'ഉമ്മന്‍ ചാണ്ടി നിരപരാധിയെന്നുറപ്പ്'; ഞെട്ടിച്ചത് ദിവാകരന്റെ വെളിപ്പെടുത്തലെന്ന് അച്ചു ഉമ്മന്‍
കോട്ടയം: സോളാര്‍ കേസിലെ അഴിമതിയാരോപണങ്ങള്‍ അന്വേഷിച്ച കമ്മീഷന് തലവന്‍ ജസ്റ്റിസ് ജി ശിവരാജന് കോടികള്‍ വാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് എഴുതി നല്‍കുകയായിരുന്നു എന്ന മുന്‍മന്ത്രിയും സി പി ഐ നേതാവുമായ സി ദിവാകരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ് എന്ന് അച്ചു ഉമ്മന്‍. വനിതക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം.
സി ദിവാകരന് നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം എന്നും അച്ചു ഉമ്മന്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ സംവിധാനത്തെ ആകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയതാണ് ദിവാകരന്റെ വെളിപ്പെടുത്തല്‍ എന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. സോളര്‍ അന്വേഷണത്തിലെ സി ബി ഐ റിപ്പോര്‍ട്ട് ഒരു രീതിയിലും ഞെട്ടിച്ചിട്ടില്ല എന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.

'ഉമ്മന്‍ ചാണ്ടി 100 ശതമാനം നിരപരാധി ആണെന്നു 101 ശതമാനം ഉറപ്പായിരുന്നു. എന്നാല്‍ ദിവാകരന്റെ വെളിപ്പെടുത്തല്‍ ശരിക്കും ഞെട്ടിച്ചു,' അച്ചു ഉമ്മന്‍ പറയുന്നത്. അതേസമയം സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീകള്‍ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇതിനെതിരെ കേസ് കൊടുത്തത് എന്നും അച്ചു ഉമ്മന്‍ പറഞ്ഞു. എന്നാല്‍ തെളിവുകള്‍ സഹിതം നല്കിയ പരാതി വനിതാ കമ്മിഷന് പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ പാര്‍ട്ടിയും കുടുംബവും സുഹൃത്തുക്കളും പിന്തുണയ്ക്കുന്നുണ്ട് എന്നും എന്നിട്ടും പ്രതികരിച്ചില്ലെങ്കില്‍ തെറ്റായ സന്ദേശമാകും എന്നു കരുതിയാണ് പരാതി നല്‍കിയത് എന്നും അച്ചു ഉമ്മന്‍ പറഞ്ഞു. അതേസമയം ഭയന്നിട്ടാണ് പല സ്ത്രീകളും സൈബര്‍ ആക്രമണങ്ങള്‍ മനസില്‍ ഒതുക്കുന്നത് എന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി നിയോഗിച്ച കമ്മിഷന് തന്നെ അദ്ദേഹത്തിന് എതിരായി വന്നു എന്നായിരുന്നു സി ദിവാകരന് പറഞ്ഞത്.
''നാലോ അഞ്ചോ കോടി രൂപ വാങ്ങിയാണ് എന്തോ 'കണാ കുണാ' റിപ്പോര്‍ട്ട് എഴുതിവെച്ചത്'' എന്നായിരുന്നു ദിവാകരന്റെ വിവാദ പരാമര്‍ശം. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ദിവാകരന് രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് നിയമിക്കപ്പെട്ട കമ്മിറ്റിക്ക് പണം കൊടുത്തു എന്ന് പറഞ്ഞത് ആ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായ തുകയാണ് എന്നായിരുന്നു ദിവാകരന്റെ വിശദീകരണം. ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന ധാരണയുടെ പുറത്തതാണ് സോളാര്‍ സമരങ്ങളുടെ ഭാഗമായി നടന്ന സെക്രട്ടറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications