കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാഗാലാന്‍ഡില്‍ നിന്ന് ലോറിയില്‍ ലിഫ്റ്റ് ചോദിച്ചെത്തി പെരുമ്പാമ്പ്; എത്തിയത് പട്ടിത്താനം കവലയില്‍

Google Oneindia Malayalam News

ഏറ്റുമാനൂര്‍: ടൂറിന് പോകുന്ന പെരുമ്പാമ്പുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? തമാശയാണെങ്കിലും, അങ്ങനൊരു സംഭവം നമ്മുടെ കൊച്ചു കേരളത്തിലും നടന്നിരിക്കുകയാണ്. ഒരു പെരുമ്പാമ്പ് കോട്ടയത്തെ ഏറ്റുമാനൂരിലുള്ള പട്ടിത്താനത്ത് ഇറങ്ങിയിരിക്കുകയാണ്. ഇത് തദ്ദേശവാസിയല്ലെന്ന് നാട്ടുകാര്‍ ഉടനെ കണ്ടെത്തി. അന്വേഷിച്ചപ്പോഴാണ് കാര്യമറിഞ്ഞത്.

നാഗാലാന്‍ഡില്‍ നിന്നും ലോറിയില്‍ കയറിക്കൂടിയതാണ് ഈ പാമ്പ്. ഒടുവില്‍ എത്തിപ്പെട്ടത് പട്ടിത്താനം കവലയില്‍. ഉടനെ തന്നെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഈ പാമ്പിനെ രക്ഷപ്പെടുത്തുകയും ചെയ്തു. റോഡില്‍ ഇവ കൊല്ലപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.

1

നാട്ടുകാര്‍ക്ക് മൊത്തം കൗതുകമായി മാറിയ ഈ പെരുമ്പാമ്പിനെ ഇന്നലെ ചാക്കിലാക്കി ഈ തൊഴിലാളികള്‍ വനംവകുപ്പിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായി സംഭവം നടന്നത്. നാഗാലാന്‍ഡില്‍ നിന്നും കോട്ടയത്തേക്ക് വന്ന ലോറിക്ക് അടിയിലായിരുന്നു ഈ പെരുമ്പാമ്പ് കയറി കൂടിയത്.

കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍

ഒന്നും അറിയാതെ ഇത് ലോറിക്കുള്ളില്‍ കാഴ്ച്ചകള്‍ കണ്ട് അങ്ങനെ ഒളിഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ ഇതൊന്നുമറിയാതെയാണ് കിലോമീറ്ററുകള്‍ താണ്ടി പെരുമ്പാമ്പിനെയും കൊണ്ട് പട്ടിത്താനത്തെത്തിയത്. ആരായാലും ഇങ്ങനൊരു കാര്യം അറിഞ്ഞാല്‍ ശരിക്കും അമ്പരന്ന് പോകും.

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്

അതേസമയം പട്ടിത്താനം കവലയില്‍ ഉച്ചഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ പാമ്പ് നേരെ പുറത്തുചാടുകയായിരുന്നു. ഇവിടെയുള്ള ചൂട് സഹിക്കാനാവാതെയാണ് പെരുമ്പാമ്പ് പുറത്തേക്ക് ചാടിയത്. ഓട്ടോറിക്, ഡ്രൈവറായ വിനോദാണ് ആദ്യം പെരുമ്പാമ്പിനെ കണ്ട കാര്യം പറയുന്നത്. തുടര്‍ന്ന് വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍

ലോറി ഡ്രൈവര്‍ പക്ഷേ അപ്പോഴും പെരുമ്പാനിനെ കണ്ടിട്ടില്ലായിരുന്നു. ഓട്ടോ തൊഴിലാളികള്‍ ഇയാള്‍ക്ക് പെരുമ്പാമ്പിനെ കാണിച്ച് കൊടുത്തപ്പോള്‍ മാത്രമാണ് ഇയാള്‍ സംഭവം അറിഞ്ഞത്. ഡ്രൈവര്‍ അപ്പോഴാണ് ഞെട്ടിയത്.

അതേസമയം റോഡയില്‍ ഇത്രയും നേരം പെരുമ്പാമ്പ് ഇരുന്നാള്‍ അപകടം വരുമെന്ന് ഓട്ടോഡ്രൈവര്‍മാര്‍ക്ക് അറിയമായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ കാത്തിരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതെല്ലാം മനസ്സിലാക്കിയ ഓട്ടോ തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഈ പെരുമ്പാമ്പിന് 30 കിലോ തൂക്കമുണ്ട്.

പന്ത്രണ്ട് അടി നീളവുമുണ്ട്. നാട്ടുകാര്‍ക്ക് ഈ പാമ്പിനെ ചാക്കിലാക്കാന്‍ ഭയമായിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയായ തങ്കച്ചന്‍ ഇതിന് മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ പാമ്പ് ചാക്കിലാവുകയും ചെയ്തു.

English summary
kottayam: python n lorry found in pattitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X