കോട്ടയത്ത് 670 പേർക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 11.03 ലേക്ക് ഉയർന്നു
കോട്ടയം: കോട്ടയം ജില്ലയില്‍ 670 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 665 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 6074 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.03 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 309 പുരുഷന്‍മാരും 269 സ്ത്രീകളും 92 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
599 പേര്‍ രോഗമുക്തരായി. 5602 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 209183 പേര്‍ കോവിഡ് ബാധിതരായി. 201702 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 26927 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
കോട്ടയം 94, പനച്ചിക്കാട് 60, ഏറ്റുമാനൂർ 37, തൃക്കൊടിത്താനം 30, പൂഞ്ഞാർ തെക്കേക്കര 17, കിടങ്ങൂർ, കുറിച്ചി 16, അയർക്കുന്നം, ചങ്ങനാശേരി 14, മണിമല 13, വാഴൂർ 12, പാലാ, കാഞ്ഞിരപ്പള്ളി, ഉദയനാപുരം11, വാഴപ്പള്ളി, കല്ലറ, ഞീഴൂർ, പായിപ്പാട്, മുണ്ടക്കയം 10, പാമ്പാടി, മാഞ്ഞൂർ, അയ്മനം, മുത്തോലി, മറവന്തുരുത്ത്, ടി.വി പുരം, തീക്കോയി 9, വൈക്കം, എരുമേലി, വാകത്താനം, മണർകാട് 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

'അന്ന് സിനിമ ജീവിതം അവസാനിച്ചെന്ന് കരുതി'; വെളിപ്പെടുത്തലുമായി കത്രീന കൈഫ്
പള്ളിക്കത്തോട്, പുതുപ്പള്ളി, കോരുത്തോട്, കറുകച്ചാൽ, കുമരകം, ഈരാറ്റുപേട്ട, അതിരമ്പുഴ 7, കടുത്തുരുത്തി, നെടുംകുന്നം, ചിറക്കടവ്, കങ്ങഴ 6, ആർപ്പൂക്കര, കൂട്ടിക്കൽ, പാറത്തോട്, കരൂർ, ഭരണങ്ങാനം 5, മരങ്ങാട്ടുപിള്ളി, വെള്ളൂർ, മാടപ്പള്ളി, കടനാട്, വെള്ളാവൂർ, തിരുവാർപ്പ്, മീനടം 4, വെച്ചൂർ, അകലക്കുന്നം, പൂഞ്ഞാർ, തലയോലപ്പറമ്പ്, രാമപുരം, കാണക്കാരി, നീണ്ടൂർ, ഉഴവൂർ 3, ചെമ്പ്, കൂരോപ്പട, മുളക്കുളം, തലപ്പലം, വിജയപുരം, തലനാട്, മേലുകാവ് -2, മൂന്നിലവ്, കടപ്ലാമറ്റം, തിടനാട്, വെളിയന്നൂർ, കൊഴുവനാൽ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications