Get Updates
Get notified of breaking news, exclusive insights, and must-see stories!

50 ശതമാനം വോട്ട് വര്‍ധിച്ചത് ബിജെപിക്ക് നാണക്കേടായി!! കോട്ടയം ഉപതിരഞ്ഞെടുപ്പില്‍ ട്രോള്‍ പൂരം

കോട്ടയം: വോട്ട് കൂടിയിട്ടും ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഗതികേടിലാണ് കോട്ടയത്തെ ബിജെപി നേതാക്കള്‍. ജില്ലയില്‍ ഒരു വാര്‍ഡില്‍ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നത്. ഫലം വന്നപ്പോള്‍ ബിജെപിക്ക് ലഭിച്ചത് മൂന്ന് വോട്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കിട്ടിയത് രണ്ടു വോട്ടായിരുന്നു. ഇതോടെയാണ് ട്രോളുകള്‍ തുടങ്ങിയത്. ബിജെപിക്ക് 50 ശതമാനം വോട്ട് കൂടിയെന്നായിരുന്നു പരിഹാസം. എലിക്കുളം പഞ്ചായത്തിലെ 14ാം വാര്‍ഡിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് ഫലം പ്രഖ്യാപിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ് ജയപ്രകാശ് വടകരക്ക് കിട്ടിയത് മൂന്ന് വോട്ട് മാത്രം.

ഈ ചിത്രത്തില്‍ എന്താണ് ഒളിപ്പിച്ചത്? 'എനിക്ക് വേണ്ടത് സ്‌നേഹം മാത്രം'; വൈറലായി ശ്വേത മേനോന്റെ ഫോട്ടോ

കൂടെയുള്ളവര്‍ പോലും വോട്ട് ചെയ്തില്ലേ എന്ന പരിഹാസവും ഇദ്ദേഹം നേരിടുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. ഇത്തവണ വോട്ട് ഉയര്‍ത്തണം എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക നേതാവിനെ തന്നെ മല്‍സരിപ്പിച്ചത്. ജില്ലാ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ പ്രചാരണത്തിന് എത്തിയിരുന്നു. ഫലം വന്നപ്പോള്‍ ശരിക്കും നാണക്കേടായി. 1186 വോട്ടര്‍മാരുള്ള വാര്‍ഡിലാണ് ബിജെപി മൂന്ന് വോട്ടിലൊതുങ്ങിയത്.

b

ഇവിടെ യുഡിഎഫ് സ്ഥാാര്‍ഥിയായി മല്‍സരിച്ച ജെയിംസ് ചാക്കോ ജീരകത്തില്‍ ആണ് ജയിച്ചത്. ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങിയത് ടോമി ഇടയോടിലായിരുന്നു. ഇദ്ദേഹത്തെക്കാള്‍ 159 വോട്ടുകള്‍ ജെയിംസ് ചാക്കോ ജീരകത്തില്‍ അധികം നേടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 14ാം വാര്‍ഡില്‍ ജയിച്ചത് ജോജോ ചീരാംകുഴിയായിരുന്നു. യുഡിഎഫിലായിരുന്ന ഇദ്ദേഹം രാജിവച്ച് സ്വതന്ത്രനായിട്ടാണ് അന്ന് മല്‍സരിച്ചതും ജയിച്ചതും. ജെയിംസ് ചാക്കോ കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജനകീയതയാണ് കേരള കോണ്‍ഗ്രസിന് തിരിച്ചടിയായത്. ജോസ് കെ മാണിയും മന്ത്രിമാരും ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. മുന്‍ എംഎല്‍എ ജെഎ ചാക്കോയുടെ മകനാണ് ജെയിംസ് ചാക്കോ ജീരകത്തില്‍. മാത്രമല്ല, മുന്‍ പഞ്ചായത്ത് മെംബറുമാണ്. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് തന്നെയാണ്. 16 അംഗ പഞ്ചായത്തില്‍ ഒമ്പത് വാര്‍ഡുകള്‍ എല്‍ഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വാശിയേറിയ മല്‍സരം നടന്ന വാര്‍ഡില്‍ ബിജെപിയുടെ വോട്ടാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+