ജോസിന്റെ എല്‍ഡിഎഫ് പ്രവേശനം മുതല്‍ അഭയ കേസ് വരെ, കോട്ടയത്തിന്റെ 2020 ഇങ്ങനെ
കോട്ടയം: കൊവിഡിനെതിരെ ലോകം മുഴുവന്‍ പോരാടിയ വര്‍ഷമാണ് 2020. ഇന്നും അത് തുടരുന്നു. നമ്മള് കൊറോണയെ പ്രതിരോധിക്കാനുള്ള വഴി തേടി കൊണ്ടിരിക്കുകയാണ്. മറ്റ് ചില സംഭവങ്ങളും കേരളത്തില്‍ ഈ വര്‍ഷം സംഭവിച്ചിട്ടുണ്ട്. കോട്ടയം ജില്ലയും അതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. എന്തൊക്കെയാണ് കോട്ടയത്ത് 2020ല്‍ നടന്ന പ്രധാന സംഭവങ്ങളെന്ന് പരിശോധിക്കാം.

കൊവിഡ് സമയത്ത് തന്നെയാണ് കോട്ടയത്ത് തിരഞ്ഞെടുപ്പ് നടന്നത്. വളരെ പ്രാധാന്യമേറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. രാഷ്ട്രീയമായി കോണ്‍ഗ്രസിനൊപ്പം എപ്പോഴും നില്ക്കാറുള്ള ജില്ലയാണ് കോട്ടയം. ഇത്തവണ ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയത് കൊണ്ട് തിരഞ്ഞെടുപ്പ് ഫലം വളരെ നിര്‍ണായകമായിരുന്നു. കെഎം മാണിയുടെ മരണ ശേഷം പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ച അധികാര തര്‍ക്കമാണ് പിളര്‍പ്പിലേക്ക് നയിച്ചത്. ജോസ് വിഭാഗം യുഡിഎഫ് വിട്ടപ്പോള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ജോസിനെ പുറത്തുചാടിച്ചതില്‍ നിര്‍ണായക പങ്ക് പിജെ ജോസഫിനുണ്ടായിരുന്നു.
രാഷ്ട്രീയ കേരളം ഏറ്റവുമധികം 2020ല്‍ ചര്‍ച്ച ചെയ്ത വിഷവും ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനമായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രണ്ടിലയെ ചൊല്ലി ജോസ് കെ മാണിയും ജോസഫും തമ്മില്‍ വലിയ തര്‍ക്കം വരെയുണ്ടായി. ഇത് ജോസ് കെ മാണിക്ക് നല്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതിനെതിരെ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എന്നാല്‍ ഹൈക്കോടതി അത് തള്ളുകയും ചെയ്തു. രണ്ടില ചിഹ്നം കിട്ടിയത് ജോസിന് നേട്ടമാവുകയും ചെയ്തു. ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് പാലായില്‍ വിജയം സ്വന്തമാക്കി. പാലാ നഗരസഭയിലെ ഭരണം പോയത് യുഡിഎഫിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു.
Recommended Video

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോട്ടയം നഗരസഭയിലെ 41ാം വാര്‍ഡിലെ ബിജെപി പ്രതിനിധി കെ ശങ്കരന്, അയ്മനം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ കെ ദേവകി, കല്ലറ പഞ്ചായത്തിലെ നാലാം വാര്‍ഡ് അംഗം അരവിന്ദ് ശങ്കര്‍ എന്നിവര്‍ സത്യവാചകം ചൊല്ലിയത് സംസ്കൃതത്തിലായിരുന്നു. ശങ്കര്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ കൗണ്‍സിലര്‍മാരില്‍ ചിലര്‍ തടസ്സവാദം ഉന്നയിച്ചിരുന്നു. ഒരുപക്ഷേ ആദ്യമായിട്ടാവും സത്യപ്രതിജ്ഞ സംസ്കൃതത്തില്‍ ചൊല്ലുന്നത്.
28 വര്‍ഷത്തോളം കോട്ടയത്തിന് തീരാകളങ്കമായിരുന്ന അഭയ കേസ് വിധി വന്നതും ഈ വര്‍ഷമാണ്. കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ 1992 മാര്‍ച്ച് 27നാണ് അഭയ കൊല്ലപ്പെടുന്നത്. സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ കോട്ടൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇരുവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications