• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

37 വര്‍ഷം മുമ്പ് മകള്‍ അപകടത്തില്‍ മരിച്ച അതേ സ്ഥലത്ത് വെച്ച് അച്ഛനും ദാരുണാന്ത്യം...

Google Oneindia Malayalam News

‌കോട്ടയം:മുപ്പത്തിയേഴ് വർഷങ്ങൾക്ക് മുൻപ് അപകടത്തിൽ മകൾ മരിച്ച അതേ സ്ഥലത്ത് വെച്ച് തന്നെ പിതാവും മരിച്ചു. കോട്ടയം തെള്ളകം സ്വദേശി എം കെ ജോസഫാണ് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു മരിച്ചത്.

വ്യാഴാഴ്ച രാത്രി 9.10ന് തെള്ളകം ഹോളിക്രോസ് സ്‌കൂളിന് സമീപമാണ് അപകടം. ചെറിയ റോഡിൽ നിന്ന് താഴേക്ക് വന്ന ജോസഫ് സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ അടിയിലേക്കാണ് സ്‌കൂട്ടർ ഇടിച്ചുകയറിയത്.

3700 അടി ഉയരത്തില്‍ വിമാനത്തിലെ പൈലറ്റ് ഉറങ്ങി; ജീവന്‍ കയ്യില്‍പിടിച്ച് യാത്രക്കാര്‍; പിന്നെ നടന്നത്3700 അടി ഉയരത്തില്‍ വിമാനത്തിലെ പൈലറ്റ് ഉറങ്ങി; ജീവന്‍ കയ്യില്‍പിടിച്ച് യാത്രക്കാര്‍; പിന്നെ നടന്നത്

1985ലാണ് ജോസഫിന്റെ മകൾ ജോയ്‌സ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇതേ സ്ഥലത്ത് വച്ച് കാർ ഇടിച്ചുമരിച്ചത്. അന്ന് മകൾക്ക് നാലുവയസു മാത്രമായിരുന്നു പ്രായം. അതിന് ശേഷം സംഭവസ്ഥലത്ത് വച്ച് വിവിധ വാഹനാപകടങ്ങളിൽ ഏഴുപേരാണ് മരിച്ചത്.

സാരിയില്‍ ഗ്ലാമറസ് ആയി ബിഗ്‌ബോസ് താരം നിമിഷ; ഇത് നിങ്ങളെക്കൊണ്ടേ പറ്റൂവെന്ന് ആരാധകര്‍..

Recommended Video

cmsvideo
    കോടതിയെ വിശ്വാസമില്ല, അതിജീവിതയുടെ ഹർജി പരിഗണിക്കാതെ ജഡ്ജി | *Crime

    ജോസഫ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. പ്രദേശത്തെ വളവുകളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ഒരു കിലോമീറ്റർ ദൂരപരിധിയിൽ നാലു വളവുകളാണ് ഉള്ളത്. സുരക്ഷിത പാത ഒരുക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

    English summary
    Father also died at the same place where his daughter died in an accident 37 years ago
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X