കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ: അപ്രതീക്ഷിതമായി മടവീഴ്ച, സമയോചിതമായി കര്‍ഷകരുടെ ഇടപെടല്‍, സംരക്ഷിച്ചത് 380 ഏക്കര്‍ നെല്‍കൃഷി

Google Oneindia Malayalam News

കോട്ടയം: കര്‍ഷകരുടെ സമയോചിതമായ ഇടപെടലില്‍ സംരക്ഷിക്കപ്പെട്ടത് 380 ഏക്കര്‍ നെല്‍കൃഷി. കോട്ടയം ജില്ലയിലെ 380 ഏക്കര്‍ നെല്‍കൃഷിയാണ് മട വീണിട്ടും സമയോചിതമായ ഇടപെടലില്‍ സംരക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും നീരൊഴുക്കിലും പാടശേഖരങ്ങളുടെ മട തള്ളിപ്പോവുകയായിരുന്നു.

അയ്മനം, തിരുവാര്‍പ്പ് കുമരകം ഗ്രാമപഞ്ചായത്തുകളിലെ ഒളോക്കരി, കേളക്കരി മാടപ്പള്ളിക്കാട്, മൂലേപ്പാടം തെക്ക് പാടശേഖരങ്ങളിലായിരുന്നു സംഭവം. എന്നാല്‍ രാത്രി നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയ കര്‍ഷകര്‍ റിങ് ബണ്ട് പൊട്ടിയത് കണ്ടെത്തി മറ്റ് കര്‍ഷകരെ വിവരം അറിയിച്ചു. പിന്നീട് കൂടുതല്‍ ആളുകള്‍ എത്തി ബണ്ട് പുനര്‍ നിര്‍മിക്കുകയായിരുന്നു.

sdd

പാറേക്കാട് തട്ടാര്‍ക്കാട്, വെങ്ങാലിക്കാട് പാടശേഖരത്തിന്റെ പുറം ബണ്ട് കവിഞ്ഞാണ് വെള്ളം കയറിയത്. അയ്മനം പഞ്ചായത്തിലെ ഒളോക്കരി പാടത്ത് വടക്കേ പുറംബണ്ടിലെ റിങ് ബണ്ട് തകര്‍ന്ന് 70 ദിവസം കഴിഞ്ഞ നെല്‍പാടത്താണ് വെള്ളം കയറിയത്. മട വീഴ്ചയുണ്ടായി തടഞ്ഞതിന്റെ അടുത്ത ദിവസം തന്നെയാണ് മാണ് റിങ് ബണ്ട് പൊട്ടി പ്രളയജലം കയറിയത്.

ആണോ പെണ്ണോ? മീര അനിലിന്റെ അനാവശ്യ ചോദ്യങ്ങള്‍ക്ക് റിയാസിന്റെ കലക്കന്‍ മറുപടി, വൈറല്‍ആണോ പെണ്ണോ? മീര അനിലിന്റെ അനാവശ്യ ചോദ്യങ്ങള്‍ക്ക് റിയാസിന്റെ കലക്കന്‍ മറുപടി, വൈറല്‍

എന്നാല്‍ തക്ക സമയത്ത് കര്‍ഷകര്‍ ഇടപെട്ടതോടെ പാടശേഖരത്തെ 380 ഏക്കറിലെ നെല്‍ക്കൃഷി സംരക്ഷിക്കപ്പെട്ടു. പാടത്തിന്റെ പുറം ബണ്ടുകളില്‍ 70 കുടുംബങ്ങള്‍ താമസിച്ച് വരുന്നുണ്ട്. നെല്‍ക്കൃഷി സംരക്ഷിക്കുന്നതിനൊപ്പം പുറംബണ്ടിലെ ജനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ കര്‍ഷകരുടെ പ്രയത്‌നം കൊണ്ട് സാധിച്ചു എന്ന് പാടശേഖര കണ്‍വീനര്‍ ഹരിദാലയം ഹരിദാസ് വ്യക്തമാക്കി.

'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ'എനിക്ക് അറിയുന്ന ദിലീപ് കുറ്റക്കാരനല്ല, ആ പ്രത്യുപകാരത്തിനുള്ള സമയമല്ല ഇത്'; പ്രകാശ് ബാരെ

അതേസമയം മടവീഴ്ചക്ക് പരിഹാരം കാണണമെന്നും ഈ വര്‍ഷം കൃഷി ചെലവിന്റെ 90 ശതമാനവും മുടക്കി കഴിഞ്ഞെന്നും നെല്‍ച്ചെടികള്‍ കൊതുമ്പും അടിക്കണയും ആയപ്പാേള്‍ തന്നെ ഏക്കറിന് 30,000 രുപ ചെലവായതായും നെല്ല് ഉല്‍പാദക സമിതി സെക്രട്ടറി വാലുകണ്ടത്തില്‍ സുനില്‍കുമാര്‍ കരീമഠം പറഞ്ഞു. 160 ഏക്കറില്‍ മൂന്നാഴ്ച പ്രായമായ നെല്‍ച്ചെടികളാണ് ഉള്ളത്.

ട്രോളന്‍മാരെ...പ്ലീസ് സ്റ്റെപ് ബാക്ക്...; കിടിലന്‍ ആറ്റിറ്റിയൂഡ് ചിത്രങ്ങളുമായി ഗായത്രി, വൈറല്‍

മട വീഴ്ച ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കര്‍ഷകര്‍ എത്തി തെങ്ങിന്‍ തൂണുകള്‍ നാട്ടിയും പാടത്ത് നിന്നു തന്നെ ചെളി കുത്തി എടുത്ത് വച്ച് ബണ്ട് ബലപ്പെടുത്തുകയായിരുന്നു. വെള്ളപ്പൊക്കത്തില്‍ നിന്നു നെല്‍ക്കൃഷിയെ രക്ഷിച്ച പാടശേഖരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് പാഡി സെല്‍ ജില്ലാ കണ്‍വീനര്‍ പി സി ഇട്ടിയും ആവശ്യപ്പെട്ടു.

English summary
Kottayam: 380 acres of paddy was saved with the timely intervention of farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X