സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കല്‍ പതിവ്; വീട്ടില്‍ കേറി യുവതിയെ പീഡിപ്പിച്ച പ്രാവ് അനീഷ് അറസ്റ്റില്‍
കോട്ടയം: ചങ്ങനാശേരിയില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കിളിമല തടത്തില്‍ അനീഷ് എന്ന പ്രാവ് അനീഷ് ആണ് അറസ്റ്റിലായത്. 32 വയസാണ് ഇയാള്‍ക്കുള്ളത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസിന്റെ കൈവശമുള്ള ചിത്രങ്ങളില്‍ നിന്നാണ് കേസില്‍ അനീഷിനെ കുറിച്ചുള്ള സൂചന ലഭിച്ചത്.
സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നേരത്തേ പല കേസുകളും നിലവിലുണ്ട്. കഞ്ചാവ് ഉപയോഗിച്ചതിനും നേരത്തേ ഇയാള്‍ക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. ആരമല ഭാഗത്ത് പ്രതിയെ കണ്ട നാട്ടുകാര്‍ സംശയം തോന്നി ഇയാളെ തടഞ്ഞ് വെക്കുകയും പൊലീസില്‍ ഏല്‍പിക്കുകയും ആയിരുന്നു. ഡി വൈ എസ് പി ആര്‍ ശ്രീകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കൊടിത്താനം എസ് എച്ച് ഒ ഇ അജീബ്, എസ് ഐമാരായ സാന്‍ജോ, രഞ്ജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പായിപ്പാട് സ്വദേശിനിയായ യുവതി ആക്രമിക്കപ്പെട്ടത്. ഭര്‍തൃ മാതാവും പിതാവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് അനീഷ് യുവതിയെ ആക്രമിച്ചത്. ഈ സമയം ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. വീടിന് പിന്നിലായി സ്ഥാപിച്ച വാഷിങ് മെഷിനില്‍ വസ്ത്രം കഴുകുന്നതിനിടയില്‍ കോളിങ് ബെല്‍ അടിക്കുന്നതു കേട്ട് മാതാപിതാക്കള്‍ ആയിരിക്കുമെന്നു കരുതി യുവതി വാതില്‍ തുറക്കുകയായിരുന്നു. എന്നാല്‍ അപരിചിതനായ ആളെ കണ്ട് യുവതി വാതിലടച്ച് അകത്തേക്ക് കയറിപ്പോയി.
തിരികെ വാഷിംഗ് മെഷീനടുത്തെത്തി വീണ്ടും തുണി കഴുകുന്നതിനിടെ യുവതിയെ ഇയാള്‍ പിറകിലൂടെ കടന്ന് പിടിക്കുകയായിരുന്നു. യുവതിയുടെ മുഖം പൊത്തിപ്പിടിച്ച ഇയാള്‍ യുവതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാള്‍ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. ശേഷം ക്രൂരമായി യുവതിയെ മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് മാതാ പിതാക്കള്‍ തിരികെ എത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ് അവശ നിലയില്‍, വസ്ത്രങ്ങള്‍ വലിച്ച് കീറിയ അവസ്ഥയിലാണ് യുവതിയെ വീട്ടിനുള്ളില്‍ കണ്ടത്. പരിക്കേറ്റ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications