• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഷോണിന്റെ വിഷയം വന്നപ്പോള്‍ പുള്ളി ഡൗണ്‍ ആയിരുന്നു,ഞങ്ങള്‍ ചോദിക്കാനൊന്നും പോയില്ല': ഉഷ ജോര്‍ജ്

Google Oneindia Malayalam News

തങ്ങൾ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും പ്രതികരിച്ച് പിസി ജോർജും ഭാര്യ ഉഷ ജോർജും. ട്വന്റി ഫോർ ന്യൂസിനോടായിരുന്നു പ്രതികരണം. മകൻ ഷോൺ ജോർജിനെ അന്വേഷിച്ച് പോലീസ് വന്നതിനെക്കുറിച്ചും തനിക്ക് ഉണ്ടായ വിഷമത്തെക്കുറിച്ചുമൊക്കെ ഉഷ പറയുന്നുണ്ട്.

പിസി ജോർജും വിഷയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.താൻ ആരുടേയും മോഷ്ടിച്ചിട്ടില്ല, കൈക്കൂലി വാങ്ങിച്ചിട്ടില്ല. പെണ്ണുങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. ഒന്നും ചെയ്യാത്ത എന്നെ പോലീസ് വന്ന് ദിവസം ദിവസം അറസ്റ്റ് ചെയ്യാന്നുവെച്ചാൽ എന്ത് മര്യാദയാണ് എന്ന് പിസി ജോർജ് പറഞ്ഞു.

1

ഉഷ ജോര്‍ജിന്റെ പ്രതികരണം.:

അദ്ദേഹത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ് എന്റെ വിഷമം. ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ക്കുണ്ടായ പ്രശ്‌നം ചെറുതല്ലല്ലോ..വലുതല്ലേ..കഴിഞ്ഞ് ദിവസവും വന്നില്ലേ.. ഷോണിനെ അന്വേഷിച്ച് പോലീസ് വന്നില്ലേ..ഞങ്ങള്‍ കാര്‍ണോര്‍മാര്‍ക്ക് വിഷമമാണ്..പുള്ളിക്ക് പുള്ളിക്ക് വന്നപ്പോള്‍ വിഷമം ഉണ്ടായില്ല പക്ഷേ ഷോണിന്റെ വിഷയം വന്നപ്പോള്‍ പുള്ളി ഡൗണ്‍ ആയിരുന്നു. ഞങ്ങള്‍ ചോദിക്കാനൊന്നും പോയില്ല..പക്ഷേ നമുക്ക് ഒരാള്‍ ഡൗണ്‍ ആകുമ്പോള്‍ അറിയാമല്ലോ..പോലീസും അറസ്റ്റും കാര്യങ്ങളും വന്നപ്പോഴാണ് വിഷമം ആയത്. അല്ലാതെ വിവാദമൊന്നും ഒരു വിഷയമല്ല, ഉഷ പറഞ്ഞു. ഞാന്‍ ആരുടേയും മോഷ്ടിച്ചിട്ടില്ല, കൈക്കൂലി വാങ്ങിച്ചിട്ടില്ല. പെണ്ണുങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. ഒന്നും ചെയ്യാത്ത എന്നെ പോലീസ് വന്ന് ദിവസം ദിവസം അറസ്റ്റ് ചെയ്യാന്നുവെച്ചാല്‍ എന്ത് മര്യാദയാണ് പിസി ജോര്‍ജ് പറഞ്ഞു.

ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോ​ഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ

1

പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിസി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്നും കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നുമാണ് ഉഷ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ പറഞ്ഞത്. പിന്നീട് അങ്ങനെ പറഞ്ഞതില്‍ ഇവര്‍ വിഷമം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.മുഖ്യമന്ത്രിയെ വെടിവെക്കും എന്ന് പറയാന്‍ പാടില്ലായിരുന്നെന്ന വിഷമമുണ്ട്. അതല്ലാതെ വിഷമമില്ല. എല്ലാം അപ്പോള്‍ വന്ന് പോയതാണ്. ഒന്നും സംഭവിക്കണം എന്നു വിചാരിച്ച് പറഞ്ഞതല്ല എന്നാണ് ഉഷ പറഞ്ഞത്.

ആര്യക്കെതിരെയുള്ള മോശം കമന്റുകള്‍ക്കും സൈബര്‍ ആക്രമണത്തിനും സച്ചിന്‍ ദേവിന്റെ കലക്കന്‍ മറുപടിആര്യക്കെതിരെയുള്ള മോശം കമന്റുകള്‍ക്കും സൈബര്‍ ആക്രമണത്തിനും സച്ചിന്‍ ദേവിന്റെ കലക്കന്‍ മറുപടി

3

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ പിടിച്ചെടുത്ത വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഷോണ്‍ ജോര്‍ജ്ജ് അയച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. എന്നാല്‍ ക്രൈാംബ്രാഞ്ച് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണ്‍ 2019ല്‍ കാണാതായെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.

4

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ഷോണ്‍ ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അനൂപിന് ഈ സ്‌ക്രീന്‍ ഷോട്ട് അയച്ചത് ഷോണ്‍ ജോര്‍ജിന്റെ ഐ ഫോണില്‍ നിന്നാണെന്നാണ് കണ്ടെത്തില്‍. ഈ ഫോണ്‍ കണ്ടെത്താനാണ് പരിശോധന. ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോര്‍ജിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

English summary
PC George wife Usha George on the police action against Shon George in the Dileep case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X