ചെയ്ത ജോലിക്ക് ശമ്പളം കിട്ടണ്ടേ.. അന്നാണ് ആര്യനാട് ഡിപ്പോയിലെ ഡ്രൈവര്‍ ജീവനൊടുക്കിയത്; അഖില പറയുന്നു
കോട്ടയം: ശമ്പളം കിട്ടാതായപ്പോള്‍ ഗത്യന്തരമില്ലാതെയാണ് പ്രതിഷേധിച്ചത് എന്ന് കെ എസ് ആര്‍ ടി സിയില്‍ സ്ഥലം മാറ്റം ചെയ്യപ്പെട്ട വനിതാ കണ്ടക്ടര്‍ അഖില നായര്‍. ശമ്പളം കിട്ടാതെ എങ്ങനെയാണ് ജീവിക്കാന്‍ കഴിയുക എന്നും അതിന് പ്രതിഷേധിക്കുകയെങ്കിലും ചെയ്യണ്ടേ എന്നാണ് അഖില ചോദിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു അഖില നായരുടെ പ്രതികരണം.
സംസ്ഥാന സര്‍ക്കാരിനെയും ഗതാഗത വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല എന്നും ആരുടെയും ജോലി താന്‍ തടസപ്പെടുത്തിയിട്ടില്ല എന്നും അഖില നായര്‍ ചൂണ്ടിക്കാട്ടി. ആരുടേയും യാത്ര തടസപ്പെടുത്താതെ സമാധാനപരമായാണ് താന്‍ പ്രതിഷേധിച്ചത് എന്നും അഖില നായര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ ശമ്പളം ജനുവരി ആയിട്ടും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

അന്ന് കൈയില്‍ പൈസയില്ലാതെ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു. അങ്ങനെയാണ് എങ്ങനെ എങ്കിലും പ്രതിഷേധിക്കണം എന്ന് കരുതിയത്. വകുപ്പിനെ ശല്യപ്പെടുത്താതെ, ജോലി തടസപ്പെടുത്താതെ, യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെയാണ് പ്രതിഷേധിച്ചത്. അന്ന് രാവിലെ ജോലിക്ക് വന്നപ്പോള്‍ ആര്യനാട് ഡിപ്പോയിലെ ഡ്രൈവര്‍ ആത്മഹത്യ ചെയതു എന്ന വാര്‍ത്തയും കേട്ടിരുന്നു.
ഇതെല്ലാം കൂടെ ആയപ്പോഴാണ് പ്രതിഷേധിക്കേണ്ടി വന്നത്. എന്തെങ്കിലും ചെയ്യണ്ടേ എന്നും നമ്മളൊരു ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നത് എന്നും അഖില ചോദിക്കുന്നു. ഇവിടെ ഒന്ന് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ എന്നും കുട്ടികളൊക്കെയുള്ളതല്ലേ എന്നുമാണ് അഖില ചോദിക്കുന്നത്. 13 വര്‍ഷമായി താന്‍ കെ എസ് ആര്‍ ടി സിയില്‍ ജോലി ചെയ്യുന്നുണ്ട് എന്നും ഇന്ന് വരെ മോശപ്പെട്ട ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നും അഖില വ്യക്തമാക്കി.
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം
ജോലിയെടുത്താല്‍ ശമ്പളം കിട്ടണം എന്നും ഇല്ലെങ്കില്‍ ഇനിയും പ്രതിഷേധിക്കും എന്നും അഖില പറഞ്ഞു. ശമ്പളരഹിത സേവനം 41 ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തതിനാണ് അഖിലയെ വൈക്കം ഡിപ്പോയില്‍ നിന്ന് പാലാ ഡിപ്പോയിലേക്കു സ്ഥലം മാറ്റിയത്. ജനുവരി 11 ന് ആയിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് പാലാ ഡിപ്പോ.
പുലര്‍ച്ചെയുള്ള ഡ്യൂട്ടിക്ക് തലേന്നു വൈകിട്ട് തന്നെ പോകേണ്ടി വരും എന്നും താമസിച്ചാല്‍ വീട്ടിലെത്താന്‍ കഴിയില്ല എന്നും അഖില പറയുന്നു. വൈക്കത്ത് ഉള്ളത് പോലെ പാലായില്‍ സ്ത്രീകള്‍ക്ക് വിശ്രമമുറിയില്ല എന്നും അഖില ചൂണ്ടിക്കാട്ടി. എം എസ്സിയും ബി എഡും ഉള്ള അഖില കഴിഞ്ഞവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോള്‍ വിഷു ദിവസം വൈക്കം ഡിപ്പോയില്‍ നിരാഹാരസമരം നടത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications