കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് മികച്ചതെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, തിരഞ്ഞെടുപ്പ് സുതാര്യം

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ മാതൃകാപരമെന്ന് കേരളത്തിന്റെ പ്രത്യേക പൊതു നിരീക്ഷകന്‍ ജെ. രാമകൃഷ്ണറാവു വിലയിരുത്തി. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്തുകളുടെ ക്രമീകരണം, കോവിഡ് പ്രതിരോധം, സുരക്ഷാ സംവിധാനങ്ങള്‍, പെരുമാറ്റച്ചട്ട പാലനം തുടങ്ങിയവയില്‍ ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാണ്.

1

ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും ശ്രദ്ധ ചെലുത്തുന്നതും അഭിനന്ദനാര്‍ഹമാണ്. തിരഞ്ഞെടുപ്പ് നിര്‍വഹണ സംവിധാനത്തില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധചെലുത്തണം-അദ്ദേഹം പറഞ്ഞു. തികച്ചും സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന സാഹചര്യമാണ് ജില്ലയിലുള്ളതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ മണ്ഡലങ്ങളിലേക്ക് നിയോഗിച്ച നിരീക്ഷകരും യോഗത്തില്‍ അറിയിച്ചു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിംഗ് കോട്ടയത്ത് ആരംഭിച്ചു. നാളെയും കൂടി ഇത് തുടരും. രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തീകരിച്ച യന്ത്രങ്ങള്‍ അതത് മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതേ കേന്ദ്രങ്ങളില്‍തന്നെ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി വീണ്ടും സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും.

Recommended Video

cmsvideo
വോട്ട് ഇവിടം സ്വർഗം ആക്കിയ ടീന്റി 20ക്ക്. കുന്നത്തുനാട് പറയുന്നു | Oneindia Malayalam

ജില്ലയില്‍ അവശ്യ സേവന വിഭാഗങ്ങളിലെ ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടിംഗ് ഇന്ന് ആരംഭിച്ചു. 30 വരെ ഇത് നടക്കും. ഓരോ മണ്ഡലത്തിലും സജ്ജീകരിച്ചിട്ടുള്ള വോട്ടിംഗ് കേന്ദ്രത്തില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള സമയത്ത് വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടു ചെയ്യുന്നതിന് സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കേണ്ടതുണ്ട്

English summary
kottayam election prepareness is good says election observer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X