കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുംബൈയില്‍ നിന്ന് അവര്‍ കോട്ടയത്തെത്തി, ആശക്കുഴപ്പം മാറി, പക്ഷേ... സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം: ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ മുംബൈയില്‍ നിന്ന് മലയാളി സംഘം കോട്ടയത്തെത്തി. ഇരുപതിലേറെ ആംബുലന്‍സുകള്‍, പത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍, പിപിഇ കിറ്റ് ധരിച്ച് അതിവേഗം നീങ്ങുന്ന ഉദ്യോഗസ്ഥര്‍ എന്നിവ അണിനിരന്ന യുദ്ധസമാനമായ അന്തരീക്ഷത്തിനാണ് കഴിഞ്ഞ ദിവസം കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ സാക്ഷ്യം വഹിച്ചത്. മുംബൈ ലോകമാന്യ തിലക്-തിരുവനന്തപുരം ട്രെയിനിന് കോട്ടയത്ത് സ്‌റ്റോപ്പ് അനുവദിച്ചതോടെ നിര്‍ത്താതെയുള്ള ഓട്ടത്തിലായിരുന്നു ഉദ്യോഗസ്ഥര്‍.

1

നേരത്തെ മുംബൈയില്‍ നിന്ന് മലയാളികളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനിന് കണ്ണൂരിലും കോട്ടയത്തും സ്‌റ്റോപ്പുണ്ടെന്ന കാര്യം ജില്ലാ ഭരണകൂടം അറിഞ്ഞത് തന്നെ വളരെ വൈകിയാണ്. ഇതുമൂലം ഏറെ നേരം ആശയക്കുഴപ്പമുണ്ടായിരുന്നു. അടിയന്തര സൗകര്യമൊരുക്കിയാണ് യാത്രക്കാരെ സ്വീകരിച്ചത്. യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ കിട്ടിയിരുന്നില്ലെന്ന് കളക്ടര്‍ ടിവി സുഭാഷ് പറഞ്ഞു. രാത്രി ഏഴരയ്ക്ക് വരേണ്ടിയിരുന്ന ട്രെയിന്‍ ഒമ്പത് മണിയോടെയാണ് എത്തിയത്.

പരിസരത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെ തന്നെ തുടങ്ങിയ നിയന്ത്രണം രാത്രിയും തുടര്‍ന്നു. യാത്രികര്‍ ഇതര സംസ്ഥാന യാത്രാ പാസ് എടുത്തിട്ടില്ലാത്തതിനാല്‍ യാത്രികരുടെ വിവരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നില്ല. 132 യാത്രക്കാരാണ് സ്റ്റേഷനില്‍ ഇറങ്ങിയത്. മലയാളികളെ നാട്ടിലെത്തിക്കാന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസാണ് ട്രെയിന്‍ ഏര്‍പ്പാടാക്കിയത്. യാത്രാ ചെലവ് വഹിച്ചത് മഹാരാഷ്ട്ര സര്‍ക്കാരാണ്.

അതേസമയം പ്ലാറ്റ്‌ഫോമില്‍ ക്രമീകരിച്ച് നാല് കൗണ്ടറുകളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തിയാണ് ആളുകളെ പുറത്തേക്കിറക്കിയത്. ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷം രോഗലക്ഷണമില്ലാത്ത കോട്ടയം ജില്ലക്കാരായ ആളുകളെ കെഎസ്ആര്‍ടിസി ബസ്സില്‍ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും അയച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലക്കാരെ അതത് ജില്ലയിലേക്കുള്ള ബസ്സുകളില്‍ അയക്കുകയായിരുന്നു.

സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!

English summary
kottayam keralites who stranded in mumbai return to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X