Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതിയടക്കാന്‍ ഓഫീസ് കയറി മടുത്തു, ഫയല്‍ കാണാനില്ലെന്ന് ഉദ്യോഗസ്ഥര്‍; ഒടുവില്‍ വീട്ടമ്മ ചെയ്തത്

കോട്ടയം: സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങുക എന്നത് പണ്ട് കാലത്തെ വലിയ പ്രയാസമേറിയ കാര്യമായിരുന്നു. ഒരു സര്‍ട്ടിഫിക്കറ്റിനോ വിവരമറിയാനോ എല്ലാം നിരവധി തവണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വരും. ഇതിനെല്ലാം ഒരു പരിധി വരെ അറുതിയായത് ഓഫീസുകളില്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചപ്പോഴാണ്. അല്‍പമെങ്കിലും വേഗത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നുണ്ട്.

അതേസമയം ചില സര്‍ക്കാര്‍ ഓഫീസുകളും ഉദ്യോഗസ്ഥരും പഴയ ഹാങോവറില്‍ തന്നെയാണ് എന്നാണ് ചില സംഭവങ്ങളൊക്കെ ചൂണ്ടിക്കാട്ടുന്നത്. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഓരോ ഫയലിലും ഓരോ ജീവനുകളുണ്ട് എന്ന് ഓര്‍മ വേണം എന്നായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. എന്നാല്‍ ചില ജീവനക്കാര്‍ അത് മറന്ന മട്ടാണ് എന്നാണ് കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുമാരനെല്ലൂരിലെ സംഭവം ചൂണ്ടിക്കാട്ടുന്നത്.

taxes

കെട്ടിട നികുതി അടയ്ക്കാന്‍ വീട്ടമ്മ നാല് തവണ ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമില്ലാതായപ്പോള്‍ സ്വയം രേഖ തപ്പി പിടിച്ച് നികുതി അടക്കുകയാണ് ചെയ്തത്. നഗരസഭയുടെ കുമാരനല്ലൂര്‍ സോണല്‍ ഓഫിസില്‍ ആണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. ഫയല്‍ കണ്ടെത്താന്‍ പ്രയാസമാണ് എന്നും പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈയൊഴിഞ്ഞപ്പോള്‍ വീട്ടമ്മ തന്നെ ഫയല്‍ തപ്പിയെടുത്ത് നികുതി അടക്കുകയായിരുന്നു.

നികുതി അടയ്ക്കാനായി വീട്ടമ്മ ആദ്യം രണ്ട് തവണ എത്തിയപ്പോഴും നമ്പര്‍ കാണുന്നില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി ഒഴിവായി പോയതാകാം എന്നും രജിസ്റ്ററില്‍ നോക്കിയെടുക്കണം എന്ന് പറഞ്ഞ് വീട്ടമ്മയെ മൂന്ന് ദിവസമാണ് പറഞ്ഞ് അയച്ചത്. നാലാം ദിനവും ഇതേ മറുപടി കിട്ടിയപ്പോള്‍ ഉദ്യോഗസ്ഥന്റെ അനുവാദത്തോടെ വീട്ടമ്മ തന്നെ പഴയ രജിസ്റ്ററില്‍ നിന്ന് കെട്ടിട നമ്പര്‍ കണ്ടുപിടിച്ച് നികുതി അടയ്ക്കുകയായിരുന്നു.

പിഴത്തുക കൂടാതെ നികുതി അടയ്ക്കാവുന്ന അവസാന തിയതി മാര്‍ച്ച് 31 ആണ് എന്നിരിക്കെ വലിയ തിരക്കാണ് നഗരസഭ കാര്യാലയങ്ങളില്‍ അനുഭവപ്പെടുന്നത്. കുമാരനല്ലൂര്‍ സോണല്‍ ഓഫിസില്‍ നികുതി അടയ്ക്കാനെത്തുന്നവരുടെ വലിയ തിരക്കാണ്. കാഷ് കൗണ്ടറുകളില്‍ വേണ്ടത്ര ജീവനക്കാരുമില്ല എന്ന പരാതിയും ഉണ്ട്. രേഖകള്‍ പരിശോധിച്ച് എടുക്കേണ്ടതിനാല്‍ വരുന്നവര്‍ക്കൊന്നും സമയത്തിന് തിരിച്ച് പോകാന്‍ കഴിയാത്ത സ്ഥിതിയുമാണ്.

Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+