Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ഒറ്റ സീറ്റ് മതി, വേറൊന്നിലും ജയിക്കില്ല, ജോസഫിനെ പൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസ്, അനുനയമില്ല!!

കോട്ടയം: പിജെ ജോസഫിനെ പൂട്ടിക്കെട്ടിക്കാനിറങ്ങി യൂത്ത് കോണ്‍ഗ്രസ്. കോട്ടയം ജില്ലയില്‍ കൂടുതല്‍ സീറ്റ് ജോസഫിന് കൊടുക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കുന്നത്. ചടയമംഗലത്തിന് പിന്നാലെ ഘടകകക്ഷികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരസ്യ നിലപാടെടുത്തിരിക്കുകയാണ്. നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കാരണം ചടയമംഗലത്ത് മത്സരിക്കാനില്ലെന്ന് മുസ്ലീം ലീഗ് തീരുമാനിച്ചിരുന്നു. അതുപോലെ ജോസഫിനെയും ഒതുക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നീക്കം. ജോസഫിന് മുന്നില്‍ നട്ടെല്ല് വളക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

1

യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം ബിജെപിയെ ജയിപ്പിക്കാനാണെന്ന് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗവും ആരോപിച്ചു. ചങ്ങനാശ്ശേരിയും ഏറ്റുമാനൂരും പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയിലും എല്ലാം ജോസഫ് വിഭാഗം ശക്തമായ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതാണ് യുഡിഎഫിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നുണ്ടെങ്കില്‍ അനുനയത്തിന് കോണ്‍ഗ്രസിന് താല്‍പര്യമില്ല. പതിനൊന്ന് സീറ്റില്‍ നിന്ന് താഴെ പോകാനാവില്ലെന്ന് ജോസഫ് പറയുന്നു. ഇതില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു. ജോസുമായുള്ള ബലാബലത്തിനാണ് ജോസഫ് ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല.

ജോസ് കെ മാണി ഇല്ലാത്ത സാഹചര്യത്തില്‍ കോട്ടയത്ത് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍ച. ജോസഫിന്റെ കടുംപിടുത്തം ഇതിന് തടസ്സമായതാണ് യൂത്ത് കോണ്‍ഗ്രസിനെ അടക്കം ചൊടിപ്പിക്കുന്നത്. ജോസഫ് വിഭാഗത്തിന് കോട്ടയം ജില്ലയില്‍ ആകെ ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാനാവുകയെന്നും, മറ്റൊന്നിലും ജയിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. അവര്‍ക്ക് മുന്നില്‍ നട്ടെല്ല് വളയ്ക്കരുതെന്നുമാണ് നിര്‍ദേശം. ജോസഫിന് കൂടുതല്‍ സീറ്റ് കൊടുത്താല്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതോടെ കോട്ടയത്ത് ഇരുവിഭാഗവും പരസ്പരം കാലുവാരാനുള്ള സാധ്യത ശക്തമായി.

Recommended Video

cmsvideo
    കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

    ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത കേരളം സാധ്യമാക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രസ്താവന സഹായിക്കുകയെന്ന് ജോസഫ് വിഭാഗം പറയുന്നു. കോട്ടയത്ത് ഒരു സീറ്റില്‍ മാത്രമാണ് ജയിക്കുകയെന്നത് തമാശയാണ്. അത് യുഡിഎഫിന്റെ വിജയസാധ്യതയെ തകര്‍ക്കലാണ്. പിജെ ജോസഫ് നടത്തുന്നത് വിലപേശല്‍ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതുവികാരം കൂടിയാണ് യൂത്ത് കോണ്‍ഗ്രസ് പങ്കുവെക്കുന്നത്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടി വന്നതോടെയുള്ള ആവേശം ജോസഫ് ഇല്ലാതാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ ജോസഫ് വിഭാഗവും ജോസഫിന്റെ സീറ്റുകളില്‍ കോണ്‍ഗ്രസും പ്രവര്‍ത്തനം കുറയ്ക്കാനാണ് രുങ്ങുന്നത്.

    ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+