പണപ്പെട്ടിയിൽ തൊട്ടില്ല, കള്ളൻ കൊണ്ട് പോയത് 11 കുപ്പി മദ്യം
കോട്ടയം: മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റിന്റെ ചില്ലറ വില്‍പ്പനശാലയില്‍ മോഷണം. 11 കുപ്പി മദ്യമാണ് മോഷണം പോയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുഖം മറച്ചെത്തിയായിരുന്നു മോഷണം. യുവാക്കളാണ് മോഷണം നടത്തിയതെന്നാണ് പോലീസ് നിഗമനം.
യുവാക്കൾ മദ്യമെടുത്ത് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ മോഷ്ടക്കൾ മുഖം മറച്ചിരുന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ഔട്ട്‌ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി പോലീസില്‍ വിവരം നല്‍കിയത്. സ്ഥാപനത്തിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്.

സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നുവെന്ന് തൊഴിലാളികളാണ് പോലീസിനോട് പറഞ്ഞു. അതേസമയം, ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഒരു ലക്ഷം രൂപയോളം ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കള്‍ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളില്‍ ഇല്ല. ഇക്കാരണത്താല്‍ മദ്യം മാത്രമായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യമെന്നതാണ് പോലീസിന്റെ വിലയിരുത്തല്‍.
ഗ്ലാമറസ് ലുക്കിൽ മമ്ത മോഹൻദാസ്... പുത്തൻ ചിത്രങ്ങളും വൈറൽ... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications