Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ഞിരപ്പള്ളി മോഹിച്ച് ജോസ് വരണ്ട, തരില്ലെന്ന് സിപിഐ, കോട്ടയം ഓഫര്‍ ചെയ്ത് സിപിഎം!!

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മുമായി വിട്ടുവീഴ്ച്ച നടത്തുമെങ്കിലും ചില സീറ്റുകളില്‍ അതുണ്ടാവില്ലെന്ന് സിപിഐ. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന് സിപിഐയുടെ കോട്ടയം ജില്ലാ നേതൃത്വമാണ് ആവര്‍ത്തിച്ചിരിക്കുന്നത്. ഇക്കാര്യത്തിലുള്ള അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കാഞ്ഞിരപ്പള്ളിക്ക് പകരം കോട്ടയം നല്‍കി സിപിഐയെ മയപ്പെടുത്താനാണ് സിപിഎം നീക്കം. സിപിഐയുടെ സംസ്ഥാന നേതൃത്വം ഈ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ തയ്യാറാണ്. എന്നാല്‍ ജില്ലാ നേതൃത്വം ഒരു തരത്തിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല.

1

കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുത്താല്‍ മണ്ഡലത്തില്‍ നിസ്സഹകരണം ഉണ്ടാവുമെന്ന് സിപിഐയിലെ ഒരു വിഭാഗം പറയുന്നു. അതേസമയം കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ്. ജോസ് കെ മാണി ഈ മൂന്ന് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. എന്‍ ജയരാജ് തന്നെയാണ് കേരളാ കോണ്‍ഗ്രസിന് കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി. നിലവില്‍ അദ്ദേഹം സിറ്റിംഗ് എംഎല്‍എയാണ്. ജയിച്ച എംഎല്‍എയുള്ള മണ്ഡലം ഒരിക്കലും കേരളാ കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ല.

കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു മണ്ഡലമാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയം വിട്ട് കൊടുക്കുന്നതിനോട് സിപിഎം ജില്ലാ നേതൃത്വത്തിനും താല്‍പര്യമില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ മത്സരിക്കുന്നതിനോട് സിപിഐക്കും യോജിപ്പില്ല. അതേസമയം കൊല്ലത്താണെങ്കില്‍ പന്ന്യന്‍ രവീന്ദ്രനെ ഏതെങ്കിലും മണ്ഡലത്തില്‍ ഇറക്കാനാണ് സിപിഐയുടെ ആലോചന. രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ച ജിഎസ് ജയലാലിന് പകരം പന്ന്യനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ജില്ലാ നേതൃത്വം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ പച്ചക്കൊടി കാണിച്ചിട്ടില്ല.

തിരുവനന്തപുരത്ത് നിന്ന് എംപി ആയ ശേഷം പന്ന്യന്‍ മത്സര രംഗത്തില്ല. പറവൂരില്‍ 2011 മത്സരിച്ചെങ്കിലും തോറ്റു. മുല്ലക്കര രത്‌നാകരനും കെ രാജുവും അടക്കമുള്ള കൊല്ലത്തെ മുതിര്‍ന്ന നേതാക്കളൊന്നും ഇക്കുറി മത്സരിക്കില്ല. അതുകൊണ്ടാണ് സീനിയര്‍ നേതാവായ പന്ന്യനെ തന്നെ മത്സരിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. ചാത്തന്നൂരില്‍ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. എന്നാല്‍ പന്ന്യനും ഇതിനോട് പ്രതികരിച്ചിട്ടില്ല. ജയലാലിന് ഇ ത്തവണ അവസരം നല്‍കിയില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. പ്രാദേശികമായി അദ്ദേഹത്തെ മത്സരിപ്പിക്കണമെന്ന് ആവശ്യമുണ്ട്. എന്നാല്‍ പല വിവാദങ്ങളും ഉണ്ടാക്കി മോശം പ്രതിച്ഛായയിലാണ് ജയലാല്‍. ചിഞ്ചു റാണിയെയും ചാത്തന്നൂരിലേക്ക് പരിഗണിക്കുന്നുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗമാണ് ചിഞ്ചു റാണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+