എട്ട് മീറ്റര്‍ ആഴമുണ്ടായിരുന്ന വേമ്പനാട്ടുകായല്‍ ഇപ്പോള്‍ 1.8 മീറ്റര്‍ മാത്രം; പഠന റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: വേമ്പനാട്ടുകായലിലെ വെള്ളത്തില്‍ കീടനാശിനി സാന്നിധ്യം ഉള്ളതായി നിഗമനം. കേരള ഫിഷറീസ് സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനത്തില്‍ നിന്നാണ് പുതിയ നിഗമനം. ആലപ്പുഴ മുതല്‍ തണ്ണീര്‍മുക്കം ബണ്ട് വരെയുള്ള തെക്കന്‍ കായലില്‍ മാത്രം 30 കീടനാശിനികളുടെ സാന്നിധ്യമുണ്ട് എന്നാണ് പഠനത്തില്‍ പറയുന്നത്. കുഫോസിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ അക്വാറ്റിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സര്‍വേഷന്‍ ആണ് പഠനം നടത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കുഫോസ് പഠനം നടത്തിയത്. ഇത് കൂടാതെ കായലിന്റെ ജലസംഭരണ ശേഷിയില്‍ കഴിഞ്ഞ 120 വര്‍ഷം കൊണ്ട് 85.3 ശതമാനത്തിന്റെ കുറവുണ്ടായി എന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വേമ്പനാട്ട് കായലില്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി 2617.5 മില്യന്‍ ക്യുബിക് മീറ്ററില്‍ നിന്ന് 387.87 മില്യന്‍ ക്യുബിക് മീറ്ററായി കുറഞ്ഞിട്ടുണ്ട്.
പ്രളയജലത്തിന്റെ 10 ശതമാനം മാത്രമേ കായലിലേക്കു പോകുന്നുള്ളൂ എന്നും ശേഷിക്കുന്ന 90 ശതമാനം പ്രളയജലവും സംഭരിക്കുന്നത് നിലങ്ങളും നദികളുമാണെന്നും ആണ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഫോസിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ അക്വാറ്റിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സര്‍വേഷന്‍ പഠനം പറയുന്നത്. ഇത് കൂടാതെ വേമ്പനാട്ട് കായലിന്റെ ആഴവും കുറയുന്നുണ്ട്.

Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം
1930 ല്‍ തെക്കന്‍ വേമ്പനാട്ടുകായലിന്റെ ആഴം ശരാശരി 8 മീറ്ററായിരുന്നത് ഇപ്പോള്‍ 1.8 മീറ്റര്‍ ആയി കുറഞ്ഞിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ട് മുതല്‍ കൊച്ചി വരെയുള്ള കായലിന്റെ ആഴം 8.5 മീറ്റര്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വെറും 2.87 മീറ്റര്‍ ആണ്. കായലിന്റെ അടിത്തട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ 3005 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട് എന്നും പഠനത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
1980 ല്‍ 150 മത്സ്യ സ്പീഷിസുകള്‍ ആയിരുന്നു വേമ്പനാട്ട് കായലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് 90 സ്പീഷിസുകള്‍ മാത്രമാണ് ഉള്ളത്. 40 വര്‍ഷത്തിനിടെ കായലിലെ 40 ശതമാനം മത്സ്യയിനങ്ങളും ഇല്ലാതായി. തണ്ണീര്‍മുക്കം ബണ്ട് ആണ് കക്കകളുടെയും മത്സ്യങ്ങളുടെയും ജലജീവികളുടെയും ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിച്ചത് എന്നാണ് അനുമാനം. ബണ്ട് തുറന്ന് വെക്കുക മാത്രമാണ് ഇതിന് പ്രതിവിധി.












Click it and Unblock the Notifications