Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുമായി ജോസിന് ഡീല്‍, രാമപുരത്തും കടനാട്ടും പണം നല്‍കി വോട്ട് പിടിച്ചെന്ന് മാണി സി കാപ്പന്‍

കോട്ടയം: പാലായിലെ ഗംഭീര വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ കടുത്ത ആരോപണങ്ങളുമായി മാണി സി കാപ്പന്‍. ജോസ് കെ മാണി ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയെന്ന് കാപ്പന്‍ ആരോപിച്ചു. നേരത്തെ ജോസ് ഉന്നയിച്ച ആരോപണം ഇപ്പോള്‍ അദ്ദേഹത്തിനെതിരെ തന്നെ ഉന്നയിച്ചിരിക്കുകയാണ് കാപ്പന്‍. രാമപുരത്തും കടനാട്ടും ജോസ് വോട്ട് പിടിക്കാനായി പണം നല്‍കിയിരുന്നു. പാലായില്‍ പണവും മദ്യവും ഒഴുക്കിയിട്ടും രക്ഷപ്പെട്ടില്ല. തോറ്റ പാര്‍ട്ടിക്ക് ജയിച്ച സീറ്റ് നല്‍കിയത് കൊണ്ടുള്ള സഹതാപ തരംഗമാണ് താന്‍ ജയിക്കാനുള്ള കാരണമെന്നും കാപ്പന്‍ പറഞ്ഞു.

1

അതേസമയം കേരള കോണ്‍ഗ്രസില്‍ ജോസിന്റെ തോല്‍വി വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിചാരിച്ചിരുന്ന പല വോട്ടുകളും പാര്‍ട്ടിക്ക് കിട്ടാതെ പോയതും വലിയ പ്രശ്‌നമാണ്. ഇനി അതൊക്കെ തിരിച്ചുവരുമോ എന്നാണ് അറിയാനുള്ളത്. പതിനയ്യായിരത്തില്‍ അധികം വോട്ടിനാണ് മാണി സി കാപ്പന്‍ വമ്പന്‍ ജയം നേടിയത്. 2943 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ നിന്നാണ് കുതിപ്പ്. ജോസ് തോറ്റെങ്കിലും കേരള കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിമാര്‍ പിണറായിയുടെ രണ്ടാം മന്ത്രിസഭയിലുണ്ടാവും. പാലായില്‍ ജോസിനെതിരെ നിശബ്ദമായ അടിയൊഴുക്കുണ്ടായെന്നാണ് വിലയിരുത്തല്‍.

ജോസ് തോല്‍വി അംഗീകരിക്കുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം മൂലമാണ് പാലായില്‍ തോറ്റതെന്ന് ജോസ് പറയുന്നു. മാണി സി കാപ്പനെ അഭിനന്ദിക്കുകയാണ്. പരാജയത്തെ താന്‍ അംഗീകരിക്കുന്നു. ചരിത്രം തിരുത്തി എല്‍ഡിഎഫ് അധികാരത്തില്‍ വന്നത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സഹായം ഉള്ളത് കൊണ്ടാണെന്നും ജോസ് പറഞ്ഞു. ലോക്‌സഭയില്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍ രാജ്യസഭയിലേക്ക് മാറി, രാജ്യസഭയില്‍ മൂന്ന വര്‍ഷം കഴിഞ്ഞപ്പോള്‍ നിയമസഭയിലേക്ക് മാറാന്‍ വരുന്നു, ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും നേരത്തെ മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    Narendra modi and Amit shah's response to kerala election result

    പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം

    ജോസ് മന്ത്രിയാവുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് കേരളത്തിലേക്ക് ചുവടുമാറ്റിയത്. ജയിച്ചിരുന്നെങ്കില്‍ പിണറായി മന്ത്രിസഭയില്‍ സീറ്റ് ഉറപ്പായിരുന്നു ജോസിന്. മദ്യകേരളത്തില്‍ എല്‍ഡിഎഫിന്റെ സീറ്റ് നില വര്‍ധിപ്പിച്ച് തുടര്‍ ഭരണം ഒരുക്കുന്നതില്‍ ജോസിനും നിര്‍ണായക സ്വാധീനമുണ്ട്. കോട്ടയം ജില്ലയില്‍ പിണറായി നടത്തിയ പരീക്ഷണം കൊണ്ട് വന്‍ നേട്ടമുണ്ടാക്കി. ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഇത്തവണ കൂടെ പോന്നു. പൂഞ്ഞാര്‍ ഒക്കെ പിടിക്കുന്നത് ജോസിന്റെ കൂടി സഹായം കൊണ്ടാണ്. എല്ലായിടത്തും സിപിഎമ്മിന്റെ വോട്ട് കൂടി ചേര്‍ന്നതോടെ കേരള കോണ്‍ഗ്രസിനും മെച്ചപ്പെട്ട പ്രകടനം നടത്താനായി.

    സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+