കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് സ്ഥിതി രൂക്ഷം.... പോലീസുകാരും ക്വാറന്റൈനില്‍, ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ അതിജാഗ്രത!!

Google Oneindia Malayalam News

കോട്ടയം: കോവിഡ് പ്രതിസന്ധി കോട്ടയത്ത് രൂക്ഷമാവുന്നു. ചങ്ങാനേശ്ശരി മത്സ്യമാര്‍ക്കറ്റിലെ നാല് പേര്‍ക്ക് അടക്കം 20 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 12 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. അതേസമയം കോവിഡ് സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശി പോലീസ് സ്‌റ്റേഷനില്‍ എത്തിയതിനെ തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെ നാല് പോലീസുകാര്‍ ക്വാറന്റൈനിലാണ്.

1

കഴിഞ്ഞ ദിവസം ഗോമതിക്കവലയ്ക്ക് സമീപം ലോറി മറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയയാളുടെ കോവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. അതേസമയം ഔദ്യോഗികമായിട്ടല്ല ഇവരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. സ്‌റ്റേഷന്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രി നേത്രരോഗ വിഭാഗത്തില്‍ തിമിര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചയാള്‍ക്ക് കോവിഡ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഇവിടെ ഏഴാം വാര്‍ഡ് അടച്ചു.

ഡോക്ടര്‍മാരോടും ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശമുണ്ട്. ഇയാളുടെ കോവിഡ് ചികിത്സാ വിഭാഗത്തിലും സമീപ കിടക്കകളില്‍ ഉണ്ടായിരുന്നവരെയും നിരീക്ഷണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. 20 പേരാണ് ഈ വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. ഇവരെ 11ാം വാര്‍ഡിലേക്ക് മാറ്റി. അണുനശീകരണവും നടത്തി. അതേസമയം ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ അതീവ് ജാഗ്രത പുലര്‍ത്താനാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ആന്റിജന്‍ പരിശോധന ഇനിയും തുടരും.

പച്ചക്കരി മാര്‍ക്കറ്റിലും സമീപത്തെ വ്യാപാര മേഖലകളില്‍ ഉള്ളവരുടെയും സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 14 പേരെ കൂടി കൊവിഡ് പ്രാഥമിക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയാണ്. പലയിടത്തും ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. പുതിയ മെഷീന്‍ അടക്കം സജ്ജമാകുന്നുണ്ട്.

English summary
kottayam: covid crisis continues police official moves to quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X