കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫലം വരുമ്പോള്‍ ജോസും സിപിഎമ്മും ഞെട്ടും; 15000 വോട്ടിന് വിജയിക്കും; കണക്ക് പറഞ്ഞ് മാണി സി കാപ്പന്‍

Google Oneindia Malayalam News

പാലാ: മാണി സി കാപ്പന്‍റെ മുന്നണി മാറ്റത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ശ്രദ്ധേയമായ മണ്ഡലമായിരുന്നു പാലാ. ഇടത് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി കൂടി എത്തിയതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി പാലാ മാറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പോരാട്ടത്തിന്‍റെ വീറും വാശിയും ഇരു മുന്നണികളും പുലര്‍ത്തിയതോടെ മത്സരം ഫലം പ്രവചനാതീതമായി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വലിയ അവകാശവാദങ്ങളുമായി ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളും രംഗത്ത് എത്തുകയും ചെയ്തു.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

പാലാ പോളിങ്

പാലാ പോളിങ്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങില്‍ (72.56) വലിയ കുറവാണ് പാലാ മണ്ഡ‍ലത്തില്‍ ഉണ്ടായിരിക്കുന്നത്. കെ​എം മാണിയും മാണി സി കാപ്പനും തമ്മില്‍ ഏറ്റുമുട്ടിയ കഴിഞ്ഞ തവണ 77.61 ശതമാനമായിരുന്നു പോളിങ്. അന്ന് കെഎം മാണി 4703 വോട്ടിന് വിജയിക്കുകയും ചെയ്തു.

100 ശതമാനം ഉറപ്പ്

100 ശതമാനം ഉറപ്പ്

മാണി സി കാപ്പന്‍ ആദ്യമായി വിജയിച്ച 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ 70.97 ശതമാനമായിരുന്നു പോളിങ്. ഇത്തവണത്തെ പോളിങ് ഇരുമുന്നണികള്‍ക്കും ഒരു പോലെ ആശങ്കയുണ്ടാക്കുന്നുണ്ട്. കനത്ത മഴയാണ് പോളിങിലുണ്ടായ കുറവിന് പ്രധാനകാരണമായി വിലയിരുത്തുന്നത്. പാലായിൽ വിജയം 100 ശതമാനം ഉറപ്പെന്ന് ജോസ് കെ. മാണി പറയുന്നത്.

 പ്രതീക്ഷ

പ്രതീക്ഷ

ഇടതുവോട്ടുകള്‍ക്കൊപ്പം കേരള കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി ചേരുന്നതോടെ പാലായില്‍ എളുപ്പത്തില്‍ വിജയിച്ച് കയറാമെന്നാണ് ജോസ് കെ മാണിയുടെ പ്രതീക്ഷ. പോളിങ് ശതമാനം കുറഞ്ഞെങ്കിലും മുന്നണി വോട്ടുകള്‍ എല്ലാം തന്നെ ഉച്ചയോടെ തന്നെ പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ബുത്ത് തലത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

രണ്ടില ചിഹ്നത്തില്‍

രണ്ടില ചിഹ്നത്തില്‍

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ചൊല്ലിയുള്ള അധികാര തര്‍ക്കത്തില്‍ വിജയിച്ചതും ജോസ് കെ മാണിക്ക് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിഞ്ഞതും എല്‍ഡിഎഫ് അനുകൂല ഘടകമായി കാണുന്നു. കാപ്പന്‍ വ്യക്തിപരമായി കുറച്ച് വോട്ടുകള്‍ പിടിച്ചാലും വിജയത്തെ ബാധിക്കില്ലെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍


തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. 9363 വോട്ടുകളുടെ ഭൂരിപക്ഷമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതിനുള്ളത്. ഇതോടൊപ്പം തന്നെ എൽഡിഎഫ് സംഘടനാ ശേഷി ഉപയോഗിച്ചു നടത്തിയ അതിശക്തമായ പ്രചാരണവും മാണി സി കാപ്പന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

കാപ്പന്‍റെ കണക്ക് കൂട്ടല്‍

കാപ്പന്‍റെ കണക്ക് കൂട്ടല്‍

മറുവശത്ത് മാണി സി കാപ്പനും യുഡിഎഫ് ക്യാമ്പും വലിയ ആത്മവിശ്വാസത്തിലാണ്. യുഡിഎഫ് വോട്ടിനൊപ്പം വ്യക്തിപരമായ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിജയത്തില്‍ യാതൊരു സംശയമില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. 15000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.

വോട്ട് ചോര്‍ത്തും

വോട്ട് ചോര്‍ത്തും

പാലാ നഗരസഭ മേഖലയില്‍ ജോസിന് മുന്നേറ്റം ലഭിക്കാമെങ്കിലും വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടാവും. നഗരസഭയിലുണ്ടായ കേരള കോണ്‍ഗ്രസ് എം-സിപിഎം കൗണ്‍സിലര്‍മാരുടെ സംഘര്‍ഷവും ഇതിന് കാരണമാവും. ഇവിടെ സിപിഎം വോട്ടുകളില്‍ വലിയൊരു വിഹിതം മാണി സി കാപ്പന്‍ ലഭിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

മേലുകാവ്, തലനാട്,

മേലുകാവ്, തലനാട്,

മേലുകാവ്, തലനാട്, എലിക്കുളം, മീനഞ്ചില്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ വലിയ ഭൂരിപക്ഷം സ്വന്തമാക്കാന്‍ കഴിയും. ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്തില്‍ പോളിങ് കുറഞ്ഞത് എങ്ങനെ പ്രതിഫലിക്കുമെന്ന് അറിയില്ല. ഏത് സാഹചര്യത്തിലും പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷം മാണി സി കാപ്പന് ലഭിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.

കോണ്‍ഗ്രസ് വോട്ടുകള്‍

കോണ്‍ഗ്രസ് വോട്ടുകള്‍

അതേസമയം, കോണ്‍ഗ്രസ് വോട്ടുകള്‍ എല്ലാം പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. വോട്ടിങ് യന്ത്രത്തില്‍ മാണി സി കാപ്പന്‍റെ പേര് ഏഴാമതായതും തൊട്ടുപിറകില്‍ അപരന്‍ മാണി സി കൂര്യന്‍ ഉണ്ടായതും ആശങ്കയേറ്റുന്ന കാര്യമാണ്. അപരനെ നിർത്തിയത് കേരള കോൺഗ്രസിന് (എം) ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണെന്നും കാപ്പന്‍ പറഞ്ഞു

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

English summary
Mani C Kappan said he would win the Pala constituency with a majority of 15,000 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X