വൈദികന്‍ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍; ചില സൂചനകള്‍ ദൂരൂഹതയിലേക്ക്
കോട്ടയം: വൈദികനെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അയര്‍കുന്നത്താണ് സംഭവം. അയര്‍കുന്നം പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയെയാണ് പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതല്‍ വൈദികമെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയിരുന്നില്ല. തിങ്കളാഴ്ച്ച രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച്ച രാവിലെ ശുശ്രൂഷകള്‍ക്ക് ശേഷം പത്തരയോടെയാണ് വൈദികന്‍ പുറത്തേക്ക് പോയത്. എന്നാല്‍ രാത്രി വൈകിയും അദ്ദേഹം തിരിച്ചെത്തിയിരുന്നില്ല. പള്ളിയോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന വൈദികന്‍ കാര്‍ എടുക്കാതെയായിരുന്നു പുറത്തേക്ക് പോയത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ സൈലന്റ് മോഡിലായിരുന്നു ഉണ്ടായിരുന്നത്.
പള്ളിയിലെ ക്യാമറകള്‍ ഓഫ് ചെയ്ത നിലയിലാണുള്ളത്. ഇത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു. നേരത്തെ വിദേശത്തായിരുന്ന വൈദികന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പള്ളിയില്‍ ചുമതലയേറ്റത്.












Click it and Unblock the Notifications