കോട്ടയത്ത് കോവിഡ് ആശങ്ക വര്‍ധിക്കുന്നു.... ഇന്ന് 89 രോഗബാധിതര്‍, കളക്ടറേറ്റിലെ ജീവനക്കാരിക്കും...
കോട്ടയം: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ കോട്ടയത്ത് ആശങ്ക. കളക്ടറേറ്റിലെ ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ് ജില്ലയില്‍. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് പോസിറ്റീവായത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 89 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ തന്നെ 81 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഈ കണക്കുകളാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്.

അതേസമയം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വന്ന മൂന്ന് പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ച് പേരും രോഗബാധിതരായവരിലുണ്ട്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പിലാറ്റിയിലാണ്. 17 പേര്‍ക്കാണ് ഇവിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മുണ്ടക്കയത്ത് ഏഴ് പേരും മറവന്തുരുത്തില്‍ ആറ് പേരും വൈക്കം മുനിസിപ്പാലിറ്റി, ആര്‍പ്പൂക്കര്‍ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളില്‍ അഞ്ച് വീതം പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയത്തെ മറ്റിടങ്ങളും കോവിഡ് കേസുകളില്‍ നിന്ന് മുക്തമല്ല. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും അതിരമ്പുഴ, വിജയപുരം ഗ്രാമപഞ്ചായത്തുകളിലും നാല് വീതം കേസുകള്‍ സമ്പര്‍ക്കത്തിലൂടെ ഉണ്ടായിട്ടുണ്ട്. കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉണ്ടാവുന്നത് കോവിഡ് ജാഗ്രതയില്‍ വീഴ്ച്ചയുണ്ടായതിനെ തുടര്‍ന്നാണ്. ഇതുവരെ രോഗം ഭേദമായ 44 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ മാത്രം 668 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2173 പേര്‍ രോഗബാധികരായി.
ജില്ലയില്‍ ഇതുവരെ 1502 പേരാണ് രോഗമുക്തി നേടിയത്. വിദേശത്ത് നിന്നെത്തിയ 29 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 172 പേരും രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള 130 പേര്‍ ഉള്‍പ്പെടെ 331 പേര്‍ക്ക് പുതിയതായി ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ 10202 പേര്‍ ക്വാറന്റൈനിലുണ്ട്. അതേസമയം ഇന്ന് സംസ്ഥാനത്ത് 1725 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ 1572 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.












Click it and Unblock the Notifications