ഓണം ബംബറില്‍ കോട്ടയത്തിന് അപൂര്‍വനേട്ടം; രണ്ടാം സമ്മാനം ലഭിച്ച മൂന്ന് ടിക്കറ്റുകള്‍ വിറ്റത് ഒരു ഏജന്‍സി!
കോട്ടയം: ഓണം ബംബറില്‍ ഒന്നാം സമ്മാനം പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണെങ്കിലും അപൂര്‍വ നേട്ടം സ്വന്തമാക്കി കോട്ടയം ജില്ല. ഇത്തവണ പുതുക്കിയ സമ്മാനഘടന കാരണം ഒന്നാം സമ്മാന ജേതാവ് അടക്കം 21 കോടീശ്വരന്‍മാരാണ് ഉള്ളത്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ഇത് പാലക്കാട് വിറ്റ ടിക്കറ്റിനാണ് എന്ന് വ്യക്തമായിരിക്കുകയാണ്. ഓണം ബംബറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും.
രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകളില്‍ മൂന്നെണ്ണവും വിറ്റിരിക്കുന്നത് കോട്ടയം ജില്ലയിലാണ് എന്നുള്ളതാണ് പ്രത്യേകത. കോട്ടയം ആസ്ഥാനമായുള്ള മീനാക്ഷി ലക്കി സെന്ററില്‍ നിന്നാണ് ഈ മൂന്ന് ടിക്കറ്റും പോയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ടാം സമ്മാനം ലഭിച്ച ടിഎ 781521, ടിബി 127095, ടിജെ 223248 ടിക്കറ്റുകളാണ് കോട്ടയെ മീനാക്ഷി ലക്കി സെന്ററില്‍ നിന്ന് വിറ്റ് പോയത്.

ടിഎ 781521 തങ്ങളുടെ അടൂര്‍ റീട്ടെയ്ല്‍ കൗണ്ടറിലാണ് അടിച്ചിരിക്കുന്നത് എന്ന് മീനാക്ഷി ലക്കി സെന്റര്‍ ഉടമ മുരുകേശന്‍ പറഞ്ഞു. ടിബി 127095 എന്ന ടിക്കറ്റ് കോട്ടയത്തുള്ള കടയിലേക്കായി 10 ടിക്കറ്റെടുത്ത ഏജന്റിനാണ് അടച്ചിരിക്കുന്നത് എന്നും ടിജെ 223248 എന്ന ടിക്കറ്റ് ഗുരുവായൂരുള്ള ഐഷ ലോട്ടറി ഏജന്‍സിക്കാണ് അടിച്ചിരിക്കുന്നത് എന്നും മുരുകേശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആറ് മാസം മുന്‍പ് ലോട്ടറിയില്‍ ഒന്നാം സമ്മാനം ഇയാള്‍ക്ക് അടിച്ചിരുന്നു എന്നും മുരുകേശന്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം 540000 ത്തോളം ടിക്കറ്റുകള്‍ തങ്ങളുടെ ഏജന്‍സിയില്‍ നിന്ന് വിറ്റിട്ടുണ്ട് എന്നും മുരുകേശന്‍ പറഞ്ഞു. ഓണം ബംബറിനോട് അനുബന്ധിച്ച് ഇന്നലേയും ഇന്നും വലിയ തിരക്കാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം സമ്മാനം ഒരു കോടി രൂപവെച്ച് 20 പേര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത് ഭാഗ്യാന്വേഷികള്‍ക്ക് ആകര്‍ഷകമായി.
ഒന്നാം സമ്മാനം അടിച്ച കോഴിക്കോട്ടെ ഏജന്‍സി ഉടമയായ ഗണേഷ് ബാവ തന്റെ സുഹൃത്താണെന്നും അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിഎച്ച് 305041, ടിഎല്‍ 894358, ടിസി 708749, ടിഡി 166207, ടിബി 398415, ടിസി 320948, ടിബി 515087, ടിജെ 410906, ടിസി 946082, ടിഇ 421674, ടിസി 287627, ടിഇ 220042, ടിസി 151097, ടിജി 381795, ടിഎച്ച് 314711, ടിജി 496751, ടിബി 617215, എന്നിവയാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായ മറ്റ് ടിക്കറ്റുകള്‍.












Click it and Unblock the Notifications