കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഷി അഗസ്റ്റിന്‍ മന്ത്രി സ്ഥാനം ഉറപ്പിച്ചു, രണ്ടാം മന്ത്രിയുണ്ടാകുമോ? സസ്‌പെന്‍സ് വിടാതെ ജോസ്

Google Oneindia Malayalam News

കോട്ടയം: എല്‍ഡിഎഫില്‍ മന്ത്രിസ്ഥാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി കേരള കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ഒരു മന്ത്രിസ്ഥാനമേ കിട്ടൂ എന്ന സിപിഎം സൂചന ജോസ് കെ മാണി ഗൗരവത്തോടെ കണ്ടിട്ടില്ല. നിര്‍ണായക വകുപ്പുകളിലും ജോസ് നോട്ടമിടുന്നുണ്ട്. ഏകാംഗ പാര്‍ട്ടികള്‍ക്ക് സീറ്റ് കൊടുക്കുന്നത് പോലെ തങ്ങളെ പരിഗണിക്കരുതെന്ന നിര്‍ദേശവും സിപിഎമ്മിന് ജോസ് നല്‍കുന്നുണ്ട്. ചീഫ് വിപ്പ് സ്ഥാനത്തിനൊപ്പം രണ്ടാം മന്ത്രിസ്ഥാനത്തിനും നീക്കം ശക്തമായിരിക്കുകയാണ്.

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

റോഷി മന്ത്രിയാവും

റോഷി മന്ത്രിയാവും

കേരള കോണ്‍ഗ്രസിലെ മന്ത്രി ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. റോഷി അഗസ്റ്റിന്‍ മന്ത്രിയാകുമെന്ന് ജോസ് കെ മാണി ഉറപ്പിച്ചു. എന്നാല്‍ കോട്ടയത്ത് നിന്നൊരു പ്രതിനിധി കൂടി വേണമെന്ന വാശിയിലാണ് ജോസ്. എങ്കില്‍ മാത്രമേ കോട്ടയത്ത് പിടിച്ച് നില്‍ക്കാനാവൂ. കേരള കോണ്‍ഗ്രസിനെ അടിത്തറ കോട്ടയത്തായത് കൊണ്ട് അത് വേണമെന്ന നിര്‍ബന്ധത്തിലാണ് ജോസ്. രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യം ശക്തമാക്കാനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം.

സിപിഎമ്മിനെ കാണും

സിപിഎമ്മിനെ കാണും

സിപിഎം നേതാക്കളെ അനൗദ്യോഗികമായി കാണാനാണ് ജോസിന്റെ തീരുമാനം. അഞ്ച് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രി സ്ഥാനം വേണമെന്ന് അറിയിക്കാനാണ് ചര്‍ച്ച നടത്തുക. റോഷിക്കൊപ്പം കോട്ടയത്ത് നിന്ന് ഡോ എന്‍ ജയരാജിനെയാണ് മന്ത്രിസ്ഥാനത്തേക്ക് ജോസ് ഉയര്‍ത്തി കാണിക്കുന്നത്. നേരത്തെ ചീഫ് വിപ്പ് സ്ഥാനത്തേക്കായിരുന്നു ജയരാജിനെ പരിഗണിച്ചത്. എന്നാല്‍ റവന്യൂ വകുപ്പിലേക്ക് ജയരാജിനെ എത്തിക്കാനാണ് ജോസിന്റെ ശ്രമം.

ചര്‍ച്ചയില്‍ നിരാശ

ചര്‍ച്ചയില്‍ നിരാശ

ജോസ് കെ മാണി കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ചായിരുന്നു എകെജി സെന്ററില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് എത്തിയത്. എന്നാല്‍ സിപിഎം കാര്യങ്ങള്‍ നേരെ തന്നെ പറഞ്ഞു. ഒരു മന്ത്രിസ്ഥാനമേ നല്‍കാനാവൂ. അത് തല്‍ക്കാലം അംഗീകരിക്കുകയായിരുന്നു ജോസ്. എന്നാല്‍ കോട്ടയത്ത് തിരികെയെത്തി ഇക്കാര്യം പാര്‍ട്ടി നേതാക്കളോട് ചര്‍ച്ച ചെയ്തപ്പോള്‍ ജോസിന് നേരത്തെ വിമര്‍ശനങ്ങളാണ് ഉണ്ടായത്. ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്കും അഞ്ചെണ്ണം ഉള്ളവര്‍ക്കും ഒരേ പരിഗണന എല്‍ഡിഎഫ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ പറയുകയായിരുന്നു.

ക്രൈസ്തവ സ്വാധീനം

ക്രൈസ്തവ സ്വാധീനം

കേരള കോണ്‍ഗ്രസിന് ക്രൈസ്തവ സ്വാധീനം ഉണ്ടെന്ന് സിപിഎമ്മിന് അറിയാം. ആ പാര്‍ട്ടിയില്‍ അത്തരം സ്വാധീനം കൂടുതലുള്ള റോഷി അഗസ്റ്റിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായിരുന്നു സിപിഎമ്മിന് താല്‍പര്യം. കേരളാ കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ സീനിയറുമാണ് അദ്ദേഹം. അതാണ് റോഷി തന്നെ വരാന്‍ കാരണം. എന്നാല്‍ കോട്ടയത്തെ ശക്തമായ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന് ജില്ലയില്‍ നിന്ന് മന്ത്രിയില്ലെങ്കില്‍ ഇനിയും തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള അഭിപ്രായം.

Recommended Video

cmsvideo
KB Ganesh Kumar may included in 2nd Pinarayi cabinet
എല്‍ഡിഎഫ് ധാരണ

എല്‍ഡിഎഫ് ധാരണ

അഞ്ചോ അതില്‍ കൂടുതലോ എംഎല്‍എമാരുണ്ടെങ്കില്‍ രണ്ട് മന്ത്രിസ്ഥാനം എന്നതാണ് എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ ഉണ്ടായ ധാരണ. ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവയിലൊന്നും കേരള കോണ്‍ഗ്രസിന് നല്‍കാനും സിപിഎം ആലോചിക്കുന്നുണ്ട്. തിങ്കളാഴ്ച്ചയ്ക്ക് മുമ്പ് ജോസ് സിപിഎം നേതാക്കളെ കാണും. രണ്ടാം മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് ജോസ് തയ്യാറല്ല. വകുപ്പ് വിഭജനത്തിനും ഇതേ പോലെ പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നുണ്ട്. കൃഷി വകുപ്പ് റോഷിക്കായി ജോസ് ചോദിച്ച് വാങ്ങുമെന്നാണ് സൂചന.

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

English summary
jose k mani will pressurise cpm leadership for second ministerial berth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X