• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് കുറുവ സംഘമോ? വ്യാജ പ്രചരണമെന്ന് പൊലീസ്, ആശങ്കയിലായി ജനങ്ങള്‍

Google Oneindia Malayalam News

കോട്ടയം: ജില്ലയില്‍ കുറുവ സംഘം എത്തിയെന്ന് തരത്തിലുള്ള പ്രചാരണം വ്യാപകമാകുന്നു. സോഷ്യല്‍ മീഡിയയിലാണ് കുറുവ സംഘം ജില്ലയിലെത്തിയെന്ന രാതിയില്‍ പ്രചാരണം ശക്തമാകുന്നത്.

കോണ്‍ഗ്രസ് തിരിച്ചുവരില്ല... അതുകൊണ്ട് വാഗ്ദാനങ്ങളുമില്ല; 'മനംമടുത്ത്' ഗുലാംനബി, എന്തുപറ്റി?കോണ്‍ഗ്രസ് തിരിച്ചുവരില്ല... അതുകൊണ്ട് വാഗ്ദാനങ്ങളുമില്ല; 'മനംമടുത്ത്' ഗുലാംനബി, എന്തുപറ്റി?

സംശയം തോന്നിയ ആളുകളെ നാട്ടുകാര്‍ തടഞ്ഞുവെടച്ച് മര്‍ദിക്കുന്ന അവസ്ഥവരെയെത്തി നില്‍ക്കുകയാണ് കോട്ടയത്തെ നിലവിലെ അവസ്ഥ. ഇത് ജില്ലയിലെ പൊലീസിനും തലവേദനയായിരിക്കുകയാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

1

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സ്വദേശിയെ അതിരമ്പുഴ കുറവിലങ്ങാട് കടപ്പൂരില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച് മര്‍ദിച്ചത്. കുറുവ സംഘത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം എന്നാല്‍ ഇയാള്‍ ജോലി തേടിയെത്തിയ ആളായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ സംഭവം വയാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് വിശദീകരിണവുമായി പൊലീസ് രംഗത്തെത്തിയതോടെയാണ് നാട്ടുകാര്‍ക്ക് സമാധാനമായത്. ഇയാള്‍ക്ക് കുറവാ സംഘവുമായോ മോഷണ സംഘവുമായോ , ബന്ധമില്ലെന്നും തൊഴില്‍ തേടിയെത്തിയതാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. തലമുണ്ഡനം ചെയ്ത തമിഴ്‌നാട് സ്വദേശിയെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് മര്‍ദിച്ച് പൊലീസിന് കൈമാറിയത്.

മലയാളി കന്യാസ്ത്രീ ജലന്തർ രൂപയിലെ കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം; കളക്ടർക്ക് പരാതിമലയാളി കന്യാസ്ത്രീ ജലന്തർ രൂപയിലെ കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം; കളക്ടർക്ക് പരാതി

2

പ്രദേശത്ത് അസ്വാഭാവികമായ രീതിയില്‍ കണ്ട ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് സ്ഥലത്തു എത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.എന്നാല്‍ ഇയാളില്‍ നിന്നും മാരകായുധങ്ങളോ മോഷണ വസ്തുക്കളോ ഒന്നും തന്നെ കണ്ടെത്തുവാന്‍ പൊലീസിന് സാധിച്ചില്ല. അപ്പോഴേക്കും പിടിയിലായത് കുറുവ മോഷണ സംഘത്തില്‍പ്പെട്ട ആളാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചാരണം നടന്നിരുന്നു. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ കാണുന്നത് നാട്ടില്‍ തന്നെയുള്ള കള്ളന്മാരാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിച്ചിട്ടും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായി തുടരുകയാണ്. ഇത് തെളിയിക്കുന്നതാണ് കുറവിലങ്ങാട് നിന്നും ഇപ്പോള്‍ പുറത്തു വരുന്ന വിവരവും.

3

പള്ളിക്കത്തോട് പരിസരത്തും കുറുവ സംഘത്തിന്റെ സാന്നിധ്യം ഉണ്ടായി എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. പള്ളിക്കത്തോട് പരിസരത്ത് കുറുവ സംഘം എത്തിയിട്ടുണ്ട് എന്ന ശബ്ദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പ്രചരിക്കുന്നത്. വിവരം എല്ലാവരും ഷെയര്‍ ചെയ്യണമെന്നും ജാഗ്രതാ പാലിക്കണമെന്നും വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. പള്ളിക്കത്തോട് പോലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട് എന്നും വാര്‍ത്ത സത്യമാണെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച് അറിവില്ല എന്നും സ്റ്റേഷന്‍ പരിധിയില്‍ ഒരിടത്തും ഇത്തരത്തില്‍ ഒരു സംഘം എത്തിയായി അറിവില്ലെന്നും പള്ളിക്കത്തോട് പോലീസ് പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ യുവതിയെ മര്‍ദിച്ചുവെന്ന് പരാതി; കള്ളകേസെന്ന് ഭര്‍തൃ വീട്ടുകാര്‍സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ യുവതിയെ മര്‍ദിച്ചുവെന്ന് പരാതി; കള്ളകേസെന്ന് ഭര്‍തൃ വീട്ടുകാര്‍

4

നേരത്തെ പറമ്പുകരയിലും തെറ്റായ പ്രചാരണം നടന്നിരുന്നു. പറമ്പുകരയില്‍ അവശയായ നാടോടി സ്ത്രീയെ തടഞ്ഞുവച്ച ശേഷമാണ് തെറ്റായ പ്രചരണം നടന്നത്. ജില്ലയില്‍ കുറുവ സംഘത്തിന്റെ പേരില്‍ ഇത്തരത്തില്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ക്കാണ് ചിലര്‍ നേതൃത്വം നല്‍കുന്നത്. സംശയത്തിന്റെ പേരില്‍ പിടികൂടിയ ഒരാളെ പോലും കുറുവ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടില്‍ തെറ്റായ രീതിയില്‍ പ്രചാരണം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു.

5

ജില്ലയില്‍ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിധിയിലും കൂടാതെ പല സ്ഥലങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ശില്പ ദേവ് ഐ.പി.എസ്സിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഉടനീളം രാത്രികാല പട്രോളിംഗ് ശ്കതമാക്കിയിട്ടുണ്ട്. ഇന്നലെ ജില്ലാ പോലീസ് മേധാവി നേരിട്ട് മോഷണ ശ്രമങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നൈറ്റ് പട്രോള്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇന്നലെ 37 പോലീസ് ജീപ്പുകളിലും 13 ബൈക്കുകളിലും പൊതു ജനപങ്കാളിത്തത്തോടെ 21 സ്വകാര്യ വാഹനങ്ങളിലും 4 ഓട്ടോ റിക്ഷകളിലുമായി ജില്ലയില്‍ ഉടനീളം പട്രോളിംഗ് നടത്തി. അപരിചിതരെയും മുന്‍കാല കുറ്റവാളികളെയും പരിശോധിച്ച് പോലീസ് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. .

ഒമൈക്രോണ്‍; ജാഗ്രത കടുപ്പിച്ച് സംസ്ഥാനങ്ങള്‍; വിമാനത്താവളങ്ങില്‍ കര്‍ശന പരിശോധനഒമൈക്രോണ്‍; ജാഗ്രത കടുപ്പിച്ച് സംസ്ഥാനങ്ങള്‍; വിമാനത്താവളങ്ങില്‍ കര്‍ശന പരിശോധന

6

അതേസമയം കുറവാ സംഘമിറങ്ങിയെന്ന പേരില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്‍പ അറിയിച്ചു. അതേസമയം ഒരാഴ്ചയായിട്ടും മോഷ്ടാക്കളെ കണ്ടെത്താത്തതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. അതിരമ്പുഴ പഞ്ചായത്തിലെ ആറ് വീടുകളില്‍ കഴിഞ്ഞ 27ന് രാത്രിയാണ് മോഷണശ്രമം നടന്നത്. മുഖം മറച്ച് മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കുടുങ്ങിയതോടെയാണ് കുറവാസംഘമെന്ന രീതിയില്‍ പ്രചാരണം ആരംഭിച്ചത്. റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീടുകളില്‍ ആയിരുന്നു മോഷണശ്രമം നടന്നത്. എന്നാല്‍ മോഷണത്തിനെത്തിയത് കുറുവാ സംഘമെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല.

7

അഞ്ചാം വാര്‍ഡ് മനയ്ക്കപ്പാടം നീര്‍മലക്കുന്നേല്‍ മുജീബ്, കളപ്പുരത്തട്ടേല്‍ ജോര്‍ജ്, ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യാസിര്‍, പൈമറ്റത്തില്‍ ഇഖ്ബാല്‍, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാര്‍, ഏഴാം വാര്‍ഡിലെ യാസ്മിന്‍ എന്നിവരുടെ വീടുകളിലാണ് പുലര്‍ച്ചെ ഒന്നിനും 3.30നും കവര്‍ച്ച ശ്രമം നടന്നത്. യാസിറിന്റെ ഭാര്യയുടെ ലോഹപാദസരം സ്വര്‍ണമാണെന്ന് കരുതി സംഘം അപഹരിച്ചു. യാസ്മിന്റെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണരുകയും ഇതോടെ സംഘം സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം തുടരുകയാണെന്ന് എസ്പി പറഞ്ഞു.അഞ്ച് വര്‍ഷം മുമ്പ് അയര്‍ക്കുന്നത്ത് കുറുവ സംഘം മോഷണം നടത്തിയിരുന്നു. ഈ സംഘത്തില്‍ പെട്ടവര്‍ എല്ലാം ഇപ്പോള്‍ ജയിലിലുമാണ്. മോഷണശ്രമത്തിന് പിന്നാലെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായതോടെ ജനങ്ങള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്. സ്‌ക്വാഡുകള്‍ രൂപീകരിച്ച് രാത്രിയില്‍ ജനങ്ങള്‍ തന്നെ തിരച്ചില്‍ നടത്തുന്നുണ്ട്.

യുഎഇ അല്‍ഹുസ്ന്‍ ആപ്പിലെ പച്ച ഇനി 14 ദിവസം മാത്രം; ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് 15 രാജ്യങ്ങളില്‍യുഎഇ അല്‍ഹുസ്ന്‍ ആപ്പിലെ പച്ച ഇനി 14 ദിവസം മാത്രം; ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് 15 രാജ്യങ്ങളില്‍

Recommended Video

cmsvideo
  മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം
  English summary
  Fake propaganda against Kuruva robbery gang in Kottayam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X