• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അപ്പുവിന്റെ സാഹസികതയില്‍ അജേഷിന്റെ ജീവന്‍ രക്ഷപ്പെട്ടു.... പക്ഷേ സംഭവിച്ചത് അതിലും ദാരുണം!!

കറുകച്ചാല്‍: മൃഗയ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച വാറുണ്ണി എന്ന കഥാപാത്രത്തെ പുലിയുണ്ടെന്ന് അറിയിക്കാന്‍ അദ്ദേഹത്തിന്റെ നായ ശ്രമിക്കുന്ന രംഗമുണ്ട്. ഒടുവില്‍ വാറുണ്ണിക്ക് ആ നായയെ വെടിവെച്ച് കൊല്ലേണ്ടി വരുന്നതാണ് ആ സിനിമയില്‍. അതിന് സമാനമായൊരു കാര്യമാണ് കോട്ടയത്ത് നടന്നിരിക്കുന്നത്. വൈദ്യുത ആഘാതമേല്‍ക്കുന്നതില്‍ നിന്നും സ്വന്തം ജീവന്‍ നല്‍കി ഉടമയെ രക്ഷിച്ച വളര്‍ത്ത് നായ അവസാനം മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. വാറുണ്ണിയെ പോലുള്ള അവസ്ഥ ഉണ്ടായത് അജേഷിനാണ്.

ഇവിടെ അജേഷ് നായയെ ഒന്നും ചെയ്തതല്ല. ഉടമയ്ക്ക് മുന്നില്‍ നടന്ന വളര്‍ത്തു നായ വഴിയില്‍ പൊട്ടിവീണ വൈദ്യുതി ലൈന്‍ കടിച്ച് മാറ്റുന്നതിനിടയില്‍ വൈദ്യുതാഘാതം ഏറ്റാണ് ചത്തത്. അജേഷിന്റെ നെഞ്ച് പിളരുന്ന കാഴ്ച്ചയായിരുന്നു ഇത്. കഴിഞ്ഞ ദിവസം രാവിലെ ചാമംപതാലിലാണ് സംഭവം നടന്നത്. അജേഷ് ജീവന് തുല്യം സ്‌നേഹിക്കുന്ന അപ്പു എന്ന വളര്‍ത്തുനായക്കാണ് ദാരുണാന്ത്യമുണ്ടായത്.

അയല്‍വീട്ടില്‍ നിന്ന് പാല്‍ വാങ്ങാന്‍ ഇറങ്ങിയ അജേഷിനൊപ്പം വന്നതാണ് അപ്പു. സാധാരണ പോലെ അജേഷിന് സുരക്ഷയ്ക്കായി എപ്പോഴും അപ്പുവുണ്ടായിരുന്നു. പതിവുപോലെ അപ്പുവായിരുന്നു അന്നും മുന്നില്‍. ജീവന്റെ ജീവനായി കരുതിയ അജേഷിനെ രക്ഷിക്കാന്‍ വഴിയില്‍ പൊട്ടി കിടന്ന വൈദ്യുതി കമ്പി കടിച്ച് മാറ്റിയ അപ്പു ദുരേക്ക് തെറിച്ച് വീഴുകയായിരുന്നു. അജേഷ് ഓടിവന്നെങ്കിലും അപ്പു കുരച്ചുകൊണ്ട് തടയുകയാണ് ചെയ്തത്.

cmsvideo
    Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India | Oneindia Malayslam

    മൃഗങ്ങള്‍ക്ക് നേരെയുള്ള മനുഷ്യന്റെ ക്രൂരതകള്‍ മാത്രം കേള്‍ക്കുന്ന ഇക്കാലത്ത് ഇത്തരമൊരു സ്‌നേഹവും കരുതലും ജീവന്‍ നല്‍കുന്നതുമെല്ലാം അപൂര്‍വമാണ്. അജേഷ് ഓടിയെത്തിയതോടെ വീണ്ടും എണീറ്റ് കമ്പി കടിച്ച് മാറ്റുകയായിരുന്നു അപ്പു. ഇതിനിടെ വൈദ്യുതാഘാതമേറ്റ് നായ ചത്തു. വീടിന് സമീപമുള്ള ഇടവഴിയിലാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണ് കിടന്നിരുന്നത്. നായ കടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നില്ലെങ്കില്‍ അജേഷ് ഇതില്‍ ചവിട്ടുമായിരുന്നു. കാലപ്പഴക്കം ചെന്ന കമ്പി കൂട്ടിക്കെട്ട ഭാഗം പൊട്ടിവീണതായിരുന്നു. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് നായയുടെ ജഡം ഇവിടെ നിന്ന് മാറ്റിയത്.

    English summary
    kottayam: pet dog saved his owner's life marculously
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X