Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ് പിന്നോട്ടില്ല; ഒരു തവണ കൂടി മല്‍സരിക്കും... കോണ്‍ഗ്രസിലെ തര്‍ക്കം കഴിഞ്ഞാല്‍ ചര്‍ച്ച

കോട്ടയം: പൂഞ്ഞാര്‍ എന്നാല്‍ അടുത്ത കാലം വരെ പിസി ജോര്‍ജ് ആയിരുന്നു. ഈ മണ്ഡലത്തെ തുടര്‍ച്ചയായി നിമയസഭയില്‍ പ്രതിനിധീകരിച്ച നാട്ടുകാരനായിരുന്നു പിസി ജോര്‍ജ്. 2016ല്‍ ഒറ്റയാള്‍ പോരാട്ടം നടത്തി വിജയിച്ചെങ്കിലും 2021ല്‍ സമാനമായ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇത്തവണ ഇടതുപക്ഷം പൂഞ്ഞാറില്‍ വെന്നിക്കൊടി നാട്ടി. ഇനി പിസി ജോര്‍ജിന് രാഷ്ട്രീയത്തില്‍ അവസരമില്ല എന്നായിരുന്നു പിന്നീടുള്ള ചിലരുടെ പ്രതികരണങ്ങള്‍.

എന്നാല്‍ പിസി ജോര്‍ജ് പിന്നോട്ടില്ല. അദ്ദേഹം ഇനിയും മല്‍സരിക്കും. ഒരു തവണകൂടി... മാത്രമല്ല, യുഡിഎഫില്‍ ചേരാനുള്ള ചര്‍ച്ചകള്‍ക്ക് വൈകാതെ തുടക്കമിടുമെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഇരുമുന്നണികള്‍ക്കുമൊപ്പം നിന്നിട്ടുണ്ടെങ്കിലും കൂടുതല്‍ കാലം പിസി ജോര്‍ജ് യുഡിഎഫിനൊപ്പമായിരുന്നു. നിമയസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം യുഡിഎഫില്‍ ചേരാന്‍ വീണ്ടും ശ്രമങ്ങള്‍ നടത്തിയിരുന്നു എങ്കിലും വിജയിച്ചില്ല. ഒടുവില്‍ 2016ലേത് പോലെ തനിച്ചാണ് മല്‍സരിച്ചത്. പക്ഷേ, പരാജമായിരുന്നു ഫലം.

2

2016ല്‍ എല്‍ഡിഎഫും യുഡിഎഫും അകറ്റി നിര്‍ത്തിയ വേളയില്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ചെറുകക്ഷികളുടെ പിന്തുണയോടെയാണ് പിസി ജോര്‍ജ് മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ അടുത്തിടെ അദ്ദേഹം നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ തിരിച്ചടിയായി. ഇതോടെ എസ്ഡിപിഐ അകന്നു. എങ്കിലും ബിജെപിയിലെ ഒരുവിഭാഗത്തിന്റെ സഹായത്തോടെ ജയിക്കാന്‍ ശ്രമിച്ചെങ്കിലും തോറ്റു.

3

യുഡിഎഫിലേക്കുള്ള തന്റെ പാര്‍ട്ടിയുടെ പ്രവേശനം ചിലര്‍ തടയുകയാണ് എന്ന് പിസി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. കടുത്ത ഭാഷയില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് പിസി ജോര്‍ജ്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും മാറ്റങ്ങളും ജനാധിപത്യത്തിന് ഗുണകരമാകുമെന്നാണ് പിസി ജോര്‍ജിന്റെ അഭിപ്രായം.

4

കോണ്‍ഗ്രസില്‍ പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്തുവന്ന ശേഷം വന്‍ പൊട്ടിത്തെറിയാണ്. പരസ്യപ്രതികരണം നടത്തിയ രണ്ട് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. കെസി വേണുഗോപാലിനെതിരെ പരാതി നല്‍കിയ നേതാവിനെ പുറത്താക്കി. പാലക്കാട് എവി ഗോപിനാഥ് രാജിവച്ചു. ഇതിനിടെ കോണ്‍ഗ്രസിനെതിരെ യുഡിഎഫിലെ കക്ഷികളും രംഗത്തുവന്നിരിക്കുകയാണ്. ഈ പ്രശ്‌നങ്ങളെല്ലാം വൈകാതെ തീരുമെന്നാണ് പിസി ജോര്‍ജിന്റെ വിശ്വാസം.

പ്രണയം നിറച്ച് പ്രിയങ്ക ചോപ്ര; നിക്ക് ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

5

കെ സുധാകരനും വിഡി സതീശനും സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്ത ശേഷം പുതിയ ദിശയിലാണ് സഞ്ചാരം. പതിവ് ഗ്രൂപ്പ് വീതം വയ്ക്കലുകള്‍ നടക്കുന്നില്ലെന്നും അതാണ് നിലവിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിച്ചുകഴിഞ്ഞു. ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം, മുസ്ലിം ലീഗ് എന്നിവരെല്ലാം കോണ്‍ഗ്രസിനെ നേരിട്ടും അല്ലാതെയും വിമര്‍ശിക്കുകയും ചെയ്യുന്നു. സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും പിസി ജോര്‍ജ് യുഡിഎഫില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്.

6

ജനപക്ഷം പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റികള്‍ക്ക് താല്‍പ്പര്യം യുഡിഎഫില്‍ ചേരാനാണ് എന്ന് പിസി ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ ചര്‍ച്ചകള്‍ തുടങ്ങും. കോണ്‍ഗ്രസിലെ പുതിയ ഭാരവാഹികള്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ളവര്‍ തന്നെയാണ്. നിലവിലെ പ്രശ്‌നങ്ങള്‍ വൈകാതെ തീരും. കോണ്‍ഗ്രസ് വിട്ടവര്‍ തിരിച്ചുവരാനാണ് സാധ്യതയെന്നും പിസി ജോര്‍ജ് പറയുന്നു.

സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

7

കെസി വേണുഗോപാല്‍ കോണ്‍ഗ്രസ് തലപ്പത്ത് എത്തിയതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. പാലക്കാട്ടെ എവി ഗോപിനാഥ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയേക്കും. യുഡിഎഫ് ഇനിയും ശക്തിപ്പെടും. ഞാന്‍ ഒരു തവണ കൂടി മല്‍സരിക്കും. അല്ലെങ്കില്‍ പേടിച്ച് പിന്‍മാറി എന്ന് പറയും. ഒരു തവണ കൂടി മല്‍സരിച്ച ശേഷം തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടുനില്‍ക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+