Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിക്ക് ലഭിച്ച അവാര്‍ഡ് തുകയുമായി കടം വീട്ടാനെത്തി; പലിശ എഴുതിത്തള്ളി ജോലിയും കൊടുത്ത് ബാങ്ക്

കോട്ടയം: അവാര്‍ഡായി സഹകരണ മന്ത്രിക്ക് ലഭിച്ച തുക ഉപയോഗിച്ച് വര്‍ഷങ്ങളായ കടം വീട്ടാന്‍ എത്തിയ ദമ്പതികള്‍ക്ക് പലിശ ഒഴിവാക്കി കൊടുത്ത് സഹകരണ ബാങ്ക്. കോട്ടയം പള്ളിക്കത്തോടാണ് സംഭവം. ആനിക്കാട് സഹകരണ ബാങ്കാണ് പലിശ ഒഴിവാക്കി കൊടുത്തത്. ദമ്പതിമാരായ ആനിക്കാട് സ്വദേശി ബെന്നിക്കും മോളിക്കുമാണ് സഹകരണ ബാങ്കിന്റെ കാരുണ്യ സ്പര്‍ശം.

ഇത് മാത്രമല്ല ബെന്നിക്ക് ആനിക്കാട് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജോലിയും നല്‍കിയ അധികൃതര്‍ വീണ്ടും അമ്പരപ്പിച്ചു. ബെന്നിയും മോളിയും ഇന്ത്യ മുഴുവന്‍ കാല്‍നട യാത്രയായി 8 മാസം സഞ്ചരിച്ച ദമ്പതികളാണ്. കുട്ടികള്‍ ഇല്ലാത്ത ഇവര്‍ ഇതുപോലെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് പ്രചോദനം പകരാനാണ് 8 മാസം നീണ്ട കാല്‍നട യാത്ര നടത്തിയിരുന്നത്.

LOAN

അതേസമയം സാമ്പത്തികമായി വളരെ വിഷമം നേരിടുന്ന ദമ്പതികളായിരുന്നു ബെന്നിയും മോളിയും. മോളിയുടെ അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചികിത്സയ്ക്ക് വേണ്ടി എടുത്ത തുകയാണു സഹകരണ ബാങ്കില്‍ വലിയ കടമായി മാറിയത്. ഇവരുടെ ദയനീയാവസ്ഥ സംസ്ഥാന കലാ സഹകരണ സംഘം ചീഫ് പ്രമോട്ടര്‍ പ്രസന്നന്‍ ആനിക്കാട് മുഖേന സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിഞ്ഞിരുന്നു.

ആനിക്കാട് സഹകരണ ബാങ്കിന്റെ സാന്ത്വനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ പലിശ പൂര്‍ണമായി ഒഴിവാക്കി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായി തീരുമാനിച്ചാണ് ബെന്നിക്ക് സെക്യൂരിറ്റി ജോലി നല്‍കാനും തീരുമാനമെടുത്തത്.

അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍

ബാങ്കില്‍ ചേര്‍ന്ന യോഗത്തില്‍ ബെന്നിക്കും, മോളിക്കും കുടിശിക ഒഴിവാക്കിയ രേഖകള്‍ ബാങ്ക് അധികൃതര്‍ കൈമാറി. പ്രസിഡന്റ് കെ.ഗോപകുമാര്‍, മാനേജിങ് ഡയറക്ടര്‍ റെജിമോള്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ ദിവസം വി എന്‍ വാസവന് അന്തരിച്ച എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങിയ ഉടന്‍ അവാര്‍ഡ് തുകയായി ലഭിച്ച 25,000 രൂപ ഈ ദമ്പതികള്‍ക്കു മന്ത്രി കൈമാറിയിരുന്നു. ഈ പണവുമായാണ് കഴിഞ്ഞ ദിവസം ബെന്നിയും മോളിയും കടം വീട്ടാന്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+