Get Updates
Get notified of breaking news, exclusive insights, and must-see stories!

സജി ചെറിയാന്റെ രാജി 'കൊന്തശാപം' ഫലിച്ചതോ? ഉഷ ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ

കോട്ടയം: ഭരണഘടനാ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതും തന്റെ 'കൊന്ത ശാപവും' കൂട്ടിച്ചേര്‍ക്കുന്നതില്‍ പ്രതികരണവുമായി മുന്‍ എം എല്‍ എമയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് ശാപവാക്കുകള്‍ പറഞ്ഞത് എന്നാ് ഉഷ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ ട്രോളുകള്‍ വ്യാപകമായതോടെയാണ് പ്രതികരണവുമായി ഉഷ രംഗത്തെത്തിയത്. പീഡന പരാതിയില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഉഷ ജോര്‍ജ് മുഖ്യമന്ത്രിക്കെതിരെ ശാപവാക്കുകളുമായി രംഗത്തെത്തിയത്. 'ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാലും എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്.

വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

1

കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എന്റെയീ കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അയാള്‍ അനുഭവിക്കും എന്നായിരുന്നു ഉഷ ജോര്‍ജ് പറഞ്ഞത്. ഇതിന് ശേഷമാണ് സജി ചെറിയാന്‍ രാജി വരുന്നത്. ഇതോടെ ഉഷയുടെ കൊന്ത ശാപം ഏറ്റു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ട്രോളും നിറഞ്ഞു. ഇതോടെയാണ് ഉഷ ജോര്‍ജ് പ്രതികരണവുമായി എത്തിയത്.

2

ഉഷ ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെയാണ്: ട്രോളുകളൊക്കെ കണ്ടിരുന്നു. ഞാന്‍ അപ്പോഴത്തെ വിഷമം കൊണ്ട് അങ്ങനെ പറഞ്ഞതാണ്. ഞാന്‍ പറഞ്ഞില്ലായിരുന്നോ ഞാനൊരു മീഡിയയിലും വരാറില്ല. അപ്പോഴത്തെ ഒരു വിഷമം കൊണ്ട് പറഞ്ഞന്നല്ലേ ഉള്ളൂ. ഇനി പറയാന്‍ ആഗ്രഹിക്കുന്നുമില്ല. ഇന്നലെ ഞങ്ങള്‍ രണ്ട് പേരും കൂടി ഇങ്ങോട്ട് വന്നപ്പോള്‍ എന്നെ ത്രൂ ഔട്ട് ആള്‍ക്കാര്‍ വിളിച്ചു. ഞങ്ങള്‍ അടക്കിന് പോയാരുന്നു.

3

അന്നേരം വിൡച്ച് കൊണ്ട് ഇരിക്കുകയായിരുന്നു. കൊന്തേടെ ശക്തി എന്ന് പറഞ്ഞ്. ഏതോ ഒരു ചാനലില്‍, അപ്പോള്‍ ഞാന്‍ ഷോണിനോട് പറഞ്ഞേ കൊന്തയെ പറ്റി മോശമായി പറയുന്നു. അത് നമുക്കൊരു ഭയങ്കര, ക്രിസ്ത്യാനിയെ സംബന്ധിച്ച് കൊന്തയെ മോശം പറയുക എന്ന് പറയുമ്പോള്‍ അതിന്റെ അടിയില്‍ കൂടി എന്നാ പി സി ജോര്‍ജിനെ കൊന്തയില്‍ ജയിപ്പിച്ചില്ലല്ലോ എന്നൊക്കെ പറഞ്ഞേ. ഇത് അത്ര സ്‌ട്രൈക്ക് ചെയ്ത ഒരു കാര്യമല്ലേ.

4

അത് കൊണ്ടാണ്. അല്ലെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചതാണ്. ഇപ്പോള്‍ എത്ര കേസായി. മുഴുവന്‍ കേസും ഊരിപോന്നില്ലേ. കേസ് മുഴുവന്‍ ഊരിപോന്നത് ഞങ്ങളുടെ കൊന്തയുടെ ബലമാണ്. പറയണ്ടായിരുന്നു എന്ന് തോക്ക് ഒക്കെ പറഞ്ഞത് പിന്നെ ഒരു വിഷയമായപ്പോഴേക്കും അതിനൊരു ദുഖം തോന്നി.

5

സജി ചെറിയാന്‍ പുറത്തായതോടെ ഉഷയുടെ ഉഗ്രശാപം ഫലിച്ചതാണ് പിണറായിക്ക് പണി കിട്ടാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ പറഞ്ഞിരുന്നത്. ഉഷ പറഞ്ഞ് ഒരാഴ്ചയാവുന്നതിന് തന്നെ മുഖ്യമന്ത്രി പണി കിട്ടിയെന്നും, ഉഗ്രശാപമാണ് ഉഷയ്ക്കെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. ഒരു തരത്തിലും മന്ത്രി രാജിവെക്കേണ്ട സാഹചര്യം അടുത്തൊന്നും കേരളത്തില്‍ ഇല്ലായിരുന്നു എന്നും എന്നിട്ടും വിവാദം വരികയും, സജി ചെറിയാന് രാജിവെക്കേണ്ടി വരികയുമായിരുന്നു.

6

ഇവിടെയാണ് ഉഷയുടെ ശാപം തന്നെയാണ് കാരണമെന്ന് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പിണറായി വിജയന്‍ രാഷ്ട്രീയ പ്രതികാരമാണ് തീര്‍ക്കുന്നതെന്നും, നിരപരാധിയായ പിസി ജോര്‍ജിനെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നുമാണ് പി സി ജോര്‍ജിന്റെ കുടുംബം ആരോപിച്ചിരുന്നത്. ലോകത്ത് ഒരാളും പിസിയുടെ പേരിലുള്ള പീഡനമെന്ന ആരോപണം വിശ്വസിക്കില്ലെന്നും ഉഷ ജോര്‍ജ് പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+