കോട്ടയത്ത് 555 പേർക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 8.42 ശതമാനം, സമ്പർക്ക ബാധയിൽ വർധനവ്
കോട്ടയം: കോട്ടയം ജില്ലയില്‍ 555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 6590 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.42 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 235 പുരുഷന്‍മാരും 251 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
644 പേര്‍ രോഗമുക്തരായി. 5227 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 206823 പേര്‍ കോവിഡ് ബാധിതരായി. 199839 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24077 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 66, പനച്ചിക്കാട് 28, അയ്മനം 23, ഈരാറ്റുപേട്ട, പായിപ്പാട്, തൃക്കൊടിത്താനം 17, ചങ്ങനാശേരി, പൂഞ്ഞാർ 16, പാമ്പാടി 15, വിജയപുരം 14, കരൂർ, തീക്കോയി, വാകത്താനം 13, അതിരമ്പുഴ, വാഴപ്പള്ളി 12, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, മാഞ്ഞൂർ 11, കുറിച്ചി, മുണ്ടക്കയം 10, പൂഞ്ഞാർ തെക്കേക്കര - 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം
മണർകാട്,ഏറ്റുമാനൂർ, കൂരോപ്പട, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, പാലാ, ഉഴവൂർ, വൈക്കം 8, എരുമേലി, തലപ്പലം 7, കിടങ്ങൂർ, മീനടം, തലയോലപ്പറമ്പ്, ഉദയനാപുരം, വാഴൂർ 6, ആർപ്പൂക്കര, ഭരണങ്ങാനം, ചെമ്പ്, ചിറക്കടവ്, കറുകച്ചാൽ, മറവന്തുരുത്ത്, മുളക്കുളം 5, അയർക്കുന്നം, കുറവിലങ്ങാട്, പാറത്തോട്, പുതുപ്പള്ളി 4, കടുത്തുരുത്തി, മണിമല, നീണ്ടൂർ, രാമപുരം 3, എലിക്കുളം, കടനാട്, കങ്ങഴ, കുമരകം, മുത്തോലി, ഞീഴൂർ, തിടനാട്, തിരുവാർപ്പ്, വെച്ചൂർ, വെള്ളൂർ 2, അകലക്കുന്നം, കടപ്ലാമറ്റം, കാണക്കാരി, കൂട്ടിക്കൽ, കൊഴുവനാൽ, മീനച്ചിൽ, മൂന്നിലവ്, പള്ളിക്കത്തോട്, തലനാട്, വെള്ളാവൂർ 1 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications