കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂള്‍ കുത്തി തുറന്ന് പൂര്‍വവിദ്യാര്‍ത്ഥികളുടെ മോഷണം; മണം പിടിച്ചെത്തി നായ, ഓടിച്ചിട്ട് പിടിച്ച് പൊലീസുകാര്‍

Google Oneindia Malayalam News

കോട്ടയം: ഏറ്റുമാനൂര്‍ നീണ്ടൂര്‍ എസ് കെ വി ഗവ. ഹൈസ്‌കൂളിലെ മോഷണക്കേസിലെ പ്രതികളായ 2 പൂര്‍വവിദ്യാര്‍ഥികളെ പിടികൂടി. മോഷണം നടത്തി 24 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതികളെ സാഹസികമായി പിടികൂടിയത്. ഡോഗ് സ്‌ക്വാഡിലെ അപ്പു എന്ന നായയുടെ മികവാണ് പൊലീസിന് പ്രതികളെ പിടിക്കാന്‍ സഹായകമായത്.

സ്‌കൂള്‍ പരിസരത്തെയും വസ്തുക്കളുടെയും ഉപേക്ഷിച്ച തുണികളുടെയും മണം പിടിച്ചെത്തിയ അപ്പു പ്രതികള്‍ ഒളിച്ചു താമസിച്ച വീടിന് സമീപം തന്നെ കൃത്യമായി എത്തി. പൊലീസെത്തിയ വിവരമറിഞ്ഞ് ഇവിടെ നിന്ന് 3 പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ പിന്നാലെ ഓടിയ പൊലീസ് 2 പേരെ കയ്യോടെ പിടികൂടി.

kp

നീണ്ടൂര്‍ സ്വദേശികളായ ധനുരാജ് (21), അരവിന്ദ രാജു (20) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് പേരും മുന്‍പ് മോഷണ കഞ്ചാവ് കേസുകളില്‍ പ്രതികളായിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ ഓഫിസ് കുത്തിത്തുറന്ന് 4 ലാപ്‌ടോപ്പുകളും 2 ഡിജിറ്റല്‍ ക്യാമറകളുമാണ് ഇവര്‍ മോഷ്ടിച്ചത്.

ഇന്നലെ രാവിലെ 7.30 നാണ് സ്‌കൂളിനു സമീപത്തെ എസ് എന്‍ ഡി പി കെട്ടിടത്തിന് പിറകിലെ ശുചിമുറിയില്‍ നിന്ന് 2 ലാപ്‌ടോപ്പുകള്‍ കണ്ടെത്തിയത്. രണ്ടാമത്തെ നിലയില്‍ നിന്ന് മൂന്നാമത്തെ ലാപ്‌ടോപ്പും താമസമില്ലാത്ത മറ്റൊരു വീട്ടില്‍ നിന്ന് നാലാമത്തെ ലാപ്‌ടോപ്പും കണ്ടെടുത്തിരുന്നു.

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ

തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയായുധങ്ങള്‍ സൂക്ഷിക്കാറുള്ള മുറിയാണ് ഇത്. എസ് എന്‍ ഡി പി കെട്ടിടത്തിലെ ട്യൂഷന്‍ സെന്റര്‍ രണ്ടാഴ്ചയായി അവധിയാണ്. ഈ മുറി വൃത്തിയാക്കുന്നതിനും വാടക കൊടുക്കുന്നതിനുമായി എത്തിയ ട്യൂഷന്‍ അധ്യാപകന്‍ കോതനല്ലൂര്‍ അജിത്താണ് ശുചിമുറിയില്‍ ലാപ്‌ടോപ് അടങ്ങിയ ബാഗ് കണ്ടത്.

ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ 8.30ന് എസ് ഐ കെ.കെ. പ്രശോഭിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് വിരലടയാള വിദഗ്ധരെയും ഡോഗ് സ്‌ക്വാഡിനെയും സംഭവസ്ഥലത്തേക്ക് വരുത്തുകയായിരുന്നു. മണം പിടിച്ച അപ്പു എന്ന നായ കെട്ടിടത്തില്‍ നിന്ന് ഇറങ്ങി സ്‌കൂളിന്റെ മുന്നിലൂടെയുള്ള വഴിയേ ഓടുകയായിരുന്നു.

ഏകദേശം അരക്കിലോമീറ്റര്‍ പിന്നിട്ട് ഡപ്യൂട്ടിക്കവലയിലെത്തിയപ്പോള്‍ ഇവിടെ നിന്ന 3 പേര്‍ നായയെയും പൊലീസിനെയും കണ്ട് ഓടുകയും ചെയ്ചു. ഇവരുടെ പിന്നാലെ പൊലീസും സ്‌കൂള്‍ അധികൃതരും നാട്ടുകാരും ഓടി. പാടത്തുകൂടിയും കാടുപിടിച്ച സ്ഥലങ്ങളിലൂടെയും ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ എസ് ഐ തന്നെ ആദ്യ പ്രതിയെ പിടികൂടി.

'ആ കപ്യൂട്ടര്‍ കണ്ടെത്താത്തിടത്തോളം കാലം ഇതിങ്ങനെ ഗണപതി കല്യാണം പോലെ പോകും'; രാഹുല്‍ ഈശ്വര്‍'ആ കപ്യൂട്ടര്‍ കണ്ടെത്താത്തിടത്തോളം കാലം ഇതിങ്ങനെ ഗണപതി കല്യാണം പോലെ പോകും'; രാഹുല്‍ ഈശ്വര്‍

Recommended Video

cmsvideo
10 ഇടത്ത് ഉരുള്‍പൊട്ടലിനും 60 ഇടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യത | Oneindia Malayalam

വീണ്ടും രണ്ടര കിലോമീറ്റര്‍ ഓടിയ ശേഷമാണ് രണ്ടാമത്തെയാളെ പിടികൂടിയ്. എസ്‌ഐ പ്രശോഭിനു പുറമേ ഏറ്റുമാനൂര്‍ എസ് എച്ച് ഒ സി.ആര്‍.രാജേഷ്‌കുമാര്‍, എസ് ഐ മാത്യു പി.പോള്‍, എ എസ് ഐമാരായ സിനോയ്, മനോജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഡെന്നി പി.ജോയ്, പ്രവീണ്‍, ജ്യോതികൃഷ്ണന്‍, ഡോഗ് സ്‌ക്വാഡിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുനില്‍ കുമാര്‍, സജി കുമാര്‍ എന്നിവരാണ് മോഷ്ടാക്കളെ പിടികൂിടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

English summary
Kottayam: this how police dog and ettumanoor police catch thieves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X