കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ പി നവാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
സ്‌കൂൾ വിട്ട്‌പോകുന്ന പെൺകുട്ടിയെ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ഇയാൾ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, ആലപ്പുഴയിൽ 15കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 66 വർഷം കഠിന തടവും പിഴയും ശിക്ഷയും വിധിച്ച് കോടതി. ജീവപര്യന്തവും പോക്സോയുമടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. 1.8 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ബംബറടിച്ചപ്പോള്‍...ലോട്ടറി ഏജന്‍സിക്ക് 41 ലക്ഷത്തിന്റെ ഭാഗ്യം..പണം മുഴുവന്‍ പാവപ്പെട്ടവര്‍ക്ക്
വള്ളികുന്നം അജ്മൽ ഹൗസിൽ നിസാമുദ്ദീ (30) നെയാണ് ശിക്ഷിച്ചത്. ഹരിപ്പാട് അതിവേഗ കോടതി സ്പെഷൽ ജഡ്ജി എസ് സജികുമാറാണ് ശിക്ഷ വിധിച്ചത്.
മാതാവ് ഉപേക്ഷിച്ചു പോവുകയും പിതാവ് ജയിലിൽ ആയിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമ്മൂമ്മയോടൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി. പ്രതി നിരന്തരം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. കേസിൽ 24 സാക്ഷികളെ വിസ്തരിച്ചു.












Click it and Unblock the Notifications