുനിസിപ്പാലിറ്റിയുടെ ഭരണം കിട്ടിയെന്നതില്‍ യുഡിഎഫിന് ആശ്വസിക്കാം. എന്നാല്‍ വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോന്ന പരവൂര്‍ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് എല്‍ഡിഎപ്. ഇനി വൈസ് ചെയര്മാന് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും സമാന രീതിയില്‍ നറുക്കെടുപ്പിലൂടെയായിരിക്കും തീരുമാനമുണ്ടാകുക. ജെ ഷെരീഫ്, കെ സഫറുള്ള എന്നിവര്‍ തമ്മിലാവും വൈസ് ചെയര്മാന് സ്ഥാനത്തേക്കുള്ള മത്സരം നടക്കുക. അതേസമയം ഇത് ജയിക്കേണ്ടത് എല്‍ഡിഎഫിന് അത്യാവശ്യമാണ്.
അതേസമയം നേരത്തെ കളമശ്ശേരി നഗരസഭയിലും യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് ഭരണം പിടിച്ചത്. ഇവിടെ ഇടതുമുന്നണിക്കായിരുന്നു മുന്‍തൂക്കം. യുഡിഎഫ് ചെയര്‍പേഴ്സണായി സീമ കണ്ണനാണ് തിരഞ്ഞെടുക്കപ്പെട്ടത്. 20 വീതം വോട്ടുകളാണ് എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. 41 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് ഇരുപതും യുഡിഎഫിന് 19 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ഒരു വിമതന് കൂടി യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ ഇരുമുന്നണികളും തുല്യ നിലയില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പ് നടന്നത്.
Recommended Video
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications