കാഞ്ഞിരപ്പള്ളിയില്‍ ജോസിന് ആശ്വാസം, എന്‍ ജയരാജിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തി
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ അട്ടിമറി ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ട് എല്‍ഡിഎഫ്. ശക്തമായ ത്രികോണ പോരാട്ടം നടന്ന കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് വിജയിച്ചിരിക്കുകയാണ്. ജോസ് കെ മാണിക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ കണക്ക്. 13722 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരള കോണ്‍ഗ്രസ് അംഗമായ ജയരാജ് വിജയിച്ചത്. യുഡിഎഫ് പ്രമുഖ നേതാവായ ജോസഫ് വാഴയ്ക്കനെ രംഗത്തിറക്കിയിട്ടും ഇവിടെ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ തോറ്റ വാഴയ്ക്കന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ബിജെപി എ ക്ലാസ് മണ്ഡലമായി കണ്ടിരുന്ന ഇടമാണ് കാഞ്ഞിരപ്പള്ളി. ഇവിടെ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ തന്നെയാണ് മത്സരിക്കാന്‍ ഇറക്കിയത്. എന്നാല്‍ മൂന്നാം സ്ഥാനത്താണ് കണ്ണന്താനത്തിന് മണ്ഡലത്തില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. നേരത്തെ തന്നെ മത്സരിക്കാനില്ലെന്നാണ് കണ്ണന്താനം അറിയിച്ചിരുന്നെങ്കിലും നേതൃത്വത്തിന്റെ താല്‍പര്യം മാനിച്ചാണ് മത്സരിക്കാന്‍ തയ്യാറായത്. എന്നാല്‍ മുമ്പുണ്ടായിരുന്നത് പോലെ ഒരു മികവ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കാഴ്ച്ചവെക്കാനായില്ല. 2011ല്‍ എല്‍ഡിഎഫില്‍ നിന്ന് ജയരാജ് പിടിച്ചെടുത്ത മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം
ജയരാജ് 2016ലും കാഞ്ഞിരപ്പള്ളിയില്‍ വിജയിച്ചിരുന്നു. യുഡിഎഫിനൊപ്പം വിജയം അറിഞ്ഞ ജയരാജിനെ മൂന്നാം തവണയും മണ്ഡലം ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ജയരാജിന് തന്നെയായിരുന്നു മണ്ഡലത്തില്‍ ലീഡ്. എല്‍ഡിഎഫില്‍ നേരത്തെ സിപിഐ മത്സരിച്ചിരുന്ന സീറ്റാണ് കാഞ്ഞിരപ്പള്ളി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം മുന്നണിയില്‍ ത്തെിയതോടെ സിപിഐ ഈ സീറ്റ് വീട്ടുകൊടുക്കുകയായിരുന്നു. അത് ഗുണം ചെയ്തു എന്നാണ് ഫലം തെളിയിക്കുന്നത്.












Click it and Unblock the Notifications