Get Updates
Get notified of breaking news, exclusive insights, and must-see stories!

മങ്കി പോക്‌സ്: രോഗിക്കൊപ്പം യാത്ര ചെയ്ത രണ്ട് കോട്ടയം സ്വദേശികള്‍ നിരീക്ഷണത്തില്‍

കോട്ടയം: മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച രണ്ട് കോട്ടയം സ്വദേശികള്‍ കൂടി നിരീക്ഷണത്തില്‍. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല എന്നും എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത് എന്നും കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ അറിയിച്ചു.

21 ദിവസത്തേക്ക് ഇരുവര്‍ക്കും വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചു എന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ദ്രുതകര്‍മസേന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട് എന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ പറഞ്ഞു.

d

ഈ മാസം 12-ന് യു എ ഇ യില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മുപ്പത്തിയഞ്ചുകാരനാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇയാളെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ച സാംപിളിലാണ് ഇയാള്‍ പോസിറ്റീവാണ് എന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛന്‍, അമ്മ, വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ട് പോയ ടാക്‌സി ഡ്രൈവര്‍, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷാ ഡ്രൈവര്‍, വിമാനത്തില്‍ അടുത്തിരുന്ന് യാത്ര ചെയ്ത 11 പേര്‍ എന്നിവരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്‌ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത

രാവിലേയും വൈകീട്ടും ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. അതേസമയം എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും എന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നും വീണ ജോര്‍ജ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+