കോട്ടയത്ത് ക്ലബില്‍ വമ്പന്‍ ചീട്ടുകളി, നിയമാവലി ലംഘിച്ചെന്ന് സംശയം, ഇടപെട്ട് പോലീസ്, വിവരം തേടി!!
കോട്ടയം: ജില്ലയില്‍ മണര്‍കാടുള്ള ക്ലബില്‍ വലിയ തോതില്‍ പണം വെച്ച് ചീട്ട് കളിക്കുന്നതായി റിപ്പോര്‍ട്ട്. നിയമങ്ങള്‍ ഇവര്‍ ലംഘിച്ചെന്നാണ് പരാതി. അതേസമയം മണര്‍കാട് ക്രൗണ്‍ ക്ലബിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ജില്ലാ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. ക്ലബ് രജിസ്‌ട്രേഷന്‍ നിയമാവലിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. രേഖകള്‍ ലഭിക്കുന്നതിലൂടെ ഇക്കാര്യം വ്യക്തമാകും.

ക്ലബിനെതിരെ ഇതുവരെ രജിസ്‌ട്രേഷന്‍ വിഭാഗം നടപടി എടുത്തിട്ടില്ല. വലിയ തോതില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ചീട്ട് കളി നടത്തിയെന്നാണ് ആരോപണം. അതേസമയം രജിസ്‌ട്രേഷന്‍ വിഭാഗം നടപടി എടുക്കാത്ത സാഹചര്യത്തിലാണ് പോലീസ് തന്നെ രംഗത്തിറങ്ങിയത്. മാലം സുരേഷ് സെക്രട്ടറിയായ ക്രൗണ്‍ ക്ലബില്‍ ചീട്ടുകളി നടത്താന്‍ മണര്‍കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രതീഷ് കുമാര്‍ ഒത്താശ ചെയ്‌തെന്ന് പരാതിയുണ്ട്.
അതേസമയം ഈ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി, റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറിന് അയച്ചു. രതീഷ് കുമാര്‍ അവധിയിലായതിനാല്‍ അദ്ദേഹത്തിന്റെ വിശദീകരണം തേടാതെയാണ് റിപ്പോര്‍ട്ട് അയച്ചതെന്ന് പോലീസ് മേധാവ് ജയ്‌ദേവ് പറഞ്ഞു. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്ലബ് നടത്തിപ്പിന് മണര്‍കാട് സ്റ്റേഷനിലെ പോലീസുകാര്‍ ഒത്താശ ചെയ്‌തെന്നും പരാതിയുണ്ട്. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.
കേസിലെ പ്രധാന പ്രതിയായ മാലം സുരേഷ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഈ ക്ലബിന്റെ പേരില്‍ വലിയ രാഷ്ട്രീയ ആരോപണങ്ങളും സജീവമായിരിക്കുകയാണ്. ക്ലബിന്റെ മറവില്‍ മണര്‍കാട് കവലയില്‍ പ്രവര്‍ത്തിച്ച ചീട്ടുകളി കേന്ദ്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാത്തതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. പോലീസ് ഈ നിലപാട് അവസാനിപ്പിച്ച് നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications