കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലായില്‍ മാണി സി കാപ്പന്‍ വരും, കേരളത്തില്‍ തൂക്കുസഭ, ഈരാറ്റുപ്പേട്ട ചതിച്ചെന്നും പിസി ജോര്‍ജ്

Google Oneindia Malayalam News

കോട്ടയം: തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വന്‍ പ്രവചനവുമായി പിസി ജോര്‍ജ്. പാലായില്‍ ജോസ് കെ മാണി പരാജയപ്പെടുമെന്ന് ജോര്‍ജ് പ്രവചിച്ചു. അവിടെ ജയിക്കാന്‍ പോകുന്നത് മാണി സി കാപ്പനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളത്തില്‍ വരാന്‍ പോകുന്നത് തൂക്കുസഭയാണെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ തനിക്ക് ബിജെപിയുടെ വോട്ട് കിട്ടിയെന്നും ജോര്‍ജ് അവകാശപ്പെട്ടു. എസ്ഡിപിഐക്ക് തന്നോടുള്ള എതിര്‍പ്പ് നല്ല രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ തനിക്ക് വോട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

1

പൂഞ്ഞാറില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ ഈരാറ്റുപ്പേട്ട തന്നെ ഇത്തവണ ചതിച്ചെന്ന് ജോര്‍ജ് പറഞ്ഞു. ഇത്തവണ ഈരാറ്റുപ്പേട്ടയില്‍ പിന്നില്‍ പോകുമെന്ന് ഉറപ്പാണ്. മറ്റെല്ലായിടത്തും തനിക്ക് മുന്‍തൂക്കം ഉണ്ടെന്ന് ജോര്‍ജ് അവകാശപ്പെടുന്നു. വോട്ട് ചെയ്യാന്‍ തയ്യാറായിരുന്നവരെ ഈരാറ്റുപ്പേട്ടയില്‍ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പക്ഷേ സിപിഎമ്മിന്റെ പിന്തുണയുമുണ്ടായിരുന്നു. പൂഞ്ഞാറില്‍ പക്ഷേ ബിജെപിയുടെ വോട്ട് തനിക്കൊപ്പമായിരുന്നു. അതുകൊണ്ട് വലിയ പ്രശ്‌നമില്ല. മാന്യന്‍മാരെ ബിജെപി തിരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അതെങ്ങനെയാണ് വോട്ട് കച്ചവടമാകുകയെന്നും ജോര്‍ജ് ചോദിച്ചു.

ഒരു ചായപോലും ഞാന്‍ ഒരു ബിജെപിക്കാരനും വാങ്ങികൊടുത്തിട്ടില്ല. പൂഞ്ഞാറില്‍ അതിന്റെ ആവശ്യമില്ല. അവരോട് പിന്തുണയ്ക്കണമെന്ന് വളരെ മാന്യമായി ആവശ്യപ്പെട്ടിരുന്നു. അതാണ് പൂഞ്ഞാറില്‍ രവോട്ടെടുപ്പില്‍ പ്രകടമായതെന്നും ജോര്‍ജ് പറഞ്ഞു. തൂക്കുസഭയാണ് വരുന്നതെന്ന് ഉറപ്പാണ്. യുഡിഎഫിന്റെ പിന്തുണ തേടി ഞാന്‍ അങ്ങോട്ട് പോയിട്ടില്ല. തൂക്കു മന്ത്രിസഭ വന്നാല്‍ താന്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. അതെല്ലാം ആ സന്ദര്‍ഭത്തിന് അനുസരിച്ച് തീരുമാനിക്കുമെന്നും ജോര്‍ജ് പറഞ്ഞു. നേരത്തെ യുഡിഎഫിന്റെ ഭാഗമാവാന്‍ പരമാവധി ശ്രമിച്ചിരുന്നു ജോര്‍ജ്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

പൂഞ്ഞാറില്‍ എസ്ഡിപിഐ എതിര്‍ത്തതോടെ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയിലുള്ള കൂടുതല്‍ പിന്തുണ തനിക്ക് കിട്ടിയിട്ടുണ്ട്. അതാണ് ആത്മവിശ്വാസം നല്‍കുന്നത്. അതേസമയം പാലായില്‍ സാഹചര്യം കടുപ്പമാണ്. ജോസ് കെ മാണി വിരുദ്ധ വികാരം പാലായിലുണ്ട്. തിരഞ്ഞെടുപ്പില്‍ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെയാണ്. കാപ്പന്‍ തന്നെ അവിടെ ജയിക്കുമെന്ന് ജോര്‍ജ് പറയുന്നു. പുതുപ്പള്ളിയില്‍ ഇത്തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം ഇടിയും. ഇടതുമുന്നണിക്ക് നേരിട്ട ഏറ്റവും വലിയ വിഷയം ശബരിമല വിഷയമാണ്. അവരുടെ തുടര്‍ ഭരണ സാധ്യത ഇല്ലാതാക്കിയത് ആ കാരണമാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയിട്ടാണ് നാട് നശിച്ചതെന്നും ജോര്‍ജ് പറഞ്ഞു.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
PC George Says Jose K Mani Will Face Defeat In Pala | Oneindia Malayalam

English summary
kerala assembly election 2021: pc george says jose k mani will face defeat in pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X