കേരള കോണ്‍ഗ്രസിന്റെ ആവശ്യം 15 സീറ്റ്, പാലായില്‍ ജോസ് കെ മാണി, കോട്ടയത്ത് മാത്രം 5 സീറ്റ്!!
കോട്ടയം: ജോസ് കെ മാണി യുഡിഎഫില്‍ മത്സരിച്ച അത്രയും സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിനായി എല്‍ഡിഎഫില്‍ ആവശ്യപ്പെടും. ഇന്ന് ഇടതുമുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്. 15 സീറ്റുകള്‍ ജോസ് വിഭാഗം ആവശ്യപ്പെടുക. ഇടതുമുന്നണി തല്‍ക്കാലം അനുകൂല നിലപാടിലാണ്. എന്നാല്‍ ചില സീറ്റുകള്‍ വെച്ചുമാറാന്‍ സിപിഐ ശ്രമിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ വിട്ടുനല്‍കിയേക്കും. ഇത് നേരത്തെ തന്നെ അവര്‍ സൂചിപ്പിച്ചതാണ്. ഇനി ജോസ് കെ മാണി മത്സരിക്കുന്ന കാര്യത്തില്‍ മാത്രമാണ് സ്ഥിരീകരണം വരാനുള്ളത്. പാലായില്‍ തന്നെ ജോസ് മത്സരിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്.

ജോസ് മത്സരിക്കുന്ന കാര്യം ഏകദേശം ഉറപ്പായതോടെ മാണി സി കാപ്പന് പാലാ സീറ്റ് എല്‍ഡിഎഫില്‍ കിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഇതോടെ അദ്ദേഹം യുഡിഎഫിലേക്ക് പോകുമെന്ന കാര്യവും ഉറപ്പായിരിക്കുകയാണ്. അതേസമയം സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതേയുള്ളുവെങ്കിലും നേരത്തെ തന്നെ ഏതൊക്കെ സീറ്റിലാണ് മത്സരിക്കുന്നതെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ട് ജോസ് പക്ഷം. എല്‍ഡിഎഫിലേക്ക് ജോസ് വന്നതും അത്തരം ചില ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്. പതിനഞ്ച് സീറ്റാണ് ചോദിക്കുന്നതെങ്കിലും പന്ത്രണ്ടില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്നാണ് ജോസ് പ്രതീക്ഷിക്കുന്നത്.
പാംഗോങ് തീരത്ത് നിന്ന് ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റം- ചിത്രങ്ങൾ
തദ്ദേശ തിരഞ്ഞെടുപ്പോടെ ഏതൊക്കെ ഇടത്തില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന ധാരണയും ജോസിനുണ്ടായിട്ടുണ്ട്. അതേസമയം പാലാ സീറ്റില്‍ ജോസ് കെ മാണിയുടെ ആധിപത്യം മുന്നണി പ്രവേശന സമയത്ത് തന്നെ സിപിഎം ഉറപ്പിച്ച് പറഞ്ഞ കാര്യമാണ്. അഞ്ച് സീറ്റുകളാണ് കോട്ടയത്ത് ജോസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലാ സീറ്റ് ഉറപ്പിച്ച സീറ്റാണ്. അതിന് പുറമേ കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, സീറ്റുകളാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. അസേമയം യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ മത്സരിച്ചിരുന്ന ഏറ്റുമാനൂര്‍ സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കാനാണ് കേരള കോണ്‍ഗ്രസ് തീരുമാനം.
സിപിഐയുടെ കൈവശമുള്ള കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുമ്പോള്‍ പകരം ഒരു സീറ്റ് അവര്‍ ആവശ്യപ്പെടും. ഇക്കാര്യം നേരത്തെ തന്നെ സിപിഐ പറഞ്ഞതാണ്. അങ്ങനെയെങ്കില്‍ പൂഞ്ഞാര്‍ നല്‍കേണ്ടി വരും. ഇതോടെ ജില്ലയില്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടി നഷ്ടപ്പെടാനാണ് സാധ്യത. സിപിഐയെ അനുനയിപ്പിക്കാന്‍ ജോസ് തന്നെ മുന്‍കൈയ്യെടുത്തിട്ടുണ്ട്. റോഷി അഗസ്റ്റില്‍ മത്സരിക്കുന്ന ഇടുക്കി, എറണാകുളത്തെ പെരാമ്പാവൂര്‍, പിറവം, പത്തനംതിട്ടയില്‍ റാന്നി എന്നിവയാണ് ജോസ് പക്ഷം നോട്ടമിട്ടിരിക്കുന്ന സീറ്റുകള്‍.
മലബാറില്‍ നാല് സീറ്റുകളാണ് ജോസ് ആവശ്യപ്പെട്ടിരിക്കുന്നത്. പേരാവൂര്‍, ഇരിക്കൂര്‍, പേരാമ്പ്ര, തിരുവമ്പാടി സീറ്റുകളാണ് ഇവ. ഇതില്‍ പേരാമ്പ്ര കിട്ടാന്‍ സാധ്യത കുറവാണ്. ടിപി രാമകൃഷ്ണന്‍ തന്നെ മത്സരിക്കാനാണ് സാധ്യത. തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാനാണ് സാധ്യത. രണ്ട് സീറ്റുകളാണ് മലബാറില്‍ നല്‍കുകയെന്നാണ് സൂചന. ജയസാധ്യത കുറഞ്ഞ തൊടുപുഴ അടക്കമുള്ള സീറ്റുകളും ജോസ് പക്ഷത്തിന് ലഭിച്ചേക്കും. ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിളിനെ മത്സരിപ്പിക്കാനാണ് ജോസിന് താല്‍പര്യം. ജനാധിപത്യ കേരള കോണ്‍ഗ്രസിലെ കെസി ജോസഫും ഈ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്.
Recommended Video
ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications