Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരായിരിക്കും അത്? വിഗ്രഹം ഉടഞ്ഞതിന് കരഞ്ഞ് യുവതി, പകരം രണ്ട് വിഗ്രഹങ്ങള്‍ സമ്മാനിച്ച് അജ്ഞാത യുവാവ്!

അയര്‍ക്കുന്നം: ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം അധികതൃരും വിശ്വാസികളും ഒരു അന്വേഷണത്തിലാണ്. പൊട്ടിപ്പോയ കൃഷ്ണ വിഗ്രഹത്തിന് പകരം കൃഷ്ണന്റേയും രാധയുടേയും വിഗ്രഹം നല്‍കി അപ്രത്യക്ഷനായ യുവാവിനെ കണ്ടെത്താനാണ് ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം അധികതൃരും വിശ്വാസികളും കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ സപ്താഹ മഹോത്സവത്തോടനുബന്ധിച്ചാണ് ഏവരേയും അമ്പരപ്പിച്ച സംഭവം നടന്നത്. സപ്താഹ വേദി അലങ്കരിക്കാന്‍ മറ്റു വീട്ടില്‍ നിന്നുള്ള കൃഷ്ണ വിഗ്രഹം മറ്റ് ഭക്തരോടൊപ്പം അനു ഉണ്ണിക്കൃഷ്ണന്‍ എന്ന ഭക്തയും സമര്‍പ്പിച്ചിരുന്നു.

kottayam

സപ്താഹത്തിനു ശേഷം എല്ലാവരും വിഗ്രഹങ്ങള്‍ തിരികെ വാങ്ങിക്കയും ചെയ്തു. എന്നാല്‍ അനു ഉണ്ണിക്കൃഷ്ണന്റെ വിഗ്രഹം വേദിയില്‍ വെച്ച് അബദ്ധത്തില്‍ വീണ് പൊട്ടിപ്പോയി. ഏറെ ആഗ്രഹിച്ചു വാങ്ങിയ കൃഷ്ണ വിഗ്രഹം പൊട്ടിത്തകര്‍ന്നപ്പോള്‍ അത് അനു ഉണ്ണിക്കൃഷ്ണനും ഒട്ടും സഹിച്ചില്ല. സങ്കടം സഹിക്ക വയ്യാതെ ക്ഷേത്രമുറ്റത്ത് നിന്ന് കരഞ്ഞ അനു ടാപ്പുഴ കടവില്‍ വിഗ്രഹം ഒഴുക്കി വീട്ടിലേക്ക് മടങ്ങി.

മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

തുടര്‍ന്നാണ് 2 വിഗ്രഹങ്ങളുമായി യുവാവ് അമ്പലത്തില്‍ എത്തി അനുവിനെ വിളിച്ച് വരുത്തി വിഗ്രങ്ങള്‍ നല്‍കിയത്. അനു കരയുന്നത് കണ്ട് ആ യുവാവ് ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു. അനുവിന്റെ സങ്കടത്തിന്റെ കാരണവും അയാള്‍ ചോദിച്ചിരുന്നു. അല്‍പ സമയത്തിനരം യുവാവ് ഒരു കൃഷ്ണന്റെയും രാധയുടെയും വിഗ്രഹവുമായി വന്ന് അനുവിനു സമ്മാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെ അയാളെ കാണാതായി. ആരാണ് ആ യുവാവെന്ന് അനുവിനും നാട്ടുകാര്‍ക്കും അറിയില്ല. ഏതായാലും ആളെ കണ്ടെത്തി ആദരിക്കാന്‍ ഒരുങ്ങുകയാണ് ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം അധികൃതര്‍. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള അയര്‍ക്കുന്നത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+