അവിശ്വസനീയം, ഞെട്ടല്‍: ഒരുമാസം മുമ്പ് നിലമ്പൂരില്‍ നിന്ന് കാറില്‍ കയറി രാജവെമ്പാല, ഒടുവില്‍ പിടിയില്‍
കോട്ടയം: കോട്ടയം ആർപ്പൂക്കര സ്വദേശി സുജിത്തിന്റെ കാറില്‍ ഒരു മാസത്തോളം കഴിഞ്ഞ് കൂടിയത് ഉഗ്രവിഷമുള്ള രാജവെമ്പാല. കാറില്‍ ഈ പാമ്പിനേയും വെച്ചാണ് ഇത്രയും ദിവസങ്ങളില്‍ താനും കുടുംബവും സുഹൃത്തുക്കളും യാത്ര ചെയ്തതെന്ന് ഓർക്കുമ്പോള്‍ ആശ്വാസത്തിന്റേയും ഒപ്പം ആശ്ചര്യത്തിന്റേയും നെടുവീർപ്പാണ് സുജിത്തിനുള്ളത്.
Recommended Video
ഒരു മാസം മുമ്പ് നിലമ്പൂരിലെ കാട്ടില്‍ നിന്നും കാറില്‍ കയറിക്കൂടിയ പാമ്പാണ് ഇപ്പോള്‍ കോട്ടയത്ത് വെച്ചും പിടിയിലായിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. പാമ്പിനെ പിടികൂടുന്നത് കാണാന്‍ നാട്ടുകാർ വലിയ തോതില്‍ സുജിത്തിന്റെ വീട്ട് പരിസരത്ത് തടിച്ച് കൂടുകയും ചെയ്തിരുന്നു.

ലിഫ്റ്റിന്റെ പണികള്‍ ചെയ്തുവരുന്ന സുജിത്തും സുഹൃത്തുക്കളും ജോലിയുടെ ആവശ്യാർത്ഥമായി ഒരു മാസം മുമ്പാണ് നിലമ്പൂരിലേക്ക് പോവുന്നത്. വഴിക്കടവ് ഭാഗത്തായി കാടിനോട് ചേർന്ന പ്രദേശത്തായിരുന്നു ജോലി. റോഡരികില്‍ തന്നെ ഇവർ കാർ പാർക്ക് ചെയ്യുകയും ചെയ്തു. തിരിച്ച് വരാനൊരുങ്ങുമ്പോഴാണ് കാറിലേക്ക് ഒരു പാമ്പ് കയറി പോകുന്നതായി നാട്ടുകാരില്‍ ചിലർ ഇവരോട് പറഞ്ഞത്.
പൂ.. പോല്‍ അഴകി... സാരിയില്‍ അതിമനോഹരം; തകർത്താടി സ്വന്തം കനിഹ, ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍ പാമ്പിനെ പിന്നീട് എവിടേയും കണ്ടെത്താന്‍ സാധിച്ചില്ല. പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ച്, ഇല്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഇവര്‍ നിലമ്പൂരില്‍നിന്നും കോട്ടയത്തേക്ക് മടങ്ങുകയും ചെയ്തു. നാട്ടിലെത്തിയ ശേഷം സുജിത്ത് ഇതേ കാറുമായി കുടുംബമടക്കം പലയിടത്തും യാത്രനടത്തുകയും ചെയ്തിരുന്നു.

ഒരാഴ്ച മുമ്പ് കാർ കഴുകുന്നതിനിടെ പാമ്പിന്റെ പടം കണ്ടതാണ് വഴിത്തിരിവായത്. ഇതോടെ പാമ്പ് കാറിനകത്ത് തന്നെയുണ്ടെന്ന് സുജിത്ത് ഉറപ്പിച്ചു. തുടര്‍ന്ന് സുജിത്ത് പാമ്പ് പിടുത്തക്കാരനായ വാവ സുരേഷിനെ വിളിച്ചുവരുത്തി. വാവ എത്തി കാറും പരിസരവും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനിയില്ല. എന്നാല്‍ സമീപത്തു കണ്ട പാമ്പിന്റെ കാഷ്ഠം ഒരു മണിക്കൂര്‍ മുമ്പുള്ളതാണെന്ന് വാവ പറഞ്ഞത് ആശങ്ക വർധിപ്പിച്ചു.

പാമ്പ് കാറിനുള്ളില്‍ നിന്നും പുറത്ത് കടന്ന് പരിസരത്ത് എവിടെയോ കഴിയുന്നുണ്ടെന്നായിരുന്നു സുജിത്തിന്റേയും കുടുംബത്തിന്റേയും അപ്പോഴത്തെ ധാരണ. വാവ സുരേഷ് പരിസരം മുഴുവന്‍ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മടങ്ങി. തുടർന്നുള്ള ദിനങ്ങളായിരുന്നു അക്ഷരാർത്ഥത്തില്‍ സുജിത്തിന്റെയും കുടുംബത്തിന്റേയും ആശങ്ക വർധിപ്പിച്ചത്.

ഒടുവില്‍ അടുത്ത വീട്ടിലെ ചകിരിയും മറ്റും കൂട്ടിയിട്ടിരുന്ന ഭാഗത്ത് പാമ്പിന്റെ വാല്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വലയിട്ടു മൂടി. പിന്നീട് വനംവകുപ്പിന്റെ പാമ്പ് പിടിത്തക്കരനായ അബീഷ് എത്തി രാജവെമ്പാലയെ പിടികൂടിയതോടെയാണ് ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. വനം വകുപ്പ് കൊണ്ടുപോയ പാമ്പിനെ ഉള്‍ക്കാടിലേക്ക് തുറന്ന് വിടും.












Click it and Unblock the Notifications