Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം തട്ടകത്തില്‍ കാനത്തിന്റെ സ്ഥാനാര്‍ത്ഥി തോറ്റു; വിബി ബിനു കോട്ടയം സിപിഐ ജില്ലാ സെക്രട്ടറി

കോട്ടയം: സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി ബി ബിനുവിനെ തെരഞ്ഞെടുത്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി കെ സന്തോഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് വി ബി ബിനു സെക്രട്ടറിയായത്. ആദ്യമായാണ് കോട്ടയത്ത് സി പി ഐയുടെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരവുമായി സംസ്ഥാന കൗണ്‍സില്‍ അംഗം വി ബി ബിനു രംഗത്ത് വരികയായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി കെ സന്തോഷ് കുമാറിനെ ആയിരുന്നു ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നത്.

vb binu

എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. വി.ബി. ബിനു, ഒ.പി.എ. സലാം എന്നിവരില്‍ ഒരാളെ സെക്രട്ടറിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ വീണ്ടും ജില്ലാ കൗണ്‍സില്‍ യോഗം ചേരുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ സമവായ നീക്കവും പരാജയപ്പെട്ടതോടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

51 അംഗ ജില്ലാ കൗണ്‍സില്‍ ആണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. കെ ഇ ഇസ്മയില്‍ പക്ഷക്കാരനാണ് വി ബി ബിനു. 8 വോട്ടുകള്‍ക്കായിരുന്നു വി ബി ബിനുവിന്റെ വിജയം. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വന്തം ജില്ലയായ കോട്ടയത്താണ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത് എന്നും അതില്‍ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി തോറ്റു എന്നതും ശ്രദ്ധേയമായി.

കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ ഡി എഫില്‍ എടുത്തതില്‍ അടക്കം എതിര്‍ നിലപാടുള്ള ആളാണ് വി ബി ബിനു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് വി ബി ബിനു. സി പി ഐ ജില്ലാ സമ്മേളനത്തിലെ റിപ്പോര്‍ട്ടില്‍ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു.

ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ ഡി എഫില്‍ എടുത്തത് കൊണ്ട് കോട്ടയത്തിന് പുറത്ത് ഒരു ഗുണവും ഉണ്ടായില്ല എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് വി ബി ബിനു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+