കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് അരയും തലയും മുറുക്കാന്‍ 3 പേര്‍, ജോസ് ഇനിയും വിയര്‍ക്കും, പിസി ജോര്‍ജിന്റെ പ്ലാന്‍ ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം: തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും കോട്ടയും പ്രാദേശിക കക്ഷികളുടെ അങ്കത്തട്ടായി മാറും. ഇവിടെ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ പിജെ ജോസഫും പിസി ജോര്‍ജും വരെ പ്ലാന്‍ ചെയ്തിരിക്കുകയാണ്. കെഎം മാണിയുടെ വലിയൊരു ഒഴിവ് ജില്ലയിലുണ്ട്. അതിലേക്ക് എത്താനുള്ള ലക്ഷ്യം കൂടിയാണ് ഇവര്‍ക്ക് മുന്നിലുള്ളത്. ജോസ് കെ മാണിക്ക് അഞ്ച് വര്‍ഷം കഴിഞ്ഞ് തിരഞ്ഞെടുപ്പ് നടന്നാലും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് ഇവരുടെ ഭാവി പരിപാടികളിലൂടെ വ്യക്തമാകുന്നത്.

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

ജോസ് ദുര്‍ബലന്‍

ജോസ് ദുര്‍ബലന്‍

പാലായില്‍ ജോസ് തോല്‍ക്കുമെന്ന് ജോസഫോ ജോര്‍ജോ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ജോസ് തോല്‍ക്കുമെന്ന് ഇവര്‍ പറഞ്ഞിരുന്നു. പക്ഷേ അതും എട്ട് നിലയില്‍ ജോസ് തോറ്റിരിക്കുകയാണ്. ഇതോടെ പാലാ ആരുടെയും ഉറപ്പുള്ള സീറ്റല്ലെന്ന് വ്യക്തമായിരിക്കുകയാണ്. കെഎം മാണിയുടെ പകരക്കാരന്‍ എന്ന ലേബല്‍ ഇനി ജോസ് കെ മാണിക്ക് അവകാശപ്പെടാനില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ജോസ് ജയിക്കുമെന്ന് കരുതുന്നവര്‍ ധാരാളമാണ് പാലായിലുള്ളത്. ഇത് കണ്ടറിഞ്ഞാണ് എതിരാളികള്‍ കളത്തിലിറക്കുന്നത്.

പാലായില്‍ കളി മാറും

പാലായില്‍ കളി മാറും

മാണി സി കാപ്പന്‍ യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഇനിയും വിജയിക്കാന്‍ പാലായില്‍ സാധിച്ചേക്കും. പക്ഷേ കൂടുതല്‍ പേര്‍ ജില്ലയിലേക്ക് കേരള കോണ്‍ഗ്രസിന്റെ പല സീറ്റുകളിലെയും വിജയസാധ്യതയെ ബാധിക്കും. അഞ്ച് വര്‍ഷം ഇനിയും ഉണ്ടെങ്കിലും ഈ സമയം കൊണ്ട് എങ്ങനെ വേണമെങ്കിലും രാഷ്ട്രീയം മാറാം. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന് ശക്തിക്ക് വലിയ കുറവ് വന്നിട്ടില്ല. ഇവരും കൂടി പിടിമുറുക്കുന്നത് ജോസിന് വലിയ വെല്ലുവിളിയാണ്. ഇടതുപക്ഷത്തേക്ക് പോയത് ജോസിന് പാലായിലെ വോട്ടര്‍മാരെ ബോധിപ്പിക്കാനാവാത്തതും വലിയ പ്രശ്‌നമാണ്.

ജോസഫ് ഗെയിമിന്

ജോസഫ് ഗെയിമിന്

പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് അടുത്ത ടാര്‍ഗറ്റ് മുന്നില്‍ കണ്ട് കഴിഞ്ഞു. കോട്ടയം ലോക്‌സഭാ സീറ്റാണ് ജോസഫിന്റെ ലക്ഷ്യം. കോട്ടയത്ത് തന്നെ പിടിമുറുക്കാനാണ് ജോസഫ് താല്‍പര്യപ്പെടുന്നത്. ഇനിയും പിന്നോട്ട് പോയാല്‍ ജോസിന് പാര്‍ട്ടി അടിയറ വെക്കേണ്ടി വരുമെന്നാണ് ജോസഫ് കരുതുന്നത്. കോട്ടയത്ത് അടുത്ത അഞ്ച് കൊല്ലത്തേക്കുള്ള പ്ലാന്‍ ജോസഫ് ഒരുക്കാന്‍ തയ്യാറായിരിക്കുകയാണ്. രണ്ടിലയ്ക്ക് പകരം സൈക്കിള്‍ ചിഹ്നം ലഭിക്കാനുള്ള സാധ്യതയാണ് അടുത്തത്. കൃത്യമായ പ്ലാനോടെയാണ് ജോസഫ് മുന്നോട്ട് പോകുന്നത്.

ലക്ഷ്യമിട്ടത് കിട്ടിയില്ല

ലക്ഷ്യമിട്ടത് കിട്ടിയില്ല

പത്ത് സീറ്റില്‍ മത്സരിച്ചപ്പോള്‍ രണ്ട് സീറ്റില്‍ മാത്രമാണ് ജോസഫിന് ജയിക്കാനായത്. ചങ്ങനാശ്ശേരി, കുട്ടനാട് സീറ്റുകള്‍ കൂടി ജയിക്കുമെന്നായിരുന്നു പ്രതീക്ഷ. നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം ലഭിക്കുമായിരുന്നു. ഇതുമല്ലെങ്കില്‍ എംപി വേണം. തല്‍ക്കാലം മുന്നിലുള്ളത് എംപിയെന്ന ലക്ഷ്യമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള മുന്നൊരുക്കം ഇപ്പോഴേ നടത്തും. രണ്ടില നഷ്ടപ്പെട്ടത് കേരള കോണ്‍ഗ്രസ് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ക്ഷീണ ചെയ്തിട്ടുണ്ട്. അതാണ് സൈക്കിള്‍ ചിഹ്നം വീണ്ടെടുക്കാനുള്ള നീക്കത്തിന് പിന്നില്‍.

എന്‍സികെ വരുന്നു

എന്‍സികെ വരുന്നു

മാണി സി കാപ്പന്‍ കോട്ടയത്ത് ആകെ വ്യാപിക്കാനുള്ള നീക്കത്ത്. ജയന്റ് കില്ലര്‍ എന്ന പേരും കിട്ടി കഴിഞ്ഞു. യുഡിഎഫിലെ താരമാണ് കാപ്പന്‍. പാര്‍ട്ടിയെ ജോസിനെതിരെ തന്നെ തിരിച്ചുവിടാനാണ് നീക്കം. ചെറിയ പാര്‍ട്ടികള്‍, വിവിധ ഗ്രൂപ്പുകള്‍ എന്നിവ എന്‍സികെയുമായി സഹകരിക്കും. എന്‍സിപി ഇവരോട് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗംഭീര വിജയം നേടിയ ശേഷം തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്ന് കാപ്പന്‍ സൂചന നല്‍കിയിട്ടുണ്ട്. അടുത്ത തവണ ശശീന്ദ്രനെ എലത്തൂരില്‍ വീഴ്ത്തുന്നത് അടക്കം കാപ്പന്റെ ഗെയിം പ്ലാനിലുണ്ട്.

ജോര്‍ജ് കടിയേറ്റ മൂര്‍ഖന്‍

ജോര്‍ജ് കടിയേറ്റ മൂര്‍ഖന്‍

പൂഞ്ഞാറില്‍ തോറ്റെങ്കിലും പിസി ജോര്‍ജ് വിടാനുള്ള ഒരുക്കമില്ല. ഈരാറ്റുപ്പേട്ടയില്‍ തന്നെ കുതിച്ചുയരാനാണ് അടുത്ത ശ്രമം. യുഡിഎഫിലേക്കാണ് ജോര്‍ജിന്റെ നോട്ടം. അതിന് ജനപക്ഷം ശക്തമാകണം. സര്‍ക്കാരിനെതിരെ മുന്നില്‍ നില്‍ക്കാനാണ് ജോര്‍ജിന്റെ പ്ലാന്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന പ്രതിപക്ഷ ശബ്ദമായി മാറാനാണ് നീക്കമെന്ന് ഷോണ്‍ ജോര്‍ജ് വെളിപ്പെടുത്തി. പിസി ജോര്‍ജിനെ അടുത്ത ദിവസം ജനപക്ഷം ചെയര്‍മാനായി തിരഞ്ഞെടുക്കാനാണ് സാധ്യത.

യുഡിഎഫിന് വേണം

യുഡിഎഫിന് വേണം

യുഡിഎഫ് അതീവ ദുര്‍ബലമാണ്. ആ സമയത്ത് മുന്നണിയെ വിമര്‍ശിക്കുക കൂടി ചെയ്യുന്ന നേതാക്കള്‍ ഭരണത്തിന് പുറത്ത് ഉണ്ടാവാന്‍ പാടില്ല. അതുകൊണ്ട് യുഡിഎഫ് ജോര്‍ജിനെ കൂടെ കൂട്ടുമെന്നുള്ള കാര്യം ഉറപ്പാണ്. യുഡിഎഫില്‍ ഉറപ്പായും അഴിച്ചുപണിയുണ്ടാവും. എന്‍ഡിഎയുടെ ജോര്‍ജിനെ നോട്ടമിടുന്നുണ്ട്. 2024ല്‍ പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക എന്നതും ജോര്‍ജിന്റെ ലക്ഷ്യങ്ങളിലുണ്ട്. അതേസമയം യുഡിഎഫ് ഒപ്പം കൂട്ടിയാല്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കാന്‍ സാധ്യതകളും ഏറെയാണ്.

ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Ameen's facebook live against PC George again

English summary
kottayam set to witness a high political game in next 5 years, jose k mani have concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X