Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍; ബിജെപി പാളയത്തിലേക്ക് കണ്ണ്, 'കര്‍ഷകരുടെ ഉന്നമനം ലക്ഷ്യം'

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ പാര്‍ട്ടി കൂടി രൂപം കൊണ്ടു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂര്‍ ആണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടി കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും എന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. മുതിര്‍ന്ന നേതാവ് വി വി അഗസ്റ്റിനാണ് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ ചെയര്‍മാന്‍.

ജോണി നെല്ലൂര്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ ആണ്. മാത്യു സ്റ്റീഫനും കെ ഡി ലൂയിസും ആണ് വൈസ് ചെയര്‍മാന്‍മാര്‍. പാര്‍ട്ടിക്ക് അഞ്ച് ജനറല്‍ സെക്രട്ടറിമാരും ഉണ്ട്. സണ്ണി തോമസ്, ജോയ് എബ്രഹാം, തമ്പി എരുമേലിക്ക, സി പി സുഗതന്‍, എലിസബത്ത് ജെ കടവന്‍ എന്നിവരാണ് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ അഞ്ച് ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുക എന്നും ജോണി നെല്ലൂര്‍ അറിയിച്ചു.

johny nellore

ഡോ. ജോര്‍ജ് എബ്രഹാം ആണ് ട്രഷറര്‍. ഒരു പാര്‍ട്ടിയോടും അടുപ്പമില്ലെന്നും ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. ബി ജെ പി നേതാക്കളുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസത്തിന് ഉള്ളില്‍ പുതിയ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ നടത്തും എന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ആരുമായും കൂട്ടുകൂടില്ല എന്ന് ജോണി നെല്ലൂര്‍ പറയുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബി ജെ പി പാളയത്തിലേക്ക് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എത്തിയേക്കും എന്നാണ് വിവരം. ക്രൈസ്തവരെ ലക്ഷ്യമിട്ട് കൊണ്ട് വിപുലമായ പദ്ധതികളാണ് ബി ജെ പി ഒരുക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് നിരവധി നേതാക്കള്‍ ഇതിനോടകം ബി ജെ പിയില്‍ എത്തുകയും ചെയ്തിരുന്നു.

Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും

ഈ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച ജോണി നെല്ലൂര്‍ എന്‍ ഡി എയുമായി സഹകരിച്ച് നീങ്ങാന്‍ ധാരണയായിട്ടണ്ട് എന്നാണ് റിപ്പോര്‍ട്ട്. കേരള സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജോണി നെല്ലൂര്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. നേരത്തെ യു ഡി എഫുമായി ഒരുതരത്തിലും സഹകരിക്കില്ല എന്ന് ജോണി നെല്ലൂര്‍ സൂചന നല്‍കിയിരുന്നു.

ഘടകകക്ഷികള്‍ക്ക് യു ഡി എഫില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല എന്നാണ് ജോണി നെല്ലൂര്‍ പറയുന്നത്. നേരത്തെ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഘടകകക്ഷികള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ലഭിക്കുന്നില്ല എന്നാണ് ജോണി നെല്ലൂര്‍ പറയുന്നത്. അതിനാല്‍ തന്നെ ജോണി നെല്ലൂരിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ബി ജെ പി സഖ്യം ലക്ഷ്യമിട്ടാണ് എന്നാണ് വിലയിരുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+