മകള്‍ക്ക് പേര് 'ഇന്ത്യ' സ്റ്റാറായി രഞ്ജിത്തും സനയും: ജാതിക്കും മതത്തിനും അതീതയായിരിക്കണം!!
കോട്ടയം: മകള്‍ക്ക് രാജ്യത്തിന് പേരിട്ട് നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച് വൈറലായിരിക്കുകയാണ് ഒരു ദമ്പതിമാര്‍. കോട്ടയത്തെ പാലാ മുത്തോലി സ്വദേശികളായ രഞ്ജിത്തും ഭാര്യ സനയുമാണ് വലിയൊരു സന്ദേശം രാജ്യത്തിന് നല്‍കിയിരിക്കുന്നത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മകള്‍ക്ക് ഇന്ത്യ എന്ന പേരിട്ട് ഇവര്‍ രാജ്യസ്‌നേഹം കാണിച്ചത്. ഇതിന് കാരണവും ഇവര്‍ തന്നെ പറയുന്നുണ്ട്.

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനാണ് ഇവര്‍ ഇന്ത്യ എന്ന പേരിട്ടത്. ജാതിക്കും മതത്തിനും അതീതമായി മകളെ വളര്‍ത്തണമെന്നാണ് രഞ്ജിത്തിന്റെയും സനയുടെയും ആഗ്രഹം. അതാണ് ഇങ്ങനൊരു പേര് തിരഞ്ഞെടുക്കാന്‍ കാരണം. കഴിഞ്ഞ ജൂലായ് 12നാണ് ഇവര്‍ ആദ്യ കുഞ്ഞ് പിറന്നത്. ആറ്റുനോറ്റുണ്ടായ കണ്‍മണിക്ക് ഇന്ത്യ എന്നല്ലാതെ എന്ത് പേരിടാനാണെന്ന് ഇവര്‍ ചോദിക്കുന്നു.

മകള്‍ ആരോടും വിവേചനമോയ വേര്‍തിരിവോ ഇല്ലാതെ വളരട്ടെ എന്ന ആഗ്രഹത്തിലേക്കുള്ള ആദ്യ നീക്കമാണ് മകളുടെ വെറൈറ്റി പേരിന് പിന്നിലുള്ളത്. ഇന്ത്യ എന്ന പേര് തന്നെയാണ് മകള്‍ക്ക് നന്നായി ചേരുകയെന്ന് ഇവര്‍ പരയുന്നു. ജനന രജിസ്റ്ററില്‍ പേര് എഴുതി നല്‍കിയപ്പോള്‍ രാജ്യത്തിന്റെ പേര് കുഞ്ഞിന്റെ പേരായിട്ടാണ് ആശുപത്രി ജീവനക്കാര്‍ തെറ്റിദ്ധരിച്ചത്. രാജ്യത്തിന്റെ പേര് കുഞ്ഞിന്റെ പേരിന്റെ സ്ഥാനത്തുള്ളതാണെന്നും ഇവര്‍ പറയുന്നു. എഴുതിയ കോളം മാറിപ്പോയതാണെന്നും എന്നും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇതോടെ അമ്മ സന കാര്യങ്ങള്‍ ആശുപത്രി ജീവനക്കാരോടും വിശദീകരിച്ചു. കുഞ്ഞിന്റെ അച്ഛന്റെ ആഗ്രഹ പ്രകാരമാണ് ഈ പേരെന്ന് സന പറഞ്ഞു. ആശുപത്രി ജീവനക്കാരെ അമ്പരപ്പിലാണ്. രഞ്ജിത്ത് പട്ടാളക്കാരനാവണമെന്ന കടുത്ത ആഗ്രഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല. ആഗ്രഹം നടത്താന്‍ കടുത്ത സാമ്പത്തിക പരാധീനതകളെ തുടര്‍ന്നാണ് സാധിക്കാതിരുന്നില്ല. പഠനവും മുടങ്ങി. രാജ്യത്തിനായി എന്ത് ചെയ്യണമെന്ന ചിന്തയാണ് പെണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ ഇന്ത്യയെന്ന പേരിടണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

ഇരുവരും മിശ്ര വിവാഹിതരാണ്. അതുകൊണ്ട് ആ പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ അറിഞ്ഞതാണ്. സമൂഹത്തിലെ വേര്‍ തിരിവുകള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെ കണ്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഇന്ത്യ എന്ന പേരിന്റെ ഐശ്വര്യം എന്നും മകള്‍ക്കൊപ്പം ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനകള്‍ മാത്രമാണ് രഞ്ജിത്തിനും സനയ്ക്കുള്ളത്. സ്വാതന്ത്ര്യ ദിനത്തില്‍ വളരെ പോസിറ്റീവായ, രാജ്യ സ്‌നേഹം നിറഞ്ഞ് നില്‍ക്കുന്ന ഒരു സംഭവം കൂടിയായി ഈ പേരിടല്‍ മാറിയിരിക്കുകയാണ്.












Click it and Unblock the Notifications