പാലാ നഗരസഭയില്‍ ജോസ് പക്ഷത്തിന്റെ അട്ടിമറി ജയം, ജോസഫ് വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി തോറ്റു
കോട്ടയം: ജോസഫ് വിഭാഗത്തിനെതിരെ ജോസ് പക്ഷത്തിന് പാലാ നഗരസഭയില്‍ അട്ടിമറി ജയം. ജോസഫ് പക്ഷത്തിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുര്യാക്കോസ് പടവന് തോല്‍വി നേരിട്ടു. ജോസ് പക്ഷത്തിന്റെ ആന്റോ ജോസഫ് പടിഞ്ഞാറേക്കരയാണ് വിജയിച്ചത്. 41 വോട്ടിനാണ് വിജിയച്ചത്. അതേസമയം ജോസഫിനെതിരെ മധുരപ്രതികാരം കൂടിയാണ് ജോസ് ചെയ്തിരിക്കുന്നത്. പാലായില്‍ ജോസഫ് പക്ഷം നിലം തൊടാതെയാണ് പരാജയപ്പെട്ടത്. നഗരസഭയിലെ എട്ടാം വാര്‍ഡിലെ സിജി ടോണിയുടെ വിജയമാണ് ജോസഫ് പക്ഷത്തിന് ആശ്വസിക്കാനുള്ളത്.

മാണിയുടെ അഭാവത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ നയിച്ചജോസ് കെ മാണി തന്റെ നേതൃത്വം ശക്തമാണെന്ന് തെളിയിക്കുകയും ചെയ്തു. പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പത് സീറ്റില്‍ എട്ടിടത്തും എല്‍ഡിഎഫാണ് വിജയിച്ചത്. പലയിടത്തും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. നേരത്തെ യുഡിഎഫ് ജോസഫിന്റെ വാക്കും കേട്ടാണ് മുന്നണിയില്‍ നിന്ന് ജോസിനെ പുറത്താക്കിയത്. പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ ജോസ് പക്ഷം തോല്‍വി വഴങ്ങിയതോടെ അവരുടെ കരുത്ത് ചോര്‍ന്നെന്ന വിലയിരുത്തലിലായിരുന്നു യുഡിഎഫ്.
Recommended Video
തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ ജോസിനെ മുന്നണിയില്‍ ഈ ജയം കരുത്തുറ്റ നേതാവാക്കി മാറ്റിയിരിക്കുകയാണ്. ജോസിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ ഫലം. മുന്നണിയില്‍ കൂടുതല്‍ വിലപേശലിനും ഇത് ജോസിനെ സഹായിക്കും. നേരത്തെ 15 വര്‍ഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളും ജോസഫ് പക്ഷത്തേക്ക് കൂറുമാറിയിരുന്നു. എന്നിട്ടും ജോസ് തന്നെ വിജയിച്ചത് അദ്ദേഹത്തിന് നേട്ടമാണ്. പാലായില്‍ കേരള കോണ്‍ഗ്രസിന്റേത് കോണ്‍ഗ്രസ് വോട്ടുകളാണെന്ന വാദത്തിലായിരുന്നു യുഡിഎഫ്. അതും ജയത്തോടെ പൊളിഞ്ഞിരിക്കുകയാണ്.
പാലാ നഗരസഭയില്‍ ഒന്ന്, രണ്ട് വാര്‍ഡുകള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ് ജയിച്ചത്. ഒന്നാം വാര്‍ഡില്‍ ഷാജു വി തുരുത്തേലും രണ്ടാം വാര്‍ഡില്‍ ജോസിന്‍ ബിനോയും വിജയിച്ചു. അതേസമയം ചങ്ങനാശ്ശേരി 19ാം വാര്‍ഡില്‍ ബിജെപിയാണ് വിജയിച്ചത്.ജോസിന് പാലായില്‍ ശക്തിയില്ലെന്നും പാലാ ഉപതിരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നുമുള്ള യുഡിഎഫ് വാദങ്ങളും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. കെ മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്ന സന്ദേശം കൃത്യമായി ജോസിന് വോട്ടര്‍മാരില്‍ എത്തിക്കാനായി. ജോസഫ് പാര്‍ട്ടി പിടിച്ച് തന്നെ ഒറ്റപ്പെടുത്താന്‍ നോക്കുകയാണെന്ന പ്രതീതിയും ജോസിന് കൃത്യമായി സ്ഥാപിക്കാനായി.












Click it and Unblock the Notifications