കോട്ടയത്ത് വന്‍ മോഷണം; വൈദികന്റെ വീട് കുത്തിതുറന്ന് 50 പവന്‍ സ്വര്‍ണം മോഷ്ടിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ കൂരോപ്പടയില്‍ വന്‍ മോഷണം. വൈദികന്റെ വീട് കുത്തി തുറന്ന് 50 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. കൂരോപ്പടയില്‍ ഫാദര്‍ ജേക്കബ് നൈനാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തില്‍ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു എന്ന് പാമ്പാടി പൊലീസ് അറിയിച്ചു.
മോഷണ സമയത്ത് കുടുംബം വീട്ടിലില്ലായിരുന്നു. പ്രാര്‍ത്ഥനയ്ക്കായി പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ ആണ് തിരികെ എത്തിയത്. വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിനുള്ളിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു.

സംഭവത്തില്‍ പാമ്പാടി പൊലീസ് കേസെ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടുമായി അടുത്ത പരിചയമുള്ള ആരെങ്കിലും ആയിരിക്കാം മോഷണം നടത്തിയത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ പരാതി കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും എന്ന് പാമ്പാടി പൊലീസ് അറിയിച്ചു.
മോഷണത്തില്‍ പരാതി നല്‍കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത് വരെ വീട്ടില്‍ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വീട്ടുകാര്‍ അടക്കം ആരും വീടിന് ഉള്ളില്‍ പ്രവേശിക്കരുത് എന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
50 പവന് ഒപ്പം 90000 രൂപയും കവര്‍ന്നിട്ടുണ്ട്. വൈകിട്ട് നാല് മണിക്കാണ് വീട്ടുകാര്‍ പ്രാര്‍ത്ഥനക്കായി പുറത്ത് പോയത്. രണ്ട് മണിക്കൂറിനുള്ളിലാണ് മോഷണമുണ്ടായത്. വീട്ടിനുള്ളിലെ അലമരാകളെല്ലാം തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്.
വീടിന്റെ മറ്റു മുറികളിലുള്ള അലമാരകള്‍ കുത്തിത്തുറക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത നിലയിലാണ്. ഇത് വഴിയാണ് മോഷ്ടാവ് അകത്തു കടന്നത്. ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലേക്കായിരുന്നു പ്രാര്‍ത്ഥനക്കായി പോയത്.
മോഷ്ടാവ് കവര്‍ച്ചയ്ക്ക് ശേഷം സമീപത്തെ പുരയിടത്തില്‍ കൂടി ഓടി രക്ഷപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. ഓടി രക്ഷപ്പെടുന്നതിനിടയില്‍ മോഷ്ടാവിന്റെ കൈയില്‍ നിന്നും വീണു എന്ന് കരുതപ്പെടുന്ന നിലയില്‍ രണ്ടര പവന്‍ സ്വര്‍ണമാണ് പുരയിടത്തിന്റെ പല ഭാഗത്ത് നിന്നായി കണ്ടെത്തിയത്.












Click it and Unblock the Notifications