എസ്എഫ്ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും; പരാതിയുമായി എഐഎസ്എഫ് നേതാവ്
കോട്ടയം : എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എ ഐ എസ് എഫ് സംസ്ഥാന വനിത നേതാവ് രംഗത്ത്. എസ് എഫ് ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്ന് ആരോപിച്ചാണ് വനിത നേതാവ് ഇപ്പോള്‍ രംഗത്തെത്തിയത് . ഇതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു .
എസ് എഫ് ഐ നേതാക്കള്‍ യാതൊരു പ്രകോപനവും കൂടാതെ സഹപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു . സഹപ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത വനിത നേതാവിനെ എസ് എഫ് ഐ നേതാക്കള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു . വിശദാംശങ്ങളിലേക്ക്. . . .

എസഎഫ്ഐ പ്രവര്‍ത്തകര്‍ സ്ത്രീത്വത്തെ അപമാനിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വനിത നേതാവ് പരാതിയില്‍ പറയുന്നു. എംജി സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷമാണ് സംഭവത്തിന് ആധാരം. തിരഞ്ഞെടുപ്പില്‍ എസ്എഫ് ഐ പാനലിനെതിരെ എ ഐ എസ് എഫ് പാനല്‍ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് വനിതാ നേതാവ് പറയുന്നു.

പരാതിയിലെ പ്രസക്ത ഭാഗങ്ങല്‍ ഇങ്ങനെ, പോളിംഗ് അവസാനിച്ച് മടങ്ങിപോകാന്‍ തയ്യാറെടുക്കുന്ന ഞങ്ങളെ യാതൊരു പ്രകോപനവും കൂടാതെ തന്നെ സംഘം ചേര്‍ന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ച് കൊണ്ട് ഓടിച്ചെന്ന എന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്എഫ്ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ഇടതുമാറിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

ഞാന്‍ ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചതിനെ തുടര്‍ന്നാണ് എന്റെ ശരീരത്തില്‍ നിന്നുള്ള പിടിത്തം വിട്ടത്. ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീയെന്ന നിലയിലും ജാതിപ്പേര് വിളിക്കുന്നതിലൂടെ എന്രെ വ്യക്തിത്വത്തെ പരോക്ഷമായി അധിക്ഷേപിക്കുകയാണ് അവര്‍ ചെയ്തതെന്ന് വനിത നേതാവ് പരാതിയില്‍ വ്യക്തമാക്കുന്നു.

എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ, ജില്ലാ സെക്രട്ടറി അമല്‍ എന്നിവര്‍ക്കൊപ്പം, പ്രജിത്ത് കെ ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അരുണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, ആക്രമിച്ചവരുടെ കൂട്ടത്തില്‍ മന്ത്രി ആര് ബിന്ദുവിന്റെ പേഴ്സണല്‍ സ്റ്റാഫും ഉള്‍പ്പെട്ടിട്ടുണ്ടെന്നും എഐഎസ്എഫ് ആരോപിച്ചു. ആര് ബിന്ദുവിന്റെ സ്റ്റാഫ് അംഗം അരുണിനെതിരെയാണ് ആരോപണമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇക്കാര്യം തള്ളി മന്ത്രി ആര് ബിന്ദു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ഓഫീസിനെ അനാവശ്യമായി വാര്‍ത്തയിലേക്ക് വലിച്ചിഴയ്ക്കുംമുമ്പ് വാസ്തവം ആരായാന്‍ ശ്രമിക്കാത്ത മാധ്യമരീതി ഖേദകരമാണെന്ന് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു. എംജി സര്‍വ്വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നതായി പറയുന്ന വിദ്യാര്‍ഥിസംഘര്‍ഷത്തില്‍ അടിസ്ഥാനമില്ലാതെ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ബന്ധിപ്പിച്ചുകൊണ്ടാണ് ചില മാധ്യമവാര്‍ത്തകള്‍. വാര്‍ത്തയില്‍ പ്രചരിപ്പിച്ച പേരിലുള്ള സ്റ്റാഫംഗം തന്റെ ഓഫീസില്‍ ഇല്ല. വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ തിരുത്തുന്നതാണ് മാധ്യമധര്‍മ്മം. അത് ചെയ്യാതിരിക്കുന്നത് ദുരുദ്ദേശപരമാണ്; അപലപനീയവുമാണ് - മന്ത്രി ഡോ. ആര് ബിന്ദു വ്യക്തമാക്കിയിരുന്നു.
അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications