ജോസഫ് ചിഹ്നത്തിന് നട്ടംതിരിയും, ട്രാക്ടര്‍ ആവശ്യപ്പെട്ട് ഐസിഎസ്പി, ചിഹ്നമില്ലെങ്കില്‍ സ്വതന്ത്രന്!!
കോട്ടയം: കേരള കോണ്‍ഗ്രസിന് ചിഹ്നത്തിന്റെ കാര്യത്തില്‍ വീണ്ടും പ്രതിസന്ധി. ചങ്ങനാശ്ശേരിയില്‍ കേരള കോണ്‍ഗ്രസിന് പുറമേ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥി ബേബിയും ഈ ചിഹ്നത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനാണ് ചിഹ്നം. ഈ ചിഹ്നത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ് മണ്ഡലത്തില്‍. ഇവിടെ ചിഹ്നം തീരുമാനിക്കുക നറുക്കെടുപ്പിലൂടെയാവും. ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന് ചിഹ്നത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെയാണ് പ്രശ്നം രൂക്ഷമായത്.

നറുക്കെടുപ്പ് ജോസഫ് പക്ഷത്തിന് അനുകൂലമായില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന് ട്രാക്ടര്‍ ചിഹ്നം നഷ്ടമാകും. അങ്ങനെയെങ്കില്‍ ചങ്ങനാശ്ശേരിയിലെ സ്ഥാനാര്‍ത്ഥി സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. അത് കേരള കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കുമെന്ന് ഉറപ്പ്. ഈ മാസം 22ന് ചിഹ്നം സംബന്ധിച്ച് തീരുമാനമുണ്ടാകും. നിലവില്‍ പാര്‍ട്ടിയും ചിഹ്നവും നഷ്ടപ്പെട്ട അവസ്ഥയിലാണ് ജോസഫ് വിഭാഗം. നിലവില്‍ പിസി തോമസിന്റെ കേരളാ കോണ്‍ഗ്രസിന് മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. പിസി തോമസ് ചിഹ്നം നേരത്തെ ആവശ്യപ്പെട്ടിരുന്നില്ല. അതാണ് പ്രതിസന്ധിക്ക് കാരണം.
പിസി തോമസ് കഴിഞ്ഞ തവണ കസേര ചിഹ്നത്തിലാണ് മത്സരിച്ചത്. ഇത്തവണ എല്ലാവര്ക്കും ഒരേ ചിഹ്നം ലഭിക്കാന്‍ മൂന്ന് ചിഹ്നം ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന്, തെങ്ങിന്തോപ്പ്, ഫുട്ബോള്‍ എന്നിവയാണ് ചിഹ്നങ്ങള്‍. ജോസഫ് വിഭാഗം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം കൂടി നോക്കിയാണ് ജോസഫ് ചിഹ്നം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടയിലാണ് ഐസിഎസ്പി സ്ഥാനാര്‍ത്ഥി കൂടി അതേ ചിഹ്നത്തിനായി വന്നിരിക്കുന്നത്. ഇതോടെ ജോസഫ് ശരിക്കും പ്രതിസന്ധിയിലാണ്. ജോസഫിനെ ലയനത്തിന്റെ ഭാഗമായി ചെയര്‍മാനാക്കിയെങ്കിലും നടപടി പൂര്‍ത്തിയാകുന്നത് വരെ പിസി തോമസ് തുടരും.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍
നേരത്തെ തിരഞ്ഞെടുപ്പില്‍ അയോഗ്യത കല്‍പ്പിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ പേരിലാണ് ഇവര്‍ നേരത്തെ എംഎല്‍എമാരായത്. ഇതില്‍ നിന്ന് രാജിവെക്കാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന് ഇവര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. അതേസമയം പിജെ ജോസഫ് അടക്കം മുഴുവന്‍ സ്ഥാനാര്‍ത്ഥികളും കേരള കോണ്‍ഗ്രസിന്റെ പേരില്‍ മത്സരിക്കുന്നതിനുള്ള കത്ത് നല്‍കേണ്ടത് തോമസാണ്. ചിഹ്നം പ്രശ്നം ഇതിനിടയില്‍ വന്നത് ജോസഫിനെ ശരിക്കും അലട്ടുന്നു.
അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications